

ഏതൊരു സാധാരണ മലയാളിയെയും പോലെ എന്‍ജിനീയറിംഗ് ബിരുദം പൂര്‍ത്തിയാക്കി ജര്‍മനിയിലേക്ക് ഉന്നത പഠനത്തിനായുള്ള വീസയും കാത്തിരിക്കുകയായിരുന്നു തിരൂരിലെ ദില്‍ഷാദ് എന്ന യുവാവ്. വിസ കിട്ടാന്‍ കുറച്ച് സമയമെടുക്കുമെന്ന് വന്നതോടെ തത്കാലം പിതാവ് തുടങ്ങിയൊരു സംരംഭത്തിന്റെ ഭാഗമാകാമെന്ന് തീരുമാനിച്ചു. താമരശ്ശേരി എന്ന ചെറുപട്ടണത്തില്‍ ചെറിയ രീതിയില്‍ ആരംഭിച്ചൊരു കണ്ണാശുപത്രിയായിരുന്നു അത്.
കുറച്ചു ജീവനക്കാരുമായി ഒരു കൊച്ചു കെട്ടിടത്തില്‍ തുടങ്ങിയ സംരംഭം. ഒരു വര്‍ഷത്തോളം ആ സ്ഥാപനത്തില്‍ പ്രവര്‍ത്തിച്ചതോടെ ജര്‍മനിയല്ല കേരളം തന്നെയാണ് തന്റെയിടമെന്ന് അദ്ദേഹം മനസിലാക്കി. അപ്പോഴേക്കും നേത്ര ഫൗണ്ടേഷന്‍ ഐ ഹോസ്പിറ്റല്‍ എന്ന അദ്ദേഹത്തിന്റെ സ്ഥാപനം ഏറെ വളര്‍ന്നിരുന്നു. ഒരു പ്രദേശത്തിന്റെ നേത്ര സംബന്ധമായ അസുഖങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്ന ഒരിടമായി ഇവിടം മാറി.
ഒരു ഹോസ്പിറ്റലാണെന്ന തോന്നലില്ലാതെ വീട്ടിലിരിക്കുന്ന ലാഘവത്തോടെ മികച്ച ചികിത്സ ലഭിച്ചു തുടങ്ങിയതോടെ സമീപപ്രദേശങ്ങളില്‍ നിന്നെല്ലാം ആളുകളെത്തി തുടങ്ങി. ഹോസ്പിറ്റല്‍ സ്ഥാപകന്‍ പിതാവ് സി.എം അബ്ദുല്‍ ഗഫൂറിന്റെയും ചീഫ് മെഡിക്കല്‍ ഡയറക്റ്റര്‍ ഡോ. റിയാസ് മുഹമ്മദിന്റെയും അകമഴിഞ്ഞ പിന്തുണ കൂടിയായപ്പോള്‍ സ്ഥാപനം വളര്‍ന്നു.
ജനറല്‍ ഒഫ്താല്‍മോളജി വിഭാഗം മാത്രമുണ്ടായിരുന്ന ആശുപത്രിയില്‍ പീഡിയാട്രിക് ഒഫ്താല്‍മോളജി, കാറ്ററാക്ട് സര്‍ജറി വിഭാഗം, മെഡിക്കല്‍ റെറ്റിന വിഭാഗം, കോസ്‌മെറ്റിക് ആന്‍ഡ് ഒക്യുലോപ്ലാസ്റ്റിക് വിഭാഗം, ഗ്ലൂക്കോമ വിഭാഗം തുടങ്ങി വൈവിധ്യമാര്‍ന്ന ചികിത്സാ വിഭാഗങ്ങള്‍ കൂടിയായി. 2018ലാണ് ആശുപത്രിയുടെ തുടക്കം. പതിനായിരത്തിലേറെ സര്‍ജറികളാണ് ഹോസ്പിറ്റലില്‍ ഇതുവരെയായി നടന്നിരിക്കുന്നത്. ആയിരത്തിലേറെ മെഡിക്കല്‍ ക്യാംപുകളും ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ നടന്നു.
ഏറ്റവും മികച്ച സാങ്കേതിക വിദ്യ ഉപയോഗിച്ച് അത്യാധുനിക മെഷിനറികളുടെ സഹായത്തോടെയാണ് ഇവിടെ ചികിത്സ നല്‍കുന്നതെന്ന് മാനേജിംഗ് ഡയറക്റ്റര്‍ സി.എം ദില്‍ഷാദ് പറയുന്നു. ആളുകള്‍ക്ക് അന്തര്‍ദേശീയ നിലവാരത്തില്‍ ഏറ്റവും മികച്ച ഗുണനിലവാരത്തിലുള്ള ചികിത്സ ലഭ്യമാക്കണമെന്നതാണ് ഹോസ്പിറ്റലിന്റെ നയം. അമേരിക്കന്‍ നിര്‍മിത ഉപകരണങ്ങള്‍ ഉപയോഗിച്ച് പത്ത് മിനിട്ടുകൊണ്ട് തിമിര ശസ്ത്രക്രിയ പൂര്‍ത്തിയാക്കുന്നു. പ്രത്യേക റെറ്റിന ടീമിനെ തന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട്. റെറ്റിനയിലെ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ പോലും മികച്ചരീതിയില്‍ കൈകാര്യം ചെയ്യാന്‍ ഇത് സഹായിക്കുന്നു. വിവിധ കോസ്‌മെറ്റിക് ചികിത്സകളും ഇവിടെ ലഭ്യമാക്കുന്നുണ്ട്. നേത്രാരോഗ്യത്തിന് പുറമേ സൗന്ദര്യ സംരക്ഷണവും ഇതിലൂടെ സാധ്യമാകുന്നു.
