

കടയിലേക്ക് സ്റ്റോക്ക് എടുക്കാന്‍ കുറച്ച് പണം വേണം. അതും പെട്ടെന്ന്. ദിവസ വില്‍പ്പന അനുസരിച്ച് തിരിച്ചടയ്ക്കാനുള്ള സൗകര്യം കൂടിയുണ്ടെങ്കില്‍ എത്ര നന്നായിരുന്നു! നമ്മുടെ നാട്ടിലെ സാധാരണ കച്ചവടക്കാരില്‍ നല്ലൊരു ശതമാനത്തിന്റെയും ചിന്ത ഇതൊക്കെത്തന്നെയാകും. പണത്തിന് അത്യാവശ്യമുള്ളപ്പോള്‍ വേഗം കിട്ടണം. കച്ചവടം നടന്ന് പണം കിട്ടുമ്പോള്‍ പെട്ടെന്ന് വായ്പ തിരിച്ചടയ്ക്കാനും പറ്റണം. കച്ചവടക്കാരുടെ ഈ ആഗ്രഹം കണ്ടറിഞ്ഞ്, അവര്‍ക്ക് വേണ്ട വായ്പ ഉല്‍പ്പന്നങ്ങള്‍ സവിശേഷമായി രൂപകല്‍പ്പന ചെയ്ത് രാജ്യത്തെ മുക്കിലും മൂലയിലും എത്തിക്കുകയാണ് മുത്തൂറ്റ് ഫിന്‍കോര്‍പ്. സൂക്ഷ്മ, ചെറുകിടകച്ചവടക്കാര്‍ക്ക് മാത്രമല്ല, ഇതേ വിഭാഗത്തിലുള്ള വ്യവസായികള്‍ക്കും വേണ്ട സാമ്പത്തിക പിന്തുണയാണ് സുദീര്‍ഘമായ ബിസിനസ് പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ ഫ്ളാഗ്ഷിപ്പ് കമ്പനിയായ മുത്തൂറ്റ് ഫിന്‍കോര്‍പ് ലിമിറ്റഡ് നല്‍കുന്നത്. 25 സംസ്ഥാനങ്ങള്‍/കേന്ദ്രഭരണ പ്രദേശങ്ങളിലായി 3700 ശാഖകളുള്ള, പ്രതിദിനം ഒന്നേകാല്‍ ലക്ഷത്തിലേറെ ഇടപാടുകാര്‍ക്ക് സേവനം നല്‍കുന്ന രാജ്യത്തെ പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിന്‍കോര്‍പ് ലിമിറ്റഡ് ഒരു വ്യക്തിയുടെ ജീവിതത്തിലെ വ്യത്യസ്ത ഘട്ടങ്ങള്‍ക്ക് ഉപകരിക്കുന്ന നിരവധി സാമ്പത്തിക സേവനങ്ങളാണ് നല്‍കിവരുന്നത്.
സ്വര്‍ണപ്പണയ രംഗത്താണ് ഏറ്റവും കൂടുതല്‍ ശ്രദ്ധനല്‍കുന്നതെങ്കിലും മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ ഓരോ ശാഖയിലും എത്തുന്ന ഇടപാടുകാര്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള വേറിട്ട നിരവധി വായ്പകള്‍ ലഭിക്കും. ചെറുകിട ബിസിനസ് വായ്പ, പ്രോപ്പര്‍ട്ടികള്‍ ഈടായി സ്വീകരിച്ചുള്ള വായ്പ, മണി ട്രാന്‍സ്ഫര്‍, ഫോറിന്‍ എക്സ്ചേഞ്ച്, വെല്‍ത്ത് മാനേജ്മെന്റ് സേവനങ്ങള്‍ തുടങ്ങിയവയെല്ലാം മുത്തൂറ്റ് ഫിന്‍കോര്‍പ് ശാഖകളിലൂടെ ഇടപാടുകാര്‍ക്ക് ലഭിക്കുന്നുണ്ട്. ഇതോടൊപ്പം ഗ്രൂപ്പിലെ ഇതര കമ്പനികളുമായും പുറമേ നിന്നുള്ള പങ്കാളികളുമായും ചേര്‍ന്ന് മറ്റനേകം സേവനങ്ങള്‍ കൂടി മുത്തൂറ്റ് ഫിന്‍കോര്‍പ് ഇടപാടുകാര്‍ക്ക് നല്‍കുന്നുണ്ട്. ഇരുചക്ര വാഹന ലോണ്‍, യൂസ്ഡ് കാര്‍ ലോണ്‍, അഫോഡബ്ള്‍ ഹൗസിംഗ് ലോണ്‍, തവണകളായി പണമടച്ച് സ്വര്‍ണാഭരണങ്ങള്‍ വാങ്ങാനുള്ള വായ്പകള്‍ എന്നിങ്ങനെ ഇടപാടുകാര്‍ക്ക് വേണ്ടതെല്ലാം മുത്തൂറ്റ് ഫിന്‍കോര്‍പ് നല്‍കുന്നു.
24X7സേവനം!
മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ സാമ്പത്തിക സേവനങ്ങള്‍ ശാഖകള്‍ തുറന്ന് പ്രവര്‍ത്തിച്ചില്ലെങ്കിലും ലഭിക്കും. നിങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ 'ശാഖ' വേണമെങ്കില്‍ സെറ്റ് ചെയ്യാം. അതിന് Muthoot FinCorp ONE എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്താല്‍ മാത്രം മതി. ഇപ്പോള്‍ 20 ലക്ഷത്തിലേറെ പേര്‍ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് അതിവേഗത്തില്‍ ഡിജിറ്റലായി വായ്പകള്‍ എടുക്കുന്നുമുണ്ട്.
ഇന്ത്യയുടെ ഭാവിയെ കുറിച്ച് പങ്കുവെയ്ക്കപ്പെടുന്ന മഹത്തായ ലക്ഷ്യത്തിന്റെ ചുവടുപിടിച്ചാണ് മുത്തൂറ്റ് ഫിന്‍കോര്‍പ്പും മുന്നേറുന്നത്. സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികത്തില്‍ വികസിത ഭാരതമെന്ന ലക്ഷ്യമാണ് രാജ്യം ഇപ്പോള്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. ഇത് സാധ്യമാക്കാന്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട, സംഘടിതമായ സാമ്പത്തിക സേവനങ്ങള്‍ അധികം ലഭിക്കാത്ത വലിയൊരു ശതമാനം ജനങ്ങളെ ഉള്‍ച്ചേര്‍ക്കുക തന്നെ വേണം. ഇന്ത്യ വളരെ ശക്തമായി വിന്യസിച്ചിരിക്കുന്ന ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഉപയോഗപ്പെടുത്തി മാത്രമേ ഇത് സാധ്യമാകുകയുള്ളൂ. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് മികവുറ്റ ഡിജിറ്റല്‍ പ്ലാറ്റ്ഫോമും സവിശേഷമായ വായ്പാ ഉല്‍പ്പന്നങ്ങളുമായി മുത്തൂറ്റ് ഫിന്‍കോര്‍പ് പുതിയൊരു ഇന്ത്യയുടെ സൃഷ്ടിക്കായുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നത്.
ഇന്ത്യന്‍ സമ്പദ്ഘടനയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നവയാണ് സൂക്ഷ്മ, ചെറുകിട സംരംഭങ്ങള്‍ (എസ്എംഇ). നൂതന സേവനങ്ങളും ഉല്‍പ്പന്നങ്ങളും അവതരിപ്പിക്കുന്നതിലും തൊഴില്‍ സൃഷ്ടിക്കുന്നതിലും മുന്നില്‍ നില്‍ക്കുന്ന എസ്എംഇകള്‍ സാമ്പത്തിക വളര്‍ച്ചയിലും വലിയ സംഭാവന നല്‍കുന്നു. ഇന്ത്യയുടെ സംരംഭകത്വ ആവേശം ശരിയായി പ്രതിനിധാനം ചെയ്യുന്നത് എസ്എംഇകളാണെന്ന് തന്നെ പറയാം. ഇവ ദശലക്ഷക്കണക്കിനാളുകള്‍ക്ക് തൊഴില്‍ നല്‍കുകയും മറ്റനേകം പേര്‍ക്ക് പുതിയ അവസരങ്ങള്‍ തുറന്നുകൊടുക്കുകയും ചെയ്യുന്നു. എല്ലാത്തിനുമുപരി ഓരോ ദേശത്തിന്റെയും സാമ്പത്തിക വളര്‍ച്ചയില്‍ പങ്കു വഹിക്കുകയും ചെയ്യുന്നു.
ഇന്ത്യയുടെ ജിഡിപിയില്‍ 30 ശതമാനത്തോളം സംഭാവന ചെയ്യുന്നത് എസ്എംഇകളാണ്. രാജ്യത്തിന്റെ മൊത്തം കയറ്റുമതിയുടെ 45 ശതമാനവും എസ്എംഇകളുടേതാണ്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ ജീവനാഡി തന്നെ എസ്എംഇകളാണെന്ന് പറയുന്നതും ഇതുകൊണ്ടാണ്. വികസിത ഭാരതമെന്ന സ്വപ്നം കൈവരിക്കാന്‍ എംഎസ്എംഇ മേഖല അതിനിര്‍ണായക പങ്കാണ് വഹിക്കുകയെന്ന് കരുതപ്പെടുന്നതും ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ്. എംഎസ്എംഇകള്‍ക്ക് മുന്നിലുള്ള അവസരങ്ങള്‍ അനവധിയാണ്. വളരണമെന്ന അദമ്യമായഅഭിലാഷമുള്ള ഏതൊരു സംരംഭകനും അവരുടെ സ്വപ്നം നേടിയെടുക്കാനും സാധിക്കും.
