

കേരള കാർഷിക സർവകലാശാല തദ്ദേശീയമായി വികസിപ്പിച്ച വൈൻ ബ്രാൻഡായ നിള ഒരു മാസത്തിനുള്ളിൽ വിപണിയിലെത്താനുളള ഒരുക്കത്തില്‍. നിള ബ്രാൻഡിന് കീഴില്‍ തുടക്കത്തില്‍ മൂന്ന് തരം വൈനുകളാണ് അവതരിപ്പിക്കുന്നത്. കശുമാങ്ങ, കൈതച്ചക്ക, വാഴപ്പഴം എന്നിവയില്‍ നിന്നാണ് വൈൻ ഉല്‍പ്പാദിപ്പിക്കുന്നത്.
വെള്ളായണിക്കര കാർഷിക കോളേജിന് കീഴിലുള്ള പോസ്റ്റ് ഹാർവെസ്റ്റ് ടെക്നോളജി വകുപ്പാണ് വൈൻ ഉൽപ്പന്നങ്ങളുടെ ഗവേഷണവും നിർമ്മാണവും നടത്തുന്നത്. പ്രീമിയം ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങളില്‍ നിന്നാണ് വൈന്‍ നിര്‍മ്മിക്കുന്നത്. ഉല്‍പ്പന്നങ്ങളുടെ പ്രചാരണത്തിനായി ഡിപ്പാര്‍ട്ട്മെന്റ് മാർക്കറ്റിംഗ് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്.
എരിവും രേതസ് രുചിയുമുളള ഉഷ്ണമേഖലാ ഈർപ്പമുള്ള കാലാവസ്ഥയിൽ വളരുന്ന കശുവണ്ടിയാണ് വൈന്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. കേരളത്തിലെ തനതായ "പാളയംകോടൻ" പഴത്തിൽ നിന്നാണ് വാഴപ്പഴം വൈന്‍ ഉല്‍പ്പാദിപ്പിക്കുന്നത്. മൗറീഷ്യസ് ഇനമാണ് പൈനാപ്പിള്‍ വൈനിനായി ഉപയോഗിക്കുന്നത്. 750 മില്ലി കുപ്പി 1,000 രൂപയിൽ താഴെ വിലയ്ക്ക് ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്.
കശുവണ്ടി വൈനില്‍ 14.5 ശതമാനവും വാഴപ്പഴം, പൈനാപ്പിൾ വൈനുകളില്‍ 12.5 ശതമാനവും ആൽക്കഹോൾ അടങ്ങിയിരിക്കുന്നു. സംസ്ഥാന ബിവറേജസ് കോർപ്പറേഷൻ വഴിയാണ് ഉൽപ്പന്നങ്ങൾ വിൽപ്പനയ്ക്ക് എത്തിക്കുന്നത്. പ്രാരംഭ ഘട്ടത്തില്‍ ബെവ്കോയുടെ തിരഞ്ഞെടുത്ത ഔട്ട്ലെറ്റുകളിൽ ഉൽപ്പന്നങ്ങൾ ലഭ്യമാകും.
കേരള കാർഷിക സർവകലാശാല കാമ്പസിലാണ് ഉൽപാദന യൂണിറ്റുളളത്. ചക്ക, തേങ്ങാവെള്ളം, ഇന്ത്യൻ ബ്ലാക്ക്‌ബെറി, ജാതിക്കയുടെ തൊലി എന്നിവയില്‍ നിന്ന് നിര്‍മ്മിക്കുന്ന നാല് തരം വൈനുകള്‍ കൂടി അടുത്ത ഘട്ടത്തില്‍ ഡിപ്പാര്‍ട്ട്മെന്റ് പുറത്തിറക്കും.
Read DhanamOnline in English
Subscribe to Dhanam Magazine