മൈന്‍ഡ്ഫുള്‍ ഫോര്‍ ഹാപ്പി ലൈഫ്; മനസിന്റെ ആരോഗ്യം വീണ്ടെടുക്കാം

മാനസിക-ശാരീരിക ആരോഗ്യം മെച്ചപ്പെടുത്താന്‍ ഓണ്‍ലൈന്‍ മെഡിറ്റേഷന്‍ കോഴ്‌സുമായി പാലക്കാട് ആസ്ഥാനമായ മൈന്‍ഡ്ഫുള്‍ ഫോര്‍ ഹാപ്പി ലൈഫ്.
mindful for happy life
Published on

തിരക്കിട്ട ജീവിതത്തിനിടയില്‍ ക്ഷീണിച്ചു പോകുന്ന മനസിന്റെയും ശരീരത്തിന്റെയും ആരോഗ്യം വീണ്ടെടുക്കുന്നതിനായി മൈന്‍ഡ്ഫുള്‍നെസ് പരിശീലന പരിപാടിയുമായി പാലക്കാട് ആസ്ഥാനമായുള്ള മൈന്‍ഡ്ഫുള്‍ ഫോര്‍ ഹാപ്പി ലൈഫ്. സയന്‍സ് ഓഫ് മൈന്‍ഡ്ഫുള്‍നെസ് പരിശീലന മേഖലയില്‍ പത്ത് വര്‍ഷത്തിലേറെ പ്രവര്‍ത്തനപരിചയമുള്ള, അമ്പതിനായിരത്തിലേറെ പേര്‍ക്ക് പരിശീലനം നല്‍കിയ പ്രശസ്ത മൈന്‍ഡ്ഫുള്‍നെസ് മെഡിറ്റേഷന്‍ മാസ്റ്ററായ അനിരുദ്ധന്‍ ദേവദാസിന്റെ നേതൃത്വത്തിലുള്ളതാണ് ഈ സ്ഥാപനം.

ദിവസം ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന അഞ്ച് ദിവസത്തെ ഓണ്‍ലൈന്‍ മൈന്‍ഡ്ഫുള്‍നെസ് മെഡിറ്റേഷന്‍ കോഴ്‌സില്‍ ഇപ്പോള്‍ ചേരാനാകും. മൈന്‍ഡ്ഫുള്‍ പരിശീലകര്‍, സൈക്കോളജിസ്റ്റുകള്‍, ന്യൂറോളജിസ്റ്റുകള്‍, യോഗ അധ്യാപകര്‍ തുടങ്ങിയവരടങ്ങുന്ന ടീം ഈ പരിശീലനത്തിന്റെ ഭാഗമാകുന്നുണ്ട്. മനസിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിലൂടെ നിങ്ങളുടെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും പ്രമേഹം കുറക്കാനും ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരവേദന പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനും കഴിയും.

അങ്ങനെ നിങ്ങളുടെ കഴിവും ഉല്‍പാദനക്ഷമതയും വര്‍ധിപ്പിക്കാനും സാധിക്കുമെന്ന് അനിരുദ്ധന്‍ ദേവദാസ് പറയുന്നു.

വിവരങ്ങള്‍ക്ക്, ഫോണ്‍: 95625 16030, 73566 21064. വെബ്സൈറ്റ്: www.mindfulforhappylife.com

(ധനം മാഗസീന്‍ 2026 ഫെബ്രുവരി 15 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്‌.)

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com