എന്നിരുന്നാലും ചെറുകിട, ഇടത്തരം സംരംഭകരുടെ യാത്ര അത്ര സുഖകരമായ പാതയിലൂടെയല്ല. ഒട്ടനവധി വെല്ലുവിളികള്‍ നേരിട്ടാണ് ദിവസവും ഇവര്‍ മുന്നോട്ടു പോകുന്നത്. പലര്‍ക്കും രാജ്യത്തെ വന്‍കിട ബാങ്കുകളില്‍ നിന്നോ മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ ആവശ്യ നേരത്ത് വായ്പ ലഭിക്കണമെന്നില്ല. വിശാലമായ വിപണിയിലേക്ക് ഇവര്‍ക്ക് പ്രവേശിക്കാന്‍ സാധിക്കുകയുമില്ല. ബിസിനസ് വളര്‍ത്താനും നിലനിര്‍ത്താനും വേണ്ട സാങ്കേതിക വിദ്യ ഉണ്ടാവണമെന്നില്ല. ഡിജിറ്റലൈസേഷനില്‍ പിന്നിലായിരിക്കും. അതുപോലെ കാലോചിതമായ അടിസ്ഥാന സൗകര്യങ്ങളും വൈദഗ്ധ്യമുള്ള ജീവനക്കാരുമൊക്കെ ഇവര്‍ക്ക് ഉണ്ടാവണമെന്നില്ല. ഇതെല്ലാം വന്‍കിട കമ്പനികളുമായി മത്സരിക്കുമ്പോള്‍ ഇവര്‍ക്ക് വെല്ലുവിളിയാവുകയും ചെയ്യും.
സ്മാര്‍ട്ട്‌ഫോണിലെ ക്ലിക്കില്‍ കിട്ടും വായ്പ!
ഗൂഗ്ള്‍ പേ പോലുള്ള യുപിഐ ആപ്പ് വഴി അതിവേഗത്തില്‍ നമ്മള്‍ ഇപ്പോള്‍ പണം കൈമാറുന്നില്ലേ? അതുപോലെ അതിവേഗത്തില്‍ നമുക്ക് വായ്പ കിട്ടിയാലോ? ഇത് നടക്കാത്ത കാര്യമൊന്നുമല്ല. അടുത്തിടെ ആര്‍ബിഐ കൊണ്ടുവന്നിരിക്കുന്ന യൂണിഫൈഡ് ലെന്‍ഡിംഗ് ഇന്റര്‍ഫേസ് (യുഎല്‍ഐ) ഈ ദിശയിലേക്കുള്ള വിപ്ലവകരമായ ചുവടുവെയ്പ്പാണ്. ഇത് രാജ്യത്തിന്റെ വായ്പാവിതരണ രംഗത്തെ അടിമുടി മാറ്റിമറിക്കും. വായ്പാ ദാതാക്കളെയും വായ്പ ആവശ്യമുള്ളവരെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്ലാറ്റ്ഫോമാണിത്. വായ്പകള്‍ എല്ലാവരുടെയും കൈയകലത്തേക്ക് എത്തിക്കാനും സുതാര്യമായ രീതിയില്‍ വിതരണം ചെയ്യപ്പെടാനും അതിവേഗത്തില്‍ ലഭ്യമാക്കാനും വേണ്ടിയാണ് യുഎല്‍ഐ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
''യുഎല്‍ഐ ഇന്ത്യയുടെ വായ്പാ വിതരണ രംഗത്ത് അക്ഷരാര്‍ത്ഥത്തില്‍ വിപ്ലവം സൃഷ്ടിക്കും. പ്രത്യേകിച്ച് പരമ്പരാഗതമായി സംഘടിതമായ വായ്പാ മേഖലയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടിരിക്കുന്നവരുടെ കാര്യത്തില്‍. ഇത്തരത്തിലുള്ളവര്‍ പൊതുവേ ഗ്രാമീണ, അര്‍ധനഗര പ്രദേശങ്ങളില്‍ ജീവിക്കുന്നവരാകും. അല്ലെങ്കില്‍ നാമമാത്രമായി വരുമാനമുള്ളവരാകും. ഇവര്‍ക്ക് വളരെ നല്ലൊരു ക്രെഡിറ്റ് ഹിസ്റ്ററിയൊന്നുമില്ലാത്തത് കാരണം വായ്പകള്‍ കിട്ടാന്‍ തന്നെ ബുദ്ധിമുട്ടാവും. എന്നാല്‍ യുഎല്‍ഐ ഇവരെ ശാക്തീകരിക്കുക മാത്രമല്ല, അതിവേഗത്തില്‍ വായ്പ കിട്ടാനുള്ള വഴികളും തുറന്നുനല്‍കും. രാജ്യത്ത് പൊതു വായ്പാ ഉപയോഗത്തിനുള്ള ഡിജിറ്റല്‍ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായുള്ള ചുവടുവെയ്പ്പു കൂടിയാണ് യുഎല്‍ഐ വിഭാവനം ചെയ്തിരിക്കുന്നത്,'' മുത്തൂറ്റ്ഫിന്‍കോര്‍പ് ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്റ്റര്‍ തോമസ് ജോണ്‍ മുത്തൂറ്റ് അഭിപ്രായപ്പെടുന്നു. യുപിഐ പോലെ ഒരു ഗെയിം ചേഞ്ചറാകും യുഎല്‍ഐ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വളര്‍ച്ചയില്‍ കൈത്താങ്ങായി സ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കുകയാണ് മുത്തൂറ്റ് ഫിന്‍കോര്‍പ്. നൂതന സാങ്കേതിക വിദ്യയുടെ കരുത്തില്‍ രാജ്യത്തിന്റെ സാമ്പത്തിക പുരോഗതി ഉറപ്പാക്കാന്‍. സൂക്ഷ്മ, ചെറുകിട വ്യാപാരികള്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിലെ അവിഭാജ്യ ഘടകമായ ചെറുകിട ഇടത്തരം കച്ചവടക്കാരെ എങ്ങനെ സംരക്ഷിക്കാമെന്നും അവര്‍ക്ക് മുത്തൂറ്റ് ഫിന്‍കോര്‍പ് നല്‍കുന്ന സേവനങ്ങളെക്കുറിച്ചും ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്റ്റര്‍ തോമസ് ജോണ്‍ മുത്തൂറ്റ് ഇപ്രകാരം വിശദീകരിക്കുന്നു.
