ഒന്നല്ല, രണ്ടല്ല, മൂന്നല്ല! ഇന്ന് സ്വര്‍ണം നയം മാറ്റിയത് നാല് തവണ, രാവിലെ വാങ്ങിയവര്‍ക്ക് സന്തോഷിക്കാം

നിലവില്‍ 1.10 ലക്ഷത്തിനു മുകളിലാണ് പവന്‍ വില
gold Jewellery shop
Image created with Gemini AI
Published on

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് അസാധാരണമായ ചാഞ്ചാട്ടം. 10 മണിക്കൂറിനിടെ നാല് തവണയാണ് സ്വര്‍ണവിലയില്‍ മാറ്റമുണ്ടായത്. ഇന്ന് രാവിലെ വില കുറഞ്ഞാണ് വ്യാപാരം ആരംഭിച്ചതെങ്കിലും വൈകുന്നേരത്തോടെ വില വീണ്ടും ഉയരുകയായിരുന്നു.

ഇന്നത്തെ സ്വര്‍ണ വിലയുടെ നീക്കം

രാവിലെ 9.20 AM: ഗ്രാമിന് 35 രൂപ കുറഞ്ഞ് 13,965 രൂപയും പവന് 1,11,720 രൂപയുമായിരുന്നു വ്യാപാര തുടക്കം.

ഉച്ചയ്ക്ക് 01.10 PM: ഗ്രാമിന് 180 രൂപ കൂടി കുറഞ്ഞ് 13,785 രൂപയിലേക്കും പവന് 1,10,280 രൂപയിലേക്കും ഇടിഞ്ഞു.

വൈകുന്നേരം 4.30 PM: വിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 70 രൂപ കുറഞ്ഞ് 13,715 രൂപയായും പവന്‍ വില 1,09,720 രൂപയായും താഴ്ന്നു.

വൈകുന്നേരം 6.15 PM: ഗ്രാമിന് ഒറ്റയടിക്ക് 90 രൂപ വര്‍ധിച്ച് 13,805 രൂപയിലെത്തി. ഇതോടെ പവന്‍ വില വീണ്ടും ഒരു ലക്ഷത്തി പതിനായിരം കടന്ന് 1,10,440 രൂപയിലെത്തി.

ജനുവരി 29-ന് രേഖപ്പെടുത്തിയ ഗ്രാമിന് 16,395 രൂപ (പവന് 1,31,160 രൂപ) എന്ന റെക്കോർഡ് നിരക്കിൽ നിന്നും സ്വർണ്ണവില ഇപ്പോൾ ഏറെ താഴെയാണ്.

18 കാരറ്റിന് ഗ്രാമിന് 11,345 രൂപയും 14 കാരറ്ററ്റിന് ഗ്രാമിന് 8,835 രൂപയുമാണ് പുതിയ വില.

അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങളുമാണ് പ്രാദേശിക വിപണിയിലും ഇത്തരത്തില്‍ വലിയ വില വ്യത്യാസമുണ്ടാക്കാന്‍ കാരണം. രാജ്യാന്തര സ്വര്‍ണ വില ഔണ്‍സിന് 4,626 ഡോളറിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് ഇത് 4,560 ഡോളര്‍ വരെ താഴ്ന്ന ശേഷം 4,594 ഡോളറിലെത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com