

മുത്തൂറ്റ് ഫിനാന്‍സിന്റെ മാതൃ കമ്പനിയായ മുത്തൂറ്റ് ഗ്രൂപ്പിൻ്റെ ബിസിനസ് സ്കൂളിന് കൊച്ചിയിൽ സമാരംഭം. പാലാരിവട്ടത്തെ മുത്തൂറ്റ് ഗ്രൂപ്പ് ആസ്ഥാനത്ത് ഡോ. ശശി തരൂർ എം.പിയാണ് ബിസിനസ് സ്കൂളിൻ്റെ ഉദ്ഘാടനം നിർവഹിച്ചത്. ഫലകം അനാച്ഛാദനം ചെയ്ത് നടത്തിയ ഉദ്ഘാടന പ്രസംഗത്തില്‍ വിദ്യാഭ്യാസത്തിലൂടെ രാഷ്ട്ര നിര്‍മാണത്തിന് മുത്തൂറ്റ് ഗ്രൂപ്പ് നല്‍കുന്ന സേവനങ്ങള്‍ പ്രശംസനീയമാണെന്ന് തരൂര്‍ പറഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെറ്റാവേഴ്സ് തുടങ്ങിയ ഭാവി വെല്ലുവിളികളെ നേരിടാന്‍ പര്യാപ്തമായ കോഴ്സുകളുളള സ്ഥാപനമാണ് മുത്തൂറ്റ് അവതരിപ്പിക്കുന്നത്. മൂല്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന ആഗോള തലത്തിലുള്ള നേതൃത്വത്തെ വാര്‍ത്തെടുക്കാന്‍ സ്ഥാപനത്തിന് കഴിയുമെന്നും തരൂര്‍ പറഞ്ഞു.
കേരളത്തിലെ ഏറ്റവും മികച്ച മൂന്നു റാങ്കുകളില്‍ ഉള്‍പ്പെട്ട എഞ്ചിനീയറിങ് കോളേജ് അടക്കം എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളും മൂന്ന് ആശുപത്രികളും ഉള്‍പ്പെടെ രാഷ്ട്ര നിര്‍മാണത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ ഊന്നിയാണ് തങ്ങളുടെ സേവനങ്ങള്‍ തുടരുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷ പ്രസംഗം നടത്തിയ മുത്തൂറ്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. ഇന്ത്യയിലുടനീളം വ്യാപിച്ചു കിടക്കുന്ന 6,000 ബ്രാഞ്ചുകളിലൂടെ വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ സി.എസ്.ആര്‍ സംരംഭങ്ങളിലൂടെ സുപ്രധാന പദ്ധതികളാണ് ഗ്രൂപ്പ് നടപ്പാക്കുന്നത്. നിയോ ടെക് ഗ്ലോബല്‍ കോര്‍പ്പറേറ്റ് ബിസിനസ് സ്കൂളിന് ഭാവിയിലെ ലോകത്തെ നയിക്കാന്‍ കഴിവുളള മികച്ച നേതാക്കളെ സൃഷ്ടിക്കാന്‍ കഴിയുമെന്നും ജോര്‍ജ്ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.
മുത്തൂറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ ജോര്‍ജ്ജ് ജേക്കബ്ബ് മുത്തൂറ്റ് മുഖ്യ പ്രഭാഷണം നടത്തി. മുത്തൂറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍മാരായ ജോര്‍ജ്ജ് എം ജോര്‍ജ്ജ്, ജോര്‍ജ്ജ് മുത്തൂറ്റ് ജേക്കബ്ബ്, മുത്തൂറ്റ് ബിസിനസ് സ്കൂള്‍ സ്ഥാപക ഡയറക്ടറും അക്കാദമിക്സ് ഡീനുമായ പ്രൊഫ. ഡോ. ആനന്ദ് അഗ്രവാള്‍, മുത്തൂറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഇഡിയും സിഒഒയുമായ കെ.ആര്‍ ബിജിമോന്‍, എംഐടിഎസ് പ്രിൻസിപ്പൽ പി.സി നീലകണ്ഠന്‍, മുത്തൂറ്റ് ബിസിനസ് സ്കൂൾ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ഡീന്‍ പ്രൊഫ. ഡോ. ഡേവിഡ് ടെറേലാഡ്സേ, ഫെഡറല്‍ ബാങ്ക് മുന്‍ ചെയര്‍മാന്‍ കെ.പി പദ്മകുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
എഐസിടിഇ അംഗീകാരമുള്ള രണ്ടു വര്‍ഷത്തെ പിജിഡിഎം കോഴ്സാണ് എം.ബി.എസ് അവതരിപ്പിക്കുന്നത്. പ്രീ-പിജിഡിഎം പെയ്ഡ് ഇന്റേണ്‍ഷിപ്പ് കോഴ്സിന്റെ ഭാഗമായി ലഭ്യമാകും. ഇതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് മുത്തൂറ്റ് ഗ്രൂപ്പുമായി ചേര്‍ന്ന് മൂന്നു മാസത്തെ പെയ്ഡ് ഇന്റേണ്‍ഷിപ്പിന് അവസരമുണ്ടാകും. പ്രതിമാസം 25,000 രൂപ നേടാനും ബിസിനസ് ചുമതലകള്‍ നിര്‍വഹിക്കാനും പ്രീ-പ്ലെയ്സ്മെന്‍റ് അവസരങ്ങള്‍ വഴി 9 ലക്ഷം രൂപ വരെ എല്‍പിഎ പഠനം പൂര്‍ത്തിയാക്കുന്നതിനു മുന്‍പു തന്നെ നേടാനും ഇതുവഴി അവസരം ലഭിക്കും. പാഠ്യപദ്ധതിയുടെ ഭാഗമായുളള ലൈവ് ഇന്‍ഡസ്ട്രി പ്രൊജക്ടുകള്‍, സിഎക്സ്ഒ നേതൃത്വത്തിലുള്ള മെന്റര്‍ഷിപ്പ് പ്രോഗ്രാമുകള്‍ തുടങ്ങിയവയിലൂടെ ആഗോള തലത്തിലുള്ള പ്രോഗ്രാമുകള്‍ കോഴ്സില്‍ ലഭിക്കുന്നതാണ്.
PGDM courses with paid internships; Muthoot Group launches corporate business school in Kochi.
Read DhanamOnline in English
Subscribe to Dhanam Magazine