നമ്മുടെ നാട്ടിലെ മുക്കിലും മൂലയിലും കാണാറില്ലേ, കൊച്ചു കൊച്ചു കടകള്‍. ഇന്ത്യയില്‍ ഇത്തരത്തിലുള്ള 100 ദശലക്ഷം, അതായത് 10 കോടി ചെറു കച്ചവടക്കാര്‍ ഉണ്ടെന്നാണ് കണക്ക്. രാജ്യത്തെ റീറ്റെയ്ല്‍ മേഖലയുടെ നട്ടെല്ലും ഇവരാണ്. ഇന്ത്യയിലെ മൊത്തം റീറ്റെയ്ല്‍ വിപണിയുടെ, ഏതാണ്ട് 90 ശതമാനം വരുമിത്. ഇതില്‍ ഭൂരിഭാഗം കടകളും കുടുംബങ്ങള്‍ നടത്തുന്നവയാണ്. മാത്രമല്ല, തലമുറകളായി ഈ രംഗത്തുള്ളവരാകും അവര്‍. ഇത്തരം കടകളിലായി നാല് കോടി ആളുകള്‍ ജോലി ചെയ്യുന്നുണ്ട്. രാജ്യത്ത് തൊഴില്‍ നല്‍കുന്നതില്‍ നിര്‍ണായക പങ്കാണ് ഇതിലൂടെ ഈ കടകള്‍ വഹിക്കുന്നത്. പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്ന കച്ചവടക്കാര്‍ സാമൂഹിക ഉന്നതിയിലും സുപ്രധാന പങ്ക് വഹിക്കുന്നു. ഗ്രാമീണ, അര്‍ധ നഗര മേഖലയില്‍ ഇവര്‍ സൃഷ്ടിക്കുന്ന തൊഴിലവസരങ്ങള്‍ കണക്കിലെടുത്ത് ഈ കച്ചവടക്കാരെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്, പ്രത്യേകിച്ച് അവരെല്ലാം ഇ-കൊമേഴ്സ് വമ്പന്മാരില്‍ നിന്ന് വലിയ വെല്ലുവിളി നേരിടുന്ന സാഹചര്യത്തില്‍.
രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ സുപ്രധാന പങ്കുള്ള ഇവരുടെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും സാമ്പത്തിക പിന്തുണ, സാങ്കേതിക സഹായം, രാജ്യത്ത് വരുന്ന നയം മാറ്റങ്ങളെ കുറിച്ചുള്ള ബോധവല്‍ക്കരണം എന്നിവയെല്ലാം സമന്വയിച്ചുള്ള ബഹുമുഖ സമീപനമാണ് വേണ്ടത്. തീരെ ചെറിയ മാര്‍ജിനിലാണ് ഈ കച്ചവടക്കാരില്‍ ഭൂരിഭാഗവും പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഇവയ്ക്ക് വലിയൊരുപണം നീക്കിയിരുപ്പൊന്നും കാണില്ല. വായ്പകളും ഏറെ കിട്ടില്ല. അവിടെയാണ് ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ വേറിട്ട് നില്‍ക്കുന്നത്. ഓരോ പ്രദേശത്തെ കുറിച്ചുള്ള അറിവും അവിടെയുള്ള ചെറിയ ബിസിനസുകാരുടെ ആവശ്യങ്ങളെ കുറിച്ചുള്ള വ്യക്തമായ ധാരണയും അത്തരം ആവശ്യങ്ങള്‍ നിറവേറ്റാന്‍ പാകത്തില്‍ സാമ്പത്തിക സേവനങ്ങള്‍ രൂപകല്‍പ്പന ചെയ്യാനുള്ള കഴിവും സാമ്പത്തിക സേവന മേഖലയിലെ വലിയ വിടവ് നികത്തുന്ന റോള്‍ എടുക്കാന്‍ എന്‍ബിഎഫ്‌സികളെ പ്രാപ്തമാക്കുന്നു. സാമ്പത്തിക പിന്തുണയും വളര്‍ച്ചയ്ക്കുള്ള വഴികളും തേടുന്ന കച്ചവടക്കാര്‍ക്ക് ഇവര്‍ വേണ്ട പിന്തുണ നല്‍കുന്നു.
