കേരള മാനേജ്‌മെന്റ് അസോസിയേഷന്‍; ജിബു പോള്‍ പ്രസിഡന്റ്, ബിബു പുന്നൂരാന്‍ സെക്രട്ടറി
കേരള മാനെജ്മെന്റ് അസോസിയേഷന്റെ (കെഎംഎ) 2019-20 വര്‍ഷത്തേക്കുള്ള പ്രസിഡന്റായി ബ്രാന്‍ഡ്ബ്രയിന്‍സ് സിഇഒയും ബ്രാന്‍ഡ് സ്പെഷ്യലിസ്റ്റുമായ ജിബു പോള്‍ തെരഞ്ഞെടുക്കപ്പെട്ടു. മെഡിവിഷന്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്റ്റര്‍ ബിബു പുന്നൂരാനാണ് സെക്രട്ടറി. സൈബര്‍ലാന്‍ഡ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപക ഡയറക്റ്ററും മെന്ററുമായ ആര്‍. മാധവ് ചന്ദ്രനെ സീനിയര്‍ വൈസ് പ്രസിഡന്റായും ഇന്‍ഫിനിറ്റി ഹോസ്പിറ്റാലിറ്റി സര്‍വീസസ് സിഇഒ എല്‍. നിര്‍മലയെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു.
പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസ് ലിമിറ്റഡ് എച്ച്ആര്‍ വിഭാഗം വൈസ് പ്രസിഡന്റ് ജോണ്‍സണ്‍ മാത്യു ജോയിന്റ് സെക്രട്ടറിയും ജെവിആര്‍ ആന്‍ഡ് അസോസിയേറ്റ്സ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ചീഫ് എക്സിക്യൂട്ടീവ് പാര്‍ട്ട്ണര്‍ ജോമോന്‍ കെ. ജോര്‍ജ് ട്രഷററുമാണ്.
ടാറ്റ കണ്‍സല്‍റ്റന്‍സി സര്‍വീസസ് കേരള വൈസ് പ്രസിഡന്റും ഡെലിവറി സെന്റര്‍ ഹെഡ്ഡുമായ ദിനേശ് പി. തമ്പി സ്ഥാനമൊഴിയുന്ന പ്രസിഡന്റ് എന്ന നിലയില്‍ ഭരണസമിതിയില്‍ തുടരും.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മാനെജ്മെന്റ് വിദ്യാര്‍ഥികള്‍ക്കായി 25 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കാന്‍ കെഎംഎ പുതിയ വര്‍ഷത്തില്‍ പദ്ധതിയിടുന്നുണ്ട്. കൂടാതെ ഔദ്യോഗിക മേഖലയില്‍ നിന്നു പിന്മാറിയ വനിതകള്‍ക്കായി ബാക്ക് ടു ഓഫിസ് എന്ന പേരില്‍ കെഎംഎ മാനെജ്മെന്റ് അക്കാഡമി പുതിയ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ആരംഭിക്കും.
മാലിന്യനിര്‍മാര്‍ജനം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വിവരസാങ്കേതികതാ വികസനം, ഗതാഗതം, അടിസ്ഥാനസൗകര്യ മാനെജ്മെന്റ് തുടങ്ങിയവയുമായി ബന്ധപ്പെട്ടു സംസ്ഥാനത്തു നിലനില്‍ക്കുന്ന വിവിധ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാനുള്ള പഠനത്തിനായി കെഎംഎയുടെ പ്രത്യേക സംഘം യുഎസും യൂറോപ്പും സന്ദര്‍ശിക്കും. പഠന റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിനു കൈമാറുമെന്നും കെഎംഎ അറിയിച്ചു.
വി. ജോര്‍ജ് ആന്റണി (യൂണിമണി ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് നോണ്‍ എക്സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍), എ. ബാലകൃഷ്ണന്‍ (ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്റ്റര്‍), സി.എസ്. കര്‍ത്ത (കര്‍ത്ത ഷിപ്പിങ് സൊല്യൂഷന്‍സ് മാനെജിങ് പാര്‍ട്ണര്‍), ദീപക് അസ്വാനി (ലക്ഷ്മണ്‍ദാസ് ആന്‍ഡ് സണ്‍സ് മാനെജിങ് ഡയറക്റ്റര്‍), മരിയ ഏബ്രഹാം (ധനം പബ്ലിക്കേഷന്‍സ് ഡയറക്റ്ററും അയോയിയേറ്റ് എഡിറ്ററും), കെ. രാജന്‍ ജോര്‍ജ് (ആര്‍ജി കണ്‍സല്‍റ്റന്‍സി സിഇഒ), ഡോ. ടി.കെ. രാമന്‍(ചെയര്‍മാന്‍ -റ്റില്‍റ്റ് ), ബി. ബാലഗോപാല്‍ (എസ്ബിഐ കോര്‍പ്പറേറ്റ് ട്രെയ്നര്‍), പ്രൊഫ. ഡോ. ജോര്‍ജ് വി. ആന്റണി (ഫിസാറ്റ് ബിസിനസ് സ്‌കൂള്‍ ഡീന്‍) എന്നിവരും കെഎംഎ മാനെജിങ് കമ്മിറ്റിയിലുണ്ടാകും.