പ്രിസൈസ് സ്പെഷ്യാലിറ്റി ഐ കെയര്‍: കാഴ്ചയുടെ പൂര്‍ണത
ആധുനിക ചികിത്സാ സൗകര്യങ്ങളൊരുക്കി നേത്ര രോഗികള്‍ക്ക് പ്രതീക്ഷയാകുകയാണ് തിരുവനന്തപുരത്തെ പ്രിസൈസ് സ്പെഷ്യാലിറ്റി ഐ കെയര്‍. എന്‍എബിഎച്ച് (NABH) അംഗീകാരമുള്ള ഈ സൂപ്പര്‍ സ്പെഷ്യാലിറ്റി നേത്രാശുപത്രി, അത്യാധുനിക സാങ്കേതികവിദ്യയും അനുകമ്പാപൂര്‍വമായ പരിചരണവും സമന്വയിപ്പിച്ച് ആയിരക്കണക്കിന് ആളുകളുടെ ജീവിതമാണ് മാറ്റിമറിച്ചിരിക്കുന്നത്.
നേത്ര പരിചരണത്തിനായി പ്രതിജ്ഞാബദ്ധരായ പ്രമുഖ നേത്രരോഗ വിദഗ്ധരുടെ ഒരു സംഘം സ്ഥാപിച്ച പ്രിസൈസ് സ്പെഷ്യാലിറ്റി ഐ കെയര്‍, സമഗ്ര നേത്രരോഗ സേവനങ്ങളില്‍ കേരളത്തിന്റെ വിശ്വസനീയമായ നാമമായി മാറിയിരിക്കുകയാണെന്ന് ഹോസ്പിറ്റല്‍ അധികൃതര്‍ പറയുന്നു. ലോകോത്തര നേത്ര പരിചരണം എല്ലാവര്‍ക്കും പ്രാപ്യവും താങ്ങാനാവുന്നതും ആയിരിക്കണമെന്ന ലക്ഷ്യത്തോടെയാണ് ഈ ഹോസ്പിറ്റലിന്റെ പ്രവര്‍ത്തനം.
വിദഗ്ധ സംഘം
ഡോ. ജയറാം വി.ആര്‍, ഡോ. കിരണ്‍ ഗോപാലകൃഷ്ണന്‍, ഡോ. അശോക് നടരാജ്, ഡോ. അനിത പ്രഭാകരന്‍ തുടങ്ങിയ പ്രമുഖനേത്രരോഗ വിദഗ്ധരുടെ സംഘമാണ് ചികിത്സക്ക് നേതൃത്വം നല്‍കുന്നത്. അവരുടെ വൈദഗ്ധ്യം നേത്ര പരിചരണത്തിന്റെ എല്ലാ മേഖലകളിലും വ്യാപിച്ചുകിടക്കുന്നു- സാധാരണ പരിശോധനകള്‍ മുതല്‍ ഏറ്റവും സങ്കീര്‍ണമായ ശസ്ത്രക്രിയാ നടപടിക്രമങ്ങള്‍ വരെ.
ഈ ടീമിന്റെ സമീപനം ഓരോ രോഗിക്കും അവരുടെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ സമഗ്രവും വ്യക്തിഗതവുമായ പരിചരണം ഉറപ്പാക്കുന്നു.
സാമൂഹിക പ്രതിബദ്ധത
പ്രിസൈസ് സ്പെഷ്യാലിറ്റി ഐ കെയറിനെ യഥാര്‍ത്ഥത്തില്‍ വേറിട്ട് നിര്‍ത്തുന്നത് സാമൂഹിക സേവനത്തോടുള്ള പ്രതിബദ്ധതയാണ്. സൗജന്യ നേത്ര പരിശോധന ക്യാമ്പുകള്‍, സ്‌കൂള്‍ നേത്രാരോഗ്യ പരിപാടികള്‍, പ്രമേഹ റെറ്റിനോപ്പതി ബോധവല്‍ക്കരണ പരിപാടികള്‍ എന്നിവയിലൂടെ ചികിത്സ അപ്രാപ്യമായ ആളുകളിലേക്ക് കൂടി സേവനം എത്തിക്കാനും രോഗം നേരത്തെ കണ്ടെത്തി ചികിത്സ ലഭ്യമാക്കാനും സ്ഥാപനം ശ്രദ്ധിക്കുന്നു.
ജീവിതം മാറ്റിമറിക്കുന്ന സാങ്കേതികവിദ്യ
കേരളത്തിലെ ഏറ്റവും നൂതനമായ നേത്രചികിത്സാ ഉപകരണങ്ങളാണ് പ്രിസൈസ് സ്പെഷ്യാലിറ്റി ഐ കെയറില്‍ സജ്ജീകരിച്ചിരിക്കുന്നത്:
-റിഫ്രാക്റ്റീവ് സര്‍ജറി: കണ്ണട ഒഴിവാക്കുന്നതിനായി വേദനരഹിതമായ ബ്ലേഡ്-ഫ്രീ ഫെംറ്റോ ലാസിക് (Blade-Free FEMTO LASIK), ക്ലിയര്‍ (CLEAR - Corneal Lenticule Extraction) തുടങ്ങിയ അത്യാധുനിക ചികിത്സകള്‍.