വിപണിയിലെ മാറുന്ന സമവാക്യങ്ങളുമായി ഒത്തുപോവുകയെന്നത് ഇവരെ സംബന്ധിച്ചിടത്തോളം ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണ്. വിപണിയില്‍ ഫലപ്രദമായി മത്സരിക്കാന്‍ ചെറു കച്ചവടക്കാര്‍ക്ക് ഡിജിറ്റല്‍ ടൂളുകളും ആ രംഗത്തെ വൈദഗ്ധ്യവും നല്‍കണം. ഓപ്പണ്‍ നെറ്റ്‌വർക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സ് (ഒഎന്‍ഡിസി) പോലുള്ളവ ഈ ദിശയിലേക്കുള്ള ചുവടുവെയ്പ്പാണ്. ഡിജിറ്റല്‍ സാങ്കേതിക വിദ്യയെ കുറിച്ച് അറിവ് പകരുന്ന പരിശീലനം, ചെലവു കുറഞ്ഞ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനങ്ങള്‍ ലഭ്യമാക്കല്‍, ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് ടൂളുകള്‍, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം എന്നിവയെല്ലാം ഒഎന്‍ഡിസി വഴി കച്ചവടക്കാര്‍ക്ക് ലഭിക്കുന്നു. ഇടപാടുകാരുമായി അടുത്ത ബന്ധം പുലര്‍ത്തിക്കൊണ്ടു തന്നെ ചെറുകിട കച്ചവടക്കാര്‍ക്ക് ഡിജിറ്റല്‍ ലോകത്തേക്ക് കൂടി ചിറകുവിരിക്കാന്‍ ഇതിലൂടെ അവസരം ലഭിക്കുന്നു.
ചെറുകിട കച്ചവടക്കാരെ ഇ-കൊമേഴ്സ് വമ്പന്മാരില്‍ നിന്നുള്ള കടുത്ത മത്സരത്തില്‍ നിന്ന് സംരക്ഷിക്കാന്‍ കടുത്ത നിയമനിര്‍മാണങ്ങള്‍ തന്നെ വേണം. കൊള്ളയടിക്കുന്ന വിലനിര്‍ണയം തടയുന്നതിനും ഓണ്‍ലൈന്‍ വിപണികളിലേക്കുള്ള ന്യായമായ പ്രവേശനം ഉറപ്പാക്കുന്നതിനും ഇ-കൊമേഴ്‌സ് പ്രവര്‍ത്തനങ്ങളില്‍ സുതാര്യത പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള നടപടികള്‍ നിര്‍ണായകമാണ്. കൂടാതെ, സര്‍ക്കാര്‍ ക്യാമ്പെയ്‌നുകള്‍ വഴി പ്രാദേശിക ഉല്‍പ്പന്നങ്ങളെയും ബ്രാന്‍ഡുകളെയും പിന്തുണയ്ക്കുന്നത് ഉപഭോക്താക്കളെ പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ പ്രോത്സാഹിപ്പിക്കുകയും നാട്ടിലെ സാധാരണ കടകള്‍ നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും. വന്‍കിട കോര്‍പ്പറേറ്റുകളുടെ ആധിപത്യം പരിമിതപ്പെടുത്തുകയും ചെറുകിട കച്ചവടക്കാര്‍ക്ക് ആധുനികവല്‍ക്കരിക്കാന്‍ പ്രോത്സാഹനങ്ങള്‍ നല്‍കുകയും ചെയ്യുന്ന നയങ്ങള്‍ സന്തുലിതവും പിടിച്ചുനിന്ന് മുന്നേറാന്‍ കരുത്തുള്ളതുമായ റീറ്റെയ്ല്‍ ആവാസവ്യവസ്ഥ ഇവിടെ സൃഷ്ടിക്കപ്പെടാന്‍ സഹായിക്കും.
സേവനങ്ങള്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ
കേന്ദ്ര സര്‍ക്കാര്‍ രൂപം കൊടുത്തുകൊണ്ടിരിക്കുന്ന ഇ-കൊമേഴ്സ് നയം രാജ്യത്തെ റീറ്റെയ്ല്‍ മേഖലയെ പുനര്‍രൂപകല്‍പ്പന ചെയ്യാന്‍ മാത്രം കരുത്തുള്ളതാണ്. ചെറുകിട കച്ചവടക്കാരുടെ സംരക്ഷണത്തിനും ശാക്തീകരണത്തിനും മുന്‍ഗണന നല്‍കുന്നതിലൂടെ ഞങ്ങള്‍ സുസ്ഥിരവും എല്ലാ വിഭാഗത്തെയും ഉള്‍ക്കൊള്ളുന്നതുമായ സാമ്പത്തിക ഭാവി രാജ്യത്തിനായി സൃഷ്ടിക്കുകയാണ്. ചെറുകിട കച്ചവടക്കാര്‍ക്ക് വളരാനുള്ള പരിസ്ഥിതി ഒരുക്കുന്നതിലൂടെ അവരുടെ ബിസിനസ് മോഡല്‍ സംരക്ഷിക്കുക മാത്രമല്ല, വളരെ വലിയൊരു ജനവിഭാഗത്തിന്റെ ഉപജീവനമാര്‍ഗം സുസ്ഥിരമാക്കുകയാണ് - പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയാണ് - നമ്മുടെ സംസ്‌കാരത്തിന്റെയും സമ്പദ്ഘടനയുടെയും അവിഭാജ്യമായൊരു സംവിധാനത്തെ സംരക്ഷിക്കുക കൂടി ചെയ്യുകയാണ്.
മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന് കീഴിലുള്ള ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനം വൈവിധ്യമാര്‍ന്ന ഉല്‍പ്പന്ന ശ്രേണിയിലൂടെ 2023-2024 സാമ്പത്തിക വര്‍ഷത്തില്‍ വനിതകള്‍ ഉള്‍പ്പെടെയുള്ള 50 ലക്ഷം സൂക്ഷ്മ, ചെറുകിട കച്ചവടക്കാര്‍ക്കാണ് സേവനം നല്‍കിയത്. ഈ രംഗത്തുള്ളവരുടെ യഥാര്‍ത്ഥ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പാകത്തില്‍ രൂപകല്‍പ്പന ചെയ്തവയാണ് ഞങ്ങളുടെ സാമ്പത്തിക സേവനങ്ങള്‍. മാത്രമല്ല അവയെല്ലാം ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്താല്‍ അവരുടെ വിരല്‍ത്തുമ്പില്‍ കിട്ടുകയും ചെയ്യും.
പേയ്മെന്റ് അഗ്രിഗേറ്റര്‍മാരുമായി പങ്കാളിത്തത്തിലേര്‍പ്പെട്ടുകൊണ്ട് ഞങ്ങള്‍ നടപ്പാക്കിയ ക്യൂആര്‍ കോഡ് ലെന്‍ഡിംഗ് പ്രോഗ്രാം, കച്ചവടക്കാര്‍ക്ക് ഡിജിറ്റലായി അതിവേഗത്തില്‍ വായ്പ ലഭ്യമാക്കുന്നുണ്ട്. കച്ചവടക്കാരുടെ പ്രതിദിന പണക്കൈമാറ്റങ്ങളുമായി സമന്വയിപ്പിച്ചുകൊണ്ട്, അനായാസം വായ്പകള്‍ അവരിലേക്ക് എത്തിക്കാന്‍ ഈ പേയ്മെന്റ് അഗ്രിഗേറ്റര്‍ പങ്കാളിത്തം സഹായകരമാകുന്നുണ്ട്. ഇത് കച്ചവടക്കാരുടെ സാമ്പത്തിക അത്യാവശ്യങ്ങള്‍ വേഗത്തില്‍ പരിഹരിക്കാന്‍ സഹായിക്കുക മാത്രമല്ല, അവരെ ഡിജിറ്റല്‍ ഇക്കോണമിയുടെ ഭാഗമാക്കുകയും ചെയ്യുന്നു. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ കഴിഞ്ഞ ബജറ്റ് പ്രസംഗത്തില്‍ ഡിജിറ്റല്‍ രീതികള്‍ ഇടപാടുകാരുടെ ആവശ്യങ്ങളും തിരിച്ചടയ്ക്കല്‍ രീതികളും വ്യക്തമായി അറിയാന്‍ സഹായിക്കുന്നതിനൊപ്പം പരമ്പരാഗത രീതികളില്‍ നിന്ന് മാറി അവരെ അതിവേഗത്തില്‍ സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ പ്രക്രിയയുടെ ഭാഗമാക്കാന്‍ ഉപകരിക്കുകയും ചെയ്യുമെന്ന് ഊന്നിപ്പറഞ്ഞിരുന്നു. ഞങ്ങളുടെ ഈ നീക്കവും ആ ആശയത്തോട് അങ്ങേയറ്റം ചേര്‍ന്നുനില്‍ക്കുന്നതാണ്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിലെ അവിഭാജ്യഘടകമായ കച്ചവടക്കാരെ മത്സരക്ഷമതയുള്ളവരായി നിലനിര്‍ത്താനും അവരുടെ ശോഭനമായ ഭാവി ഉറപ്പാക്കാനും നമുക്ക് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാം.
രാജ്യം ഇതുപോലെ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി, സമൂഹത്തിലെ താഴേത്തട്ടിലുള്ളവരെ പോലും കൈപിടിച്ചുയര്‍ത്താന്‍ പരിശ്രമിക്കുമ്പോള്‍ ആ വലിയ ലക്ഷ്യത്തിന് അനുയോജ്യമായ വായ്പാ ഉല്‍പ്പന്നങ്ങളുമായാണ് മുത്തൂറ്റ് ഫിന്‍കോര്‍പ് മുമ്പെ നടക്കുന്നത്. ചെറുകിട, ഇടത്തരം ബിസിനസ് സമൂഹത്തിനായി വ്യാപാര്‍ മിത്ര ബിസിനസ് ലോണ്‍, വ്യാപാര്‍ വികാസ് ഗോള്‍ഡ് ലോണ്‍ എന്നിങ്ങനെ രണ്ട് സവിശേഷമായ വായ്പകളാണ് മുത്തൂറ്റ് ഫിന്‍കോര്‍പ് ഒരുക്കിയിരിക്കുന്നത്. കച്ചവടക്കാര്‍ പൊതുവേ നേരിടുന്ന ക്യാഷ് ഫ്ളോ പ്രശ്നം പരിഹരിക്കാനും ബിസിനസ് വളര്‍ച്ച നേടാനും സഹായിക്കുന്നവയാണ് ഈ വായ്പകള്‍.
