മൈജി ഫ്യൂച്ചര്‍ എപ്പിക് ഷോറും കൊച്ചി മറൈന്‍ ഡ്രൈവില്‍; ഉദ്ഘാടനം ജൂലൈ 11ന്

35,000 ചതുരശ്രയടിയില്‍ രണ്ട് നിലകളിലായി എറണാകുളത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സ് & ഹോം അപ്ലയന്‍സസ് ഷോറൂമാണിത്.
മൈജി ഫ്യൂച്ചര്‍ എപ്പിക് ഷോറും കൊച്ചി മറൈന്‍ ഡ്രൈവില്‍; ഉദ്ഘാടനം ജൂലൈ 11ന്
Published on

'Experience First, Then Shop' എന്ന ആശയവുമായി മൈജി ഫ്യൂച്ചര്‍ എപ്പിക് ഷോറും കൊച്ചി മറൈന്‍ ഡ്രൈവില്‍ തുറക്കുന്നു. ജൂലൈ 11 ശനിയാഴ്ച രാവിലെ പത്തിനാണ് ഉദ്ഘാടനം. മൈജി ബ്രാന്‍ഡ് അംബാസഡറും ചലച്ചിത്ര താരവുമായ മഞ്ജു വാര്യര്‍, നടന്‍ ആസിഫ് അലി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിക്കും.

സാധാരണ ഷോപ്പിംഗില്‍ നിന്ന് വ്യത്യസ്തമായി ഓരോ ഉത്പന്നവും നേരിട്ടറിഞ്ഞ് തിരഞ്ഞെടുക്കാനുള്ള സൗകര്യമാണ് മറൈന്‍ ഡ്രൈവിലെ പുതിയ ഷോറൂമിന്റെ പ്രത്യേകത. 35,000 ചതുരശ്രയടിയില്‍ രണ്ട് നിലകളിലായി എറണാകുളത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സ് & ഹോം അപ്ലയന്‍സസ് ഷോറൂമാണിത്. കോഴിക്കോടിനു ശേഷം മൈജിയുടെ രണ്ടാമത്തെ എപ്പിക് ഷോറൂം കൂടിയാണിത്.

ഗാഡ്ജറ്റുകളോ അപ്ലയന്‍സുകളോ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവ നേരിട്ട് പരീക്ഷിച്ച്, അതിന്റെ സാങ്കേതികവിദ്യയും സൗകര്യങ്ങളും സ്വയം അനുഭവിച്ച് തിരഞ്ഞെടുക്കാന്‍ കഴിയുന്ന പുതിയ ഷോപ്പിംഗ് സംസ്‌കാരമാണ് അവതരിപ്പിക്കുന്നതെന്ന് മൈജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ എ. കെ. ഷാജി പറഞ്ഞു.

'ലോകോത്തര ബ്രാന്‍ഡുകളുടെ ഏറ്റവും പുതിയ ടെക്‌നോളജിയും വിപുലമായ കളക്ഷനുകളും ഒരേ കുടക്കീഴില്‍ ഒരുക്കിയിരിക്കുന്ന മൈജി ഫ്യൂച്ചര്‍ എപ്പിക് ഒരു സാധാരണ ഇലക്ട്രോണിക്‌സ് & ഹോം അപ്ലയന്‍സസ് ഷോറൂം മാത്രമല്ല, ടെക്‌നോളജി അടുത്തറിഞ്ഞ് അനുഭവിക്കാന്‍ കഴിയുന്ന ഒരു അള്‍ട്ടിമേറ്റ് എക്‌സ്പീരിയന്‍സ് ഹബ്ബാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗെയിമിംഗ് സോണ്‍ മുതല്‍ ലൈവ് അടുക്കള വരെ

എല്ലാ ഹോം അപ്ലയന്‍സുകളും പരീക്ഷിച്ച് മനസ്സിലാക്കാന്‍ കഴിയുന്ന Product Experience Zone, ഗെയിമിംഗ് പ്രേമികള്‍ക്കായി Gaming Zone, Live Kitchen, Home Automation Zone തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

ഉദ്ഘാടനത്തോടനുബന്ധിച്ച് സ്മാര്‍ട്ട്‌ഫോണുകള്‍ മുതല്‍ ഗൃഹോപകരണങ്ങള്‍ വരെ മികച്ച വിലക്കുറവില്‍ സ്വന്തമാക്കാനുള്ള അവസരമുണ്ട്. ഭാവിയില്‍ കേരളത്തിലെ മറ്റ് ജില്ലകളിലേക്കും എപ്പിക് ഷോറൂമുകള്‍ വ്യാപിപ്പിക്കുമെന്ന് മൈജി ചെയര്‍മാന്‍ എ. കെ. ഷാജി അറിയിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com