-കാറ്ററാക്ട് (തിമിര) ചികിത്സ: വെറും 1.8 mm മുതല്‍ 2.2 mm വരെ മാത്രം വലിപ്പമുള്ള ചെറിയ മുറിവിലൂടെ തിമിരം നീക്കം ചെയ്യുന്ന മൈക്രോ-ഇന്‍സിഷന്‍ കാറ്ററാക്ട് സര്‍ജറി (MICS). ഇതിനായി ലോകത്തിലെ ഏറ്റവും മികച്ച Alcon Centurion Vision System with Active Fluidics ഉപയോഗിക്കുന്നു. ഇത് ശസ്ത്രക്രിയയില്‍ കണ്ണിനുള്ളിലെ മര്‍ദ്ദം കൃത്യമായി നിയന്ത്രിക്കാനും സുരക്ഷിതത്വം ഉറപ്പാക്കാനും സഹായിക്കുന്നു.
-റെറ്റിന & ഗ്ലോക്കോമ: പ്രമേഹം മൂലമുള്ള നേത്രരോഗങ്ങള്‍ (Diabetic Retinopathy), റെറ്റിനല്‍ ഡിറ്റാച്ച്‌മെന്റ്, മാകുലര്‍ ഡീജനറേഷന്‍ എന്നിവയുടെ കൃത്യമായ രോഗനിര്‍ണയത്തിനായി Heidelberg Spectralis OCT (with Fluorescein Angiography), Alcon Constellation Vision System എന്നിവ സജ്ജമാണ്.
-കൃത്യമായ അളവുകള്‍ക്ക്: തിമിര ശസ്ത്രക്രിയക്ക് മുമ്പുള്ള ലെന്‍സ് പവറുകള്‍ കൃത്യമായി നിര്‍ണയിക്കാന്‍ Argos Swept Source OCT Biometer (Image Guidance Sstyem) ഉപയോഗിക്കുന്നു.
- കോര്‍ണിയല്‍ ഡയഗ്‌നോസ്റ്റിക്‌സ്: കണ്ണിന്റെ മുന്‍ഭാഗത്തെ (Anterior Segment) സൂക്ഷ്മ പരിശോധനയ്ക്കായി Heidelberg Anterion Multimodal Imaging Platform ഉപയോഗിക്കുന്നു.
ആശുപത്രിയുടെ സമഗ്ര വിഭാഗങ്ങളില്‍ അഡ്വാന്‍സ്ഡ് തിമിര പരിചരണം, കോര്‍ണിയ ആന്‍ഡ് ലാസിക്, പ്രമേഹ-നേത്ര പരിചരണ വിഭാഗം, ഗ്ലോക്കോമ ഡിവിഷന്‍, റെറ്റിന ഡിവിഷന്‍, ശിശുരോഗ ക്ലിനിക്, ന്യൂറോ-ഒഫ്താല്‍മോളജി, ഒക്യുലോപ്ലാസ്റ്റി, ഒക്യുലര്‍ ഓങ്കോളജി, പ്രത്യേക തലവേദന ക്ലിനിക് എന്നിവ ഉള്‍പ്പെടുന്നു.
വളര്‍ച്ച
തിരുവനന്തപുരത്തിന് പുറമെ പത്തനാപുരം, കരുനാഗപ്പള്ളി, മാവേലിക്കര, അടൂര്‍, പന്തളം എന്നിവിടങ്ങളില്‍ പ്രിസൈസ് സ്പെഷ്യാലിറ്റി ഐ കെയറിന് ശാഖകളുണ്ട്. ഓരോ ഹോസ്പിറ്റലിലും ഉയര്‍ന്ന പരിശീലനം ലഭിച്ച പ്രൊഫഷണലുകളുടെ പിന്തുണയും ആധുനിക ഉപകരണങ്ങളും അടക്കമുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ട്. സമഗ്രമായ ക്യാഷ്‌ലസ് ഇന്‍ഷുറന്‍സ് സൗകര്യങ്ങള്‍ (ECHS, CGHS, Medisep ഉള്‍പ്പെടെ), ഇന്‍-ഹൗസ് ഫാര്‍മസിയും ഒപ്റ്റിക്കല്‍ സേവനങ്ങളും, ശസ്ത്രക്രിയാനന്തര പരിചരണം തുടങ്ങിയവ രോഗികള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തുന്നു.
ഫോണ്‍: 0471 356666694000 04426 (തിരുവനന്തപുരം). വെബ്‌സൈറ്റ്:www.preciseeye.in. ഇമെയില്‍: relations@preciseeye.in
(Originally published in Dhanam Magazine February 15, 2025 issue.)
Read DhanamOnline in English
Subscribe to Dhanam Magazine