വ്യാപാര്‍ മിത്ര
ചെറുകിട ഇടത്തരം സംരംഭകരെ ശാക്തീകരിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ വ്യാപാര്‍ മിത്ര ബിസിനസ് ലോണ്‍. നൂലാമാലകളില്ലാതെ അതിവേഗത്തില്‍ ഈ വായ്പ ലഭിക്കും. നാട്ടിലെ സാധാരണ സൂക്ഷ്മ, ചെറുകിട കച്ചവടക്കാര്‍ക്കും വ്യവസായികള്‍ക്കും ഉപകാരപ്പെടുന്ന വിധമാണ് ഈ ബിസിനസ് വായ്പ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പ്രതിദിന തിരിച്ചടവ് സൗകര്യമുണ്ടെന്നതാണ് ഇതിന്റെ സവിശേഷത. അതുകൊണ്ട് ഇടപാടുകാര്‍ക്ക് വായ്പാ തുകയും പലിശയും തുല്യ ദിവസ തവണകളായി തിരിച്ചടയ്ക്കാം. നിശ്ചിത കാലാവധികളുള്ള വായ്പയാണിത്. ദിവസവും വായ്പ തിരിച്ചടയ്ക്കാനുള്ള സൗകര്യമുള്ളതിനാല്‍ ചെറു കച്ചവടക്കാര്‍, റെസ്റ്റൊറന്റ് ഉടമകള്‍, മറ്റ് സേവനദാതാക്കള്‍ എന്നിവര്‍ക്കെല്ലാം ഈ വായ്പ ഉപകാരപ്രദമാകും. മൂന്ന് പ്രത്യേക വിഭാഗമായി ഈ വായ്പ വേര്‍തിരിക്കപ്പെട്ടിട്ടുണ്ട്. വ്യാപാര്‍ മിത്ര, ഫാര്‍മ മിത്ര, നിര്‍മാണ്‍ മിത്ര എന്നിവയാണവ. ഓരോ സവിശേഷമായ വിഭാഗത്തെയും ലക്ഷ്യമിട്ടാണ് ഇങ്ങനെ വായ്പകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ സുരക്ഷിത ബിസിനസ് ലോണ്‍ കൈകാര്യം ചെയ്യുന്ന ആസ്തിയുടെ മൂല്യം 279.6 കോടി രൂപയായാണ് വളര്‍ന്നിരിക്കുന്നത്.
വ്യാപാര്‍ വികാസ് ഗോള്‍ഡ് ലോണ്‍
സ്വര്‍ണം ഈടായി സ്വീകരിച്ച് ആവശ്യമായ ഫണ്ട് ലഭ്യമാക്കുന്ന വായ്പാ ഉല്‍പ്പന്നമാണിത്. കച്ചവടക്കാര്‍ക്ക് വര്‍ക്കിംഗ് ക്യാപ്പിറ്റല്‍ നേടാനും പുതിയ സ്റ്റോക്ക് കടകളില്‍ കൊണ്ടുവരാനും ബിസിനസ് വിപുലീകരിക്കാനുമൊക്കെ ഈ വായ്പയിലൂടെ സാധിക്കും. അനായാസം ലഭിക്കുന്ന വായ്പയാണിത്. സ്വര്‍ണാഭരണമാണ് ഇതിന് ഈടായി നല്‍കേണ്ടത്. കച്ചവടക്കാരെ സംബന്ധിച്ചിടത്തോളം വലിയ നൂലാമാലകളില്ലാതെ എളുപ്പത്തില്‍ വായ്പ ലഭിക്കും. മറ്റ് ബിസിനസ് വായ്പകളുമായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞ പലിശ നിരക്കുമാണ്. ഈ വായ്പകളെല്ലാം മൂത്തുറ്റ് ഫിന്‍കോര്‍പ്പിന്റെ വണ്‍ ആപ്പിലൂടെ ലഭിക്കും. വായ്പ എടുക്കാനോ തിരിച്ചടയ്ക്കാനോ മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ ശാഖകള്‍ സന്ദര്‍ശിക്കണമെന്നില്ല. മാത്രമല്ല ആഴ്ചയില്‍ എല്ലാ ദിവസവും ഏത് നേരവും വായ്പ എടുക്കാനും തിരിച്ചടയ്ക്കാനും പറ്റും.
