

കഴിഞ്ഞ ഒമ്പത് പതിപ്പുകളിലായി 176 ഡോക്ടർമാർ, 184 എഞ്ചിനീയർമാർ, 152 നഴ്‌സുമാർ ഉൾപ്പെടെ 512 പ്രൊഫഷണലുകളെ സൃഷ്ടിച്ച മുത്തൂറ്റ് ഫിനാൻസിന്റെ മുത്തൂറ്റ് എം. ജോർജ് ഹയർ എജ്യുക്കേഷൻ സ്കോളർഷിപ്പ് പദ്ധതിയുടെ പത്താം പതിപ്പിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. ഇതുവരെ ₹5.26 കോടി വിതരണം ചെയ്ത പദ്ധതിയിലൂടെ അർഹരായ വിദ്യാർഥികൾക്ക് പ്രൊഫഷണൽ വിദ്യാഭ്യാസം തുടരാനും തിരഞ്ഞെടുത്ത മേഖലകളിൽ കരിയർ കെട്ടിപ്പടുക്കാനും സാമ്പത്തിക പിന്തുണ ലഭിച്ചിട്ടുണ്ട്.
2026–27 അക്കാദമിക് വർഷത്തിൽ 120 പേർക്കാണ് സ്‌കോളർഷിപ്പുകൾ നൽകുന്നത്. ഇതിൽ എംബിബിഎസ്, ബി.ടെക്, ബി.എസ്.സി നഴ്സിംഗ് എന്നീ കോഴ്സുകൾ പഠിക്കുന്ന കേരളത്തിൽ നിന്നുള്ള അർഹരായ വിദ്യാർത്ഥികൾക്കായി 30 സ്‌കോളർഷിപ്പുകൾ മാറ്റിവെച്ചിട്ടുണ്ട്. നാല് വർഷത്തെ കോഴ്സ് കാലാവധിയിലുടനീളം സാമ്പത്തിക സഹായം നൽകും. കേരളത്തിൽ നിന്നുള്ള അർഹരായ വിദ്യാർത്ഥികൾക്ക് 2026 ഒക്ടോബർ 17 വരെ അപേക്ഷിക്കാവുന്നതാണ്.
2026-27 പതിപ്പ് പ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന ഓരോ എംബിബിഎസ് വിദ്യാർത്ഥിക്കും നാല് വർഷത്തെ കോഴ്സ് കാലാവധിയിലേക്ക് ആകെ 2.40 ലക്ഷം രൂപയും, ബി.ടെക്, ബി.എസ്.സി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് 1.20 ലക്ഷം രൂപ വീതവും ധനസഹായമായി ലഭിക്കും.
നിലവിൽ കേരളത്തിലെ അർഹരായ വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രക്രിയ പുരോഗമിക്കുകയാണ്. അർഹരായ വിദ്യാർത്ഥികൾക്ക് https://www.muthootcsr.com/higher-education-scholarships/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. സ്കോളര്‍ഷിപ്പ് അപേക്ഷകള്‍ സമര്‍പ്പിക്കുമ്പോള്‍, അപേക്ഷകര്‍ പഠിക്കുന്ന കോളേജിന്‍റെ സ്ഥലം തിരഞ്ഞെടുക്കുന്നതിനു പകരം സ്ഥിരമേല്‍വിലാസം ഉള്ള പ്രദേശം വേണം തിരഞ്ഞെടുക്കാന്‍.
പ്ലസ് ടുവിന് 90 ശതമാനം മാര്‍ക്ക് അല്ലെങ്കില്‍ തത്തുല്യ ഗ്രേഡ് നേടിയവര്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം. കുടുംബ വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയില്‍ കവിയരുത്. അപേക്ഷകര്‍ അനുബന്ധ എന്‍ട്രന്‍സ് പരീക്ഷയില്‍ യോഗ്യത നേടി അംഗീകൃത വിദ്യാഭ്യാസ സ്ഥാപനത്തില്‍ പ്രവേശനം നേടിയതായിരിക്കണം.
Muthoot Group announces higher education scholarships worth Rs 1.20 lakh for eligible nursing students in Kerala, with applications now open online.
Read DhanamOnline in English
Subscribe to Dhanam Magazine