ദക്ഷിണേന്ത്യയിൽ നിന്ന് ദേശീയതലത്തിലേക്ക് പെപ്പർ അവാർഡ്‌സ്; ആദ്യമായി ഇന്ത്യയൊട്ടാകെ എൻട്രികൾക്ക് അവസരം

പെപ്പർ അവാർഡ്‌സ് 2026-ന്റെ പുരസ്‌കാരദാന ചടങ്ങ് നവംബർ 27-ന് കൊച്ചിയിലെ ബോൾഗാട്ടി ഇവന്റ് സെന്ററിൽ
ദക്ഷിണേന്ത്യയിൽ നിന്ന് ദേശീയതലത്തിലേക്ക് പെപ്പർ അവാർഡ്‌സ്; ആദ്യമായി ഇന്ത്യയൊട്ടാകെ എൻട്രികൾക്ക് അവസരം
Published on

ദക്ഷിണേന്ത്യയിലെ പരസ്യം, ഡിസൈൻ, ഡിജിറ്റൽ, ഫിലിം, കണ്ടന്റ് തുടങ്ങി വിവിധ മേഖലകളിലെ സർഗാത്മക മികവിനെ ആദരിക്കുന്ന പുരസ്‌കാര വേദികളിലൊന്നായ പെപ്പർ അവാർഡ്‌സിന്റെ 20-ാം മൈൽസ്റ്റോൺ പതിപ്പിന് തയാറായി പെപ്പർ ക്രിയേറ്റീവ് അവാർഡ്‌സ് ട്രസ്റ്റ്.

കൊച്ചിയിൽ നടന്ന പ്രസ് മീറ്റിൽ BBDO ഇന്ത്യയുടെ ചെയർമാനും ചീഫ് ക്രിയേറ്റീവ് ഓഫീസറുമായ ജോസി പോൾ മുഖ്യാതിഥിയായും, Bang In The Middle-ന്റെ സഹസ്ഥാപകനും ചീഫ് ക്രിയേറ്റീവ് ഓഫീസറുമായ പ്രതാപ് സുതൻ വിശിഷ്ടാതിഥിയായും പങ്കെടുത്ത ചടങ്ങില്‍ പെപ്പർ അവാർഡ്‌സിന്റെ 20-ാം പതിപ്പ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും Call for Entries അവതരിപ്പിക്കുകയും ചെയ്തു.

പെപ്പർ അവാർഡ്‌സിന്റെ ചരിത്രത്തിൽ ആദ്യമായി, 2026-ലെ മത്സരത്തിലേക്ക് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സർഗാത്മക സൃഷ്ടികൾക്ക് എൻട്രി നൽകാൻ അവസരം ഒരുക്കുന്നു. ഇതോടെ ദക്ഷിണേന്ത്യ കേന്ദ്രീകരിച്ചിരുന്ന പെപ്പറിന്റെ പ്രവർത്തനമേഖല രാജ്യവ്യാപകമായി വികസിക്കുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഏജൻസികൾ, ബ്രാൻഡുകൾ, ക്രിയേറ്റീവ് പ്രൊഫഷണലുകൾ എന്നിവരുടെ വർധിച്ചുവരുന്ന പങ്കാളിത്തത്തിന്റെ പശ്ചാത്തലത്തിൽ, 20-ാം പതിപ്പിൽ 1,000-ത്തിലധികം എൻട്രികൾ ലഭിക്കുമെന്നാണ് പെപ്പർ പ്രതീക്ഷിക്കുന്നത്.

പെപ്പർ അവാർഡ്‌സ് 2026-ന്റെ പുരസ്‌കാരദാന ചടങ്ങ് 2026 നവംബർ 27-ന് കൊച്ചിയിലെ ബോൾഗാട്ടി ഇവന്റ് സെന്ററിൽ നടക്കും.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ ക്രിയേറ്റീവ് പ്രൊഫഷണലുകൾ ഉൾപ്പെടുന്ന ശ്രദ്ധേയമായ ജൂറിയാണ് 20-ാം പതിപ്പിന്റെ മറ്റൊരു പ്രത്യേകത.

2006-ൽ പെപ്പർ അവാർഡ്‌സ് ആരംഭിച്ചപ്പോൾ ആദ്യ ജൂറി ചെയർമാനായിരുന്ന ജോസി പോള്‍ 20-ാം പതിപ്പിന്റെ പ്രഖ്യാപനത്തിനും വീണ്ടും പെപ്പറിനൊപ്പം ചേര്‍ന്നു. പെപ്പർ അവാർഡ്‌സിന്റെ മെന്ററായി തുടക്കം മുതൽ തന്നെ സഹകരിച്ചുവരികയാണ് പ്രതാപ് സുതന്‍‌.

പെപ്പർ അവാർഡ്‌സിന്റെ 20-ാം പതിപ്പിലെത്താൻ കഴിഞ്ഞത് ഏറെ സന്തോഷവും സംതൃപ്തിയും നൽകുന്ന നാഴികക്കല്ലാണെന്ന് പെപ്പർ ക്രിയേറ്റീവ് അവാർഡ്‌സ് ട്രസ്റ്റ് ചെയർമാൻ വേണുഗോപാൽ പറഞ്ഞു. ഈ മൈൽസ്റ്റോൺ പതിപ്പ് സർഗാത്മകതയുടെ അവിസ്മരണീയ ആഘോഷമാക്കി മാറ്റാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പെപ്പർ അവാർഡ്‌സ് 2026 ചെയർമാൻ പി. കെ. നടേഷ് പറഞ്ഞു.

പെപ്പർ ട്രസ്റ്റിന്റെ സെക്രട്ടറി ജി. ശ്രീനാഥ്, ട്രഷറർ ആർ. മാധവ മേനോൻ, മറ്റു ട്രസ്റ്റിമാരായ ഡോക്ടർ ടി. വിനയകുമാർ , യു.എസ് കുട്ടി, ആർ. രാജീവ് മേനോൻ, ടി. സുദീപ് കുമാർ, സന്ദീപ് നായർ, അനിൽ ജെയിംസ് , ലക്ഷ്മൺ വർമ്മ, ഹൊണോററി ട്രസ്റ്റിമാരായ വർഗീസ് ചാണ്ടി, ബി. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ വാര്‍ത്താ സമ്മേളനത്തിൽ പങ്കെടുത്തു.

എൻട്രി, കാറ്റഗറി എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 98460 50589 | 75599 50909. www.pepperawards.com

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com