വ്യാപാര്‍ മിത്ര, വ്യാപാര്‍ വികാസ് ഗോള്‍ഡ് ലോണ്‍ എന്നിങ്ങനെ വ്യത്യസ്തമായ വായ്പകള്‍ അവതരിപ്പിച്ച് അതിനെ യുഎല്‍ഐ പോലുള്ള വിപ്ലവകരമായ ചുവടുവെയ്പ്പുകളുമായി യോജിപ്പിച്ച്, വികസിത് ഭാരത് 2047 ന്റെ വീക്ഷണത്തെ പിന്തുണയ്ക്കുന്നതിലൂടെ, മുത്തൂറ്റ് ഫിന്‍കോര്‍പ്പ് വ്യാപാരികളുടെയും എംഎസ്എംഇകളുടെയും ജീവിതത്തില്‍ പോസിറ്റീവായ സ്വാധീനമാണ് ചെലുത്തുന്നത്. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളെയും സാമ്പത്തിക ഉള്‍ച്ചേര്‍ക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ മുന്നേറുമ്പോള്‍, ഈ പരിവര്‍ത്തന പ്രക്രിയയില്‍ ഒരു പ്രധാന പങ്കാളിയാകുകയാണ് മുത്തൂറ്റ് ഫിന്‍കോര്‍പ്പെന്ന് വ്യക്തമാക്കുന്നു ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ ഷാജി വര്‍ഗീസ്.
''അടുത്തിടെ അവതരിപ്പിച്ച സപ്ലൈ ചെയ്ന്‍ ഫിനാന്‍സിലൂടെ ഞങ്ങള്‍ പ്രധാനമായും ഇതുവരെ ഗണ്യമായി വായ്പ ലഭിക്കാത്ത വിഭാഗങ്ങളെയാണ് ലക്ഷ്യമിടുന്നത്. അതായത് പ്രാദേശിക ബ്രാന്‍ഡുകള്‍, എംഎസ്എംഇകള്‍, ഡിസ്ട്രിബ്യൂട്ടര്‍മാര്‍, ചെറുകിട കച്ചവടക്കാര്‍ തുടങ്ങിയവര്‍. പ്രാദേശിക തലത്തിലെ വൈദഗ്ധ്യം, സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍, വേഗത, അനായാസ വായ്പാ ലഭ്യത എന്നിവയെല്ലാമാണ് ഞങ്ങളെ വേറിട്ട് നിര്‍ത്തുന്ന ഘടകങ്ങളും. ചെറുകിട കര്‍ഷകര്‍ മുതല്‍ ലോജിസ്റ്റിക് കമ്പനികള്‍ വരെ ഞങ്ങളുടെ ഇടപാടുകാരുടെ ശ്രേണിയില്‍ വരുന്നു,'' ഷാജി വര്‍ഗീസ് കൂട്ടിച്ചേര്‍ക്കുന്നു.
വ്യാപാരികളുടെ, പ്രത്യേകിച്ച് സൂക്ഷ്മ, ചെറുകിട മേഖലയിലുള്ള വരുടെ സവിശേഷമായ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് അവര്‍ക്കായി മാത്രം രൂപകല്‍പ്പന ചെയ്ത സാമ്പത്തിക ഉല്‍പ്പന്നങ്ങളിലൂടെ വ്യാപാരി സമൂഹത്തെ ശാക്തീകരിക്കാന്‍ അങ്ങേയറ്റം പ്രതിജ്ഞാബദ്ധമാണ് മുത്തൂറ്റ് ഫിന്‍കോര്‍പ്. ഞങ്ങള്‍ അവതരിപ്പിച്ചിരിക്കുന്ന വ്യാപാര്‍ മിത്ര ബിസിനസ് ലോണും വ്യാപാര്‍ വികാസ് ഗോള്‍ഡ് ലോണും അത്തരത്തിലുള്ള സവിശേഷമായ വായ്പാ ഉല്‍പ്പന്നങ്ങളാണ്. ഈ വായ്പകള്‍ പ്രതിദിനം, പ്രതിവാരം, പ്രതിമാസം എന്നിങ്ങനെ വ്യാപാരികളുടെ സൗകര്യത്തിനനുസരിച്ച് തിരിച്ചടവിനുള്ള അവസരമുണ്ടെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മാത്രമല്ല, വായ്പ എടുത്ത ദിവസങ്ങള്‍ക്കനുസൃതമായി മാത്രമേ പലിശ ഈടാക്കുകയുള്ളൂ. പ്രീപേയ്‌മെന്റ് ചാര്‍ജുകളൊന്നും ഈടാക്കുന്നുമില്ല. പണം തിരിച്ചടയ്ക്കാനും എടുക്കാനുമൊക്കെ അനായാസം ഉപയോഗിക്കാന്‍ പറ്റുന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോമുമുണ്ട്. ബിസിനസ് വിപുലീകരണ ലക്ഷ്യം നേടാനും സാമ്പത്തിക വളര്‍ച്ച കൈവരിക്കാനും രാജ്യമെമ്പാടുമുള്ള വ്യാപാരികളെ പിന്തുണയ്ക്കുകയാണ് ഞങ്ങള്‍.
(Originally published in Dhanam Magazine 15 December 2024 issue.)
Read DhanamOnline in English
Subscribe to Dhanam Magazine