ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ മുന്നേറ്റം സൃഷ്ടിച്ച് പിഎംഎഫ്എംഇ പദ്ധതി; ചെറുകിട സംരംഭങ്ങള്‍ക്ക് പിന്തുണ

കേന്ദ്ര സര്‍ക്കാരിന് കീഴിലെ ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയം നല്‍കിയ ലക്ഷ്യം മറികടന്നുകൊണ്ട് കേരളം മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചതായി വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്

പിഎംഎഫ്എംഇ ഫുഡ് ടെക് കേരള 2025 പ്രദര്‍ശന മേള മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യുന്നു.
പിഎംഎഫ്എംഇ ഫുഡ് ടെക് കേരള 2025 പ്രദര്‍ശന മേള മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യുന്നു.
Published on

കേരളത്തിന്റെ ഭക്ഷ്യ സംസ്‌കരണ മേഖലക്ക് ഉണര്‍വേകി പ്രധാന്‍മന്ത്രി ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങളുടെ രൂപവല്‍ക്കരണ (പിഎംഎഫ്എംഇ) പദ്ധതി. ചെറുകിട ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകള്‍ക്ക് പുതിയ സംരംഭങ്ങള്‍ തുടങ്ങാനും നിലവിലുള്ളവ വികസിപ്പിക്കാനും സാമ്പത്തിക സഹായം നല്‍കുക,യന്ത്രങ്ങള്‍ വാങ്ങാനും ഉല്‍പ്പാദന രീതി മെച്ചപ്പെടുത്താനും മറ്റും സാങ്കേതിക സഹായം ലഭ്യമാക്കുക, ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കാനും ബ്രാന്‍ഡിംഗ് ചെയ്യാനും സഹായിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി അവതരിപ്പിച്ച പദ്ധതിയാണ് പിഎംഎഫ്എംഇ.

സൂരജ് എസ്, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, കെ-ബിപ്പ്‌
സൂരജ് എസ്, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, കെ-ബിപ്പ്‌

പുതിയ ചെറുകിട ഭക്ഷ്യ സംസ്‌കരണ യൂണിറ്റ് തുടങ്ങാനും നിലവിലുള്ളവ വികസിപ്പിക്കാനും 35 ശതമാനം സബ്സിഡിയോടെ സാമ്പത്തിക സഹായം ലഭിക്കുന്നതടക്കമുള്ള പദ്ധതികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2023-24, 2024-25 സാമ്പത്തിക വര്‍ഷങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന് കീഴിലെ ഭക്ഷ്യ സംസ്‌കരണവ്യവസായ മന്ത്രാലയം കേരളത്തിന് നല്‍കിയ ലക്ഷ്യം മറികടന്നുകൊണ്ട് കേരളം മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചതായി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു.

വ്യവസായ സൗഹൃദത്തില്‍ കേരളം ഇപ്പോള്‍ ഒന്നാം സ്ഥാനത്താണെന്നും മൂന്ന് വര്‍ഷം മുമ്പ് പിഎംഎഫ്എംഇ പ്രവര്‍ത്തന മികവില്‍ പന്ത്രണ്ടാം സ്ഥാനത്തായിരുന്ന കേരളം 104 ശതമാനം വളര്‍ച്ചയോടെ ഇപ്പോള്‍ ഒന്നാം സ്ഥാനത്താണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭക്ഷ്യ സംസ്‌കരണം കേരളത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് വളരെ പ്രധാനപ്പെട്ട മേഖലയാണെന്നും എംഎസ്എംഇവായ്പകളുടെ കാര്യത്തില്‍ കേരളം കുതിച്ചുചാട്ടം നടത്തിയതായും കേരളത്തിന്റെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നത് എംഎസ്എംഇകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫുഡ് ടെക് കേരള 2025

സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് കേരളത്തിലെ പിഎംഎഫ്എംഇ പദ്ധതി ഗുണഭോക്താക്കളുടെഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി കൊച്ചിയില്‍ സംഘടിപ്പിച്ച പിഎംഎഫ്എംഇ-ഫുഡ് ടെക് കേരള 2025 ശ്രദ്ധേയമായിരുന്നു. അതോടൊപ്പം പദ്ധതിയുടെ വിവരങ്ങള്‍ അറിയുന്നതിനും സംശയ ദൂരീകരണത്തിനുമായി ഏര്‍പ്പെടുത്തിയ പുതിയ ഹെല്‍പ്ലൈന്‍ നമ്പറും (97470 22883) പ്രകാശനം ചെയ്തു. കേരളത്തില്‍ നിന്നുള്ള പിഎംഎഫ്എംഇ പദ്ധതി ഗുണഭോക്താക്കള്‍ക്ക് മാര്‍ക്കറ്റിംഗ് പിന്തുണ നല്‍കുന്നതിനും പിഎംഎഫ്എംഇ പദ്ധതിയെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനുമായിരുന്നു പ്രദര്‍ശനം സംഘടിപ്പിച്ചത്. പ്രദര്‍ശന മേളയില്‍ പിഎംഎഫ്എംഇ ഗുണഭോക്താക്കളുടെ സ്റ്റാളുകള്‍ കൂടാതെ ഭക്ഷ്യ സംസ്‌കരണത്തിനുള്ള സാങ്കേതികവിദ്യകള്‍, ഉപകരണങ്ങള്‍, ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ ചില്ലറ വില്‍പ്പന, ബ്രാന്‍ഡിംഗ്, പാക്കേജിംഗ് തുടങ്ങിയവയുടെ നൂറോളം സ്റ്റാളുകളുമുണ്ടായിരുന്നു.

(ധനം ബിസിനസ് മാഗസിന്‍ 2025 ഓഗസ്റ്റ് 15 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com