നഷ്ടമേറുന്നു;അഞ്ചു കൊല്ലത്തിനിടെ 4000 ബസുകള്‍ സര്‍വീസ് നിര്‍ത്തി

നഷ്ടമേറുന്നു;അഞ്ചു കൊല്ലത്തിനിടെ 4000 ബസുകള്‍ സര്‍വീസ് നിര്‍ത്തി
Published on

കേരളത്തില്‍ കഴിഞ്ഞ അഞ്ചു കൊല്ലത്തിനിടെ നാലായിരത്തോളം സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിയതായി നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ പ്ലാനിങ് ആന്റ് റിസര്‍ച്ച് സെന്റര്‍ റിപ്പോര്‍ട്ട്. ഒരു ബസിന് ദിവസം 1500 രൂപ വരെ നഷ്ടം വരുന്നുവെന്നാണ് ഇതിന് കാരണമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നത്.

ഏകദേശം രണ്ടു ലക്ഷത്തോളം തൊഴിലാളികളുണ്ട്് ഈ മേഖലയില്‍. ബസ്സ് ഉടമ സംഘങ്ങളുടെ കണക്കുകള്‍ പ്രകാരം 2002 ല്‍ 36,000 സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയിരുന്നു. 2014 ലെ നാറ്റ്പാക് റിപ്പോര്‍ട്ട് പ്രകാരം ഇത് 24,000 ആയി. 2018ല്‍ 19,145 ആയെന്നാണ് കണക്കുകള്‍.

കഴിഞ്ഞ ഒരു കൊല്ലത്തിനിടയില്‍ ഒട്ടേറെ സര്‍വീസുകള്‍ നിര്‍ത്തിയതായും ബസ് പെര്‍മിറ്റുകള്‍ കൈമാറിയതായും മോട്ടോര്‍ വാഹന വകുപ്പധികൃതര്‍ പറയുന്നു.ഡീസല്‍ വിലവര്‍ധനവുള്‍പ്പടെയുള്ള അധിക ബാധ്യതയെ തുടര്‍ന്ന് സ്വകാര്യ ബസുകള്‍ സര്‍വ്വീസ് ഒഴിവാക്കുന്നു. പെര്‍മിറ്റ് സറണ്ടര്‍ ചെയ്താണ് ബസ്സുടമകള്‍ സര്‍വീസ് വ്യാപകമായി നിര്‍ത്തലാക്കുന്നത്.

വിലവര്‍ധനയ്ക്ക് പുറമേ ഡീസലിന് ഗുണനിലവാരം കുറഞ്ഞതും 10 മുതല്‍ 15 ശതമാനം വരെ അധിക ബാധ്യതയാകുന്നതായി ബസുടമകള്‍ പറയുന്നു. ഇന്‍ഷുറന്‍സ്, ടയര്‍ തേയ്മാനം, സ്‌പെയര്‍ പാര്‍ട്‌സ് എന്നിവയിലുണ്ടായ വര്‍ദ്ധനവും ബസ് വ്യവസായത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കി.

സ്വകാര്യ ബസ് വ്യവസായ മേഖലയിലെ പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ ബസ്സുടമകളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മിഷന്‍ മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ പക്ഷേ നടപ്പിലാക്കിയിട്ടില്ല. ചാര്‍ജ് വര്‍ധന, വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ പരിഷ്‌ക്കരണം, ജിഎസ്ടി ഇളവ് തുടങ്ങിയവയാണ് പരിഹാരമായി ബസുടമകള്‍ ആവശ്യപ്പെടുന്നത്.

സര്‍ക്കാരിന് ഒരു സ്വകാര്യ ബസില്‍ നിന്നും മോട്ടോര്‍ വാഹന നികുതിയായി മാത്രം 120,000 രൂപ ലഭിക്കുന്നുണ്ട്. വാഹന ഘടകങ്ങളില്‍ നിന്നുള്ള ജി.എസ്.ടി കൂടിയാകുമ്പോള്‍ സംസ്ഥാന ഖജനാവിലേക്ക് വര്‍ഷം തോറും അഞ്ഞൂറു കോടിയിലേറെ രൂപ നല്‍കുന്ന വ്യവസായമാണിത്.  രാമചന്ദ്രന്‍ നായര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ബസ്സുടമകള്‍ ആവശ്യപ്പെടുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com