

മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിനു കീഴിലുള്ള മുത്തൂറ്റ് ഫിന്‍കോര്‍പ്പ് കടപത്രങ്ങളിലൂടെ (എന്‍.സി.ഡി) 400 കോടി രൂപ സമാഹരിക്കും. 1,000 രൂപ മുഖവിലയുള്ള എന്‍.സി.ഡി ഫെബ്രുവരി നാല് മുതല്‍ ലഭ്യമാണ്. കമ്പനിയുടെ നിലവിലുള്ള കടങ്ങളുടെ മുതലും പലിശയും തിരിച്ചടവ്, പൊതുവായ കോര്‍പറേറ്റ് ആവശ്യങ്ങള്‍ തുടങ്ങിയവയ്ക്കായിരിക്കും സമാഹരിക്കുന്ന തുക വിനിയോഗിക്കുക.
ആകെയുള്ള 2,000 കോടി രൂപയുടെ എന്‍.സി.ഡി പരിധിയില്‍ 400 കോടി രൂപയാണ് എന്‍.സി.ഡിയിലൂടെ സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നത്. 100 കോടി രൂപയാണ് ഇപ്പോഴത്തെ അടിസ്ഥാന എന്‍.സി.ഡി വിതരണം. ഇതിനു പുറമെ അധികമായി സമാഹരിക്കുന്ന 300 കോടി രൂപ കൈവശം വെക്കാനുള്ള അവകാശവും കൂടിയുണ്ട്. 18, 24, 36, 60, 72 മാസങ്ങളുടെ കാലാവധിയുള്ള എന്‍.സി.ഡികളാണ് ലഭ്യമായിട്ടുള്ളത്. ഇവയുടെ വരുമാനം പ്രതിമാസ, വാര്‍ഷിക രീതികളിലോ കാലാവധി എത്തുമ്പോള്‍ ഒരുമിച്ച് നല്‍കുന്ന രീതിയിലോ തെരഞ്ഞെടുക്കാം. 9.38 ശതമാനം മുതല്‍ 10.10 ശതമാനം വരെയായിരിക്കും എന്‍.സി.ഡി ഉടമകള്‍ക്ക് വിവിധ വിഭാഗങ്ങളിലായി ലഭിക്കുന്ന വരുമാനം.
ഫെബ്രുവരി 17 വരെയാണ് പൊതുജനങ്ങള്‍ക്ക് ഈ എന്‍.സി.ഡി ലഭ്യമാകുക. ഡയറക്ടര്‍ ബോര്‍ഡിന്റെയോ സ്റ്റോക്ക് അലോട്ട്‌മെന്റ് കമ്മിറ്റിയുടേയോ അംഗീകാരത്തിനു വിധേയമായി നേരത്തെ തന്നെ എന്‍.സി.ഡി വിതരണം അവസാനിപ്പിക്കാനും സാധിക്കും.
സിന്‍ഡിക്കേറ്റ് അംഗങ്ങള്‍, രജിസ്റ്റേഡ് സ്റ്റോക്ക് ബ്രോക്കര്‍മാര്‍, ഇഷ്യു രജിസ്ട്രാര്‍, ട്രാന്‍സ്ഫര്‍ ഏജന്റ്, ഡെപ്പോസിറ്ററി പാര്‍ട്ടിസിപ്പന്റുമാര്‍ തുടങ്ങിയ ഇടനിലക്കാര്‍ വഴി അപേക്ഷിക്കുന്ന 5 ലക്ഷം രൂപ വരെ അപേക്ഷാ തുകയുള്ള വ്യക്തിഗത നിക്ഷേപകര്‍ ഫണ്ട് ബ്ലോക്ക് ചെയ്യാനായി യു.പി.ഐ മാത്രം ഉപയോഗിക്കണം. യു.പി.ഐ ഐഡിയുമായി ബന്ധിപ്പിച്ചിട്ടള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കുകയും വേണം.
ഇതേ സമയം മറ്റു സംവിധാനങ്ങളിലൂടെ അപേക്ഷ സമര്‍പ്പിക്കാനും വ്യക്തിഗത നിക്ഷേപകര്‍ക്ക് അവസരമുണ്ടാകും. മുത്തൂറ്റ് ഫിന്‍കോര്‍പ്പ് വണ്‍ ആപ്പിന്റെ ഉപഭോക്താക്കള്‍ക്ക് എപ്പോഴും അപേക്ഷ സമര്‍പ്പിക്കാം. മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ 3700-ല്‍ പരം ശാഖകള്‍ വഴിയും അപേക്ഷ നല്‍കാം. ഇതിനു പുറമെ ഉപഭോക്താക്കള്‍ക്ക് എന്‍.സി.ഡി മോഡ്യൂളിലുള്ള യു.പി.ഐ അധിഷ്ഠിത നിക്ഷേപ സൗകര്യങ്ങളും ഉപയോഗിക്കാം.
ഈ എന്‍സിഡികള്‍ക്ക് ക്രിസില്‍ എഎ-/സ്റ്റേബിള്‍ റേറ്റിങും നല്‍കിയിട്ടുണ്ട്. ബിഎസ്ഇയിലെ ഡെറ്റ് മാര്‍ക്കറ്റ് വിഭാഗത്തില്‍ ഈ എന്‍സിഡികള്‍ ലിസ്റ്റു ചെയ്യാനും ഉദ്ദേശിക്കുന്നുണ്ടെന്ന് മുത്തൂറ്റ് ഫിന്‍കോര്‍പ്പ് സി.ഇ.ഒ ഷാജി വര്‍ഗീസ് പറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine