മുത്തൂറ്റ് മൈക്രോഫിന്‍ കൈകാര്യം ചെയ്യുന്ന ആസ്തികള്‍ ₹12,252 കോടി കവിഞ്ഞു, ഒന്നാം പാദത്തില്‍ പ്രവര്‍ത്തന ലാഭം ₹138 കോടി

ആസാമില്‍ പുതിയ ബ്രാഞ്ച് ആരംഭിച്ചു കൊണ്ട് വടക്കു കിഴക്കന്‍ ഇന്ത്യയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചു
Muthoot Microfin Logo
Muthoot Microfin LogoCanva
Published on

രാജ്യത്തെ മുന്‍നിര മൈക്രോഫിനാന്‍സ് എന്‍.ബി.എഫ്.സി ആയ മുത്തൂറ്റ് മൈക്രോഫിന്‍ (Muthoot Microfin) കൈകാര്യം ചെയ്യുന്ന ആകെ ആസ്തികള്‍ (Assets Under Management/AUM) 12,252.8 കോടി രൂപ കവിഞ്ഞു. വായ്പാ അടിത്തറ 34.1 ലക്ഷമാണെന്നും നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ത്രൈമാസത്തിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. കമ്പനി 1,775.6 കോടി രൂപയുടെ വായ്പകളാണ് വിതരണം ചെയ്തത്.

ഇന്ത്യയുടെ ഗ്രാമീണ മേഖലകളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ച് വനിതാ സംരംഭകര്‍ക്ക് മൈക്രോ വായ്പകള്‍ നല്കുന്ന മുത്തൂറ്റ് മൈക്രോഫിനാന്‍സ് ആസാമില്‍ പുതിയ ബ്രാഞ്ച് ആരംഭിച്ചു കൊണ്ട് വടക്കു കിഴക്കന്‍ ഇന്ത്യയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. 1,726 ബ്രാഞ്ചുകളാണ് ഇപ്പോള്‍ സ്ഥാപനത്തിനുളളത്.

വസ്തുവിന്റെ ഈടിലുളള മൈക്രോ വായ്പകള്‍, സ്വര്‍ണ പണയം തുടങ്ങിയ സുരക്ഷിത വിഭാഗം വായ്പകളുടെ രംഗത്തേക്കും സ്ഥാപനം കടന്നിട്ടുണ്ട്. കമ്പനിയുടെ പ്രവര്‍ത്തന ലാഭം 138.5 കോടി രൂപയാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

മൈക്രോഫിനാന്‍സ് മേഖല മിതമായ വളര്‍ച്ചയുടെ ഘട്ടത്തിലൂടെ നീങ്ങുമ്പോഴും മുത്തൂറ്റ് മൈക്രോഫിന്‍ ദീര്‍ഘകാല മൂല്യം സൃഷ്ടിക്കുന്നതിലും സുസ്ഥിര ചലനങ്ങള്‍ ഉണ്ടാക്കുന്നതിലുമുള്ള പ്രതിബദ്ധത തുടരുകയാണെന്ന് ചെയര്‍മാനും നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ തോമസ് മുത്തൂറ്റ് പറഞ്ഞു.

സ്ഥാപനത്തിന്റെ അടിത്തറ ശക്തമാക്കുന്നതിലാണ് കഴിഞ്ഞ ഏതാനും മാസങ്ങളിലായി ശ്രമിച്ചു കൊണ്ടിരുന്നത്. വൈവിധ്യവത്കരണ തന്ത്രങ്ങള്‍ തുടരുമെന്നും ഗ്രൂപ്പ് കമ്പനികളുമൊത്ത് സ്വര്‍ണ പണയം, മൈക്രോ ലാപ് തുടങ്ങിയവയിലൂടെ വൈവിധ്യവല്‍ക്കരണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com