ആറ് വര്‍ഷം മുമ്പ് ഹോസ്പിറ്റല്‍ ആരംഭിച്ചിടത്തു നിന്നും താമരശ്ശേരിയിലെ ഹോസ്പിറ്റല്‍ കെട്ടിടത്തിന്റെ വലുപ്പം മൂന്നിരട്ടിയായി ഇപ്പോള്‍ വര്‍ധിച്ചിട്ടുണ്ട്. ജീവനക്കാരുടെ എണ്ണം ഇരട്ടിയിലേറെയും വര്‍ധിച്ചു. ദില്‍ഷാദിന്റെ നേതൃത്വത്തില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് വലിയ പ്രാധാന്യമാണ് ലഭിച്ചത്. ഇതിനിടയില്‍ എക്‌സിക്യൂട്ടീവ് എം.ബി.എയും ദില്‍ഷാദ് നേടി. നേത്രാരോഗ്യ മേഖലയില്‍ വലിയ സാധ്യതകളാണ് ഉള്ളതെന്ന് സി.എം ദില്‍ഷാദ് പറയുന്നു. വാര്‍ഷിക വളര്‍ച്ച ഏറ്റവും കൂടുതലുള്ള മേഖലകളിലൊന്നാണിത്.
2024-2030 കാലയളവില്‍ 6.8 ശതമാനം വാര്‍ഷിക വളര്‍ച്ച (സിഎജിആര്‍) ഈ മേഖല കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2025ല്‍ രാജ്യത്തെ നേത്രാരോഗ്യ വിപണി 1,463.4 മില്യണ്‍ ഡോളറിലെത്തുമെന്നാണ് കണക്കാക്കുന്നത്. 2030 ഓടെ ഇത് 2,326.1 മില്യണ്‍ ഡോളറിന്റേതാകും. കണ്ണാശുപത്രികള്‍ ഉള്‍പ്പെടെ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇതിന്റെ നേട്ടം ലഭിക്കുകയും ചെയ്യുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. ഡോ. ജിയാദ് ഗഫൂര്‍ ഡയറക്റ്ററായും ഡോ. എ.വി മുഹമ്മദ് ജനറല്‍ ഒഫ്താല്‍മോളജി വിഭാഗം ഡോക്ടര്‍ വിവേക് അരവിന്ദ് മെഡിക്കല്‍ റെറ്റിന ആന്‍ഡ് ഫാകോ സര്‍ജനായുമുള്ള ടീമാണ് നേത്ര ഫൗണ്ടേഷന്‍ ഐ ഹോസ്പിറ്റലിന്റെ പിന്‍ബലമായുള്ളത്.
നേത്ര ഫൗണ്ടേഷന്‍ ഐ ഹോസ്പിറ്റലിനെ മികച്ചൊരു ആശുപത്രി ശൃംഖലയായി വളര്‍ത്തുകയാണ് മാനേജ്‌മെന്റിന്റെ ലക്ഷ്യം. പത്ത് വര്‍ഷംകൊണ്ട് കേരളത്തില്‍ 20ലേറെ ഹോസ്പിറ്റലുകള്‍ എന്നതാണ് ആദ്യ ലക്ഷ്യം. പിന്നാലെ നേത്ര ഫൗണ്ടേഷന്‍ ഐ ഹോസ്പിറ്റലിനെ ദേശീയ, രാജ്യാന്തര തലത്തില്‍ അറിയപ്പെടുന്ന ബ്രാന്‍ഡായി വളര്‍ത്താനും പദ്ധതിയിടുന്നു. സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രാക്ട്രീസിലൂടെ തികച്ചും പ്രൊഫഷണല്‍ രീതിയിലാണ് ഹോസ്പിറ്റലിന്റെ പ്രവര്‍ത്തനം. ഹോസ്പിറ്റലുകള്‍ക്ക് അനുബന്ധമായി ഈ മേഖലയുമായി ബന്ധപ്പെട്ട വിവിധ കോഴ്‌സുകള്‍, ഒപ്റ്റിക്കല്‍ ഷോറൂമുകള്‍ എന്നിവ തുടങ്ങാനും പദ്ധതിയുണ്ട്.
(Originally published in Dhanam Magazine 1 March 2025 issue.)
Read DhanamOnline in English
Subscribe to Dhanam Magazine