Begin typing your search above and press return to search.
ഇന്ത്യയിലെ ഏറ്റവും സമ്പന്ന പാര്‍ട്ടി ബി.ജെ.പി തന്നെ; ആസ്തി ₹5,000 കോടിക്കടുത്ത്
ഇന്ത്യയിലെ എട്ട് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ മൊത്തം ആസ്തി 8,829.16 കോടി രൂപ. 2021-22ലെ കണക്കാണിത്. തിരഞ്ഞെടുപ്പ് നിരീക്ഷണ സംഘടനയായ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസാണ് (ADR) ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2020-21ല്‍ 7,297.62 കോടി രൂപയായിരുന്നു.
ബി.ജെ.പി, എന്‍.സി.പി, ബി.എസ്.പി, സി.പി.ഐ, സി.പി.എം, എ.ഐ.ടി.സി, എന്‍.പി.ഇ.എഫ് എന്നീ എട്ട് പാര്‍ട്ടുകളുടെ 2020-21 മുതല്‍ 2021-22 വരെയുള്ള ആസ്തി-ബാധ്യത വിലയിരുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
2020-21ല്‍ ബി.ജെ.പി പുറത്തുവിട്ടതനുസരിച്ച് 4,990 കോടിയായിരുന്നു അവരുടെ ആസ്തി. 20121-22ല്‍ ഇത് 21.17% വര്‍ധിച്ച് 6,046 കോടിയായി.
കോണ്‍ഗ്രസിന്റെ ആസ്തി മുന്‍വര്‍ഷത്തെ 691 കോടിയില്‍ നിന്ന് 16.58 ശതമാനം വര്‍ധിച്ച് 805 കോടിയുമായി. ബി.എസ്.പിയുടെ ആസ്തിയില്‍ മാത്രമാണ് ഇക്കാലയളവില്‍ കുറവ് വന്നത്. മുന്‍വര്‍ഷത്തെ 733 കോടിയില്‍ നിന്ന് 690 കോടിയായി കുറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആസ്തി 182 കോടിയില്‍ നിന്ന് 152 ശതമാനം ഉയര്‍ന്ന് 458 കോടി രൂപയായി.
ബാധ്യത കൂടുതല്‍ കോണ്‍ഗ്രസിന്
ദേശീയ പാര്‍ട്ടികളുടെ മൊത്തം ബാധ്യത 2020-21ല്‍ 103 കോടിയായിരുന്നു. 71 കോടി രൂപ ബാധ്യതയുമായി കോണ്‍ഗ്രസായിരുന്നു മുന്നില്‍. സി.പി.എമ്മിന്റെ ബാധ്യത 16 കോടി രൂപയും. 2021-22ലും 41 കോടി രൂപ ബാധ്യതയുമായി കോണ്‍ഗ്രസ് തന്നെയാണ് മുന്നില്‍. 12 കോടി രൂപ ബാധ്യതയുമായി സി.പി.എം രണ്ടാം സ്ഥാനത്തും 5.17 കോടി രൂപ ബാധ്യതയുമായി ബി.ജെ.പി മൂന്നാം സ്ഥാനത്തുമാണ്. ഇക്കാലയളവില്‍ അഞ്ച് ദേശീയ പാര്‍ട്ടികളുടെ ബാധ്യതയില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
നീക്കിയിരുപ്പിലും ബി.ജെ.പി മുന്നില്‍
ബാധ്യതകള്‍ക്ക് ശേഷമുള്ള പാര്‍ട്ടികളുടെ നീക്കിയിരിപ്പ് 2021-22ല്‍ 8,766 കോടി രൂപയാണ്. ഇതില്‍ 6,041 കോടി രൂപയും ബി.ജെ.പിയുടേതാണ്. കോണ്‍ഗ്രസിന് 763 കോടി രൂപയും സി.പി.എമ്മിന് 723 കോടി രൂപയും നീക്കിയിരുപ്പായുണ്ട്.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം പാര്‍ട്ടികള്‍ വായ്പയെടുത്തിട്ടുള്ള സ്ഥാപനങ്ങളുടെ പേരും കൃത്യമായ തിരിച്ചടവ് കാലാവധിയും വ്യക്തമാക്കണമെന്നുണ്ട്. എന്നാല്‍ ഇതില്‍ പാര്‍ട്ടികള്‍ വീഴ്ച വരുത്തിയതായും എ.ഡി.ആര്‍ റിപ്പോര്‍ട്ട് പറയുന്നു.
Next Story