

സ്ഥാപനങ്ങളുടെ പ്രൊക്യുര്‍മെന്റ് വിഭാഗം ഇപ്പോഴും സ്‌പ്രെഡ്ഷീറ്റുകളെയും ഇ-മെയിലുകളെയും ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, ഈ പരമ്പരാഗത രീതികളെ മാറ്റിമറിക്കുകയാണ് സ്മാകോണ്‍ ടെക്‌നോളജീസ് അവതരിപ്പിച്ച പ്രൊക്യുര്‍സ്മാര്‍ട്ട് (ProcureSmart).
സ്ഥാപനങ്ങള്‍ക്ക് പ്രൊക്യുര്‍സ്മാര്‍ട്ട് വഴി 40 ശതമാനം വരെ സമയം ലാഭിക്കാം. ചെലവ് 25 ശതമാനം വരെ കുറച്ച് ലാഭം 15 ശതമാനം വര്‍ധിപ്പിക്കാവുന്ന വിധത്തിലാണ് ഈ സോഫ്‌റ്റ്വെയറിന്റെ രൂപകല്‍പന. ലോകോത്തര ERP സിസ്റ്റങ്ങളായ SAP, Microsoft Dynamics, ഒറാക്കിള്‍, ഇന്‍ഫോര്‍ തുടങ്ങിയവയുമായി പ്രൊക്യുര്‍സ്മാര്‍ട്ട് യാതൊരു തടസങ്ങളുമില്ലാതെ ഉള്‍ച്ചേര്‍ക്കാനാകും. അനുമതികള്‍, പര്‍ച്ചേസ് ഓര്‍ഡറുകള്‍, വെന്‍ഡേഴ്സുമായുള്ള ആശയവിനിമയങ്ങള്‍ എന്നിവയൊക്കെ ഒറ്റ ക്ലിക്കില്‍ ലഭ്യമാക്കാനുമാകും. മുന്‍കാല പ്രകടനത്തിന്റെ അടിസ്ഥാനത്തിലുള്ള വെണ്ടര്‍ റേറ്റിംഗ്, വേഗത്തിലുള്ള ഡെലിവറിക്കായി ഓട്ടോമാറ്റഡ് ഓര്‍ഡര്‍ പ്ലേസ്‌മെന്റ് & ഫോളോ-അപ്, ഡിഫക്റ്റ് ഡിറ്റക്ഷന്‍ & ഇന്‍സ്റ്റന്റ് നോട്ടിഫിക്കേഷന്‍, പ്രെഡിക്റ്റീവ് അനലിറ്റിക്സ് തുടങ്ങിയ സവിശേഷതകളുമുണ്ട്.
2026ഓടെ 70 ശതമാനം സ്ഥാപനങ്ങളും എഐയും (നിര്‍മിതബുദ്ധി) ഓട്ടോമേഷനും ഉള്‍പ്പെടുത്തിയ പ്രൊക്യുര്‍മെന്റ് പ്ലാറ്റ്ഫോമുകളിലേക്ക് മാറുമെന്നാണ് ഗാര്‍നര്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയിലും ഈ പ്രവണത ശക്തമായി പ്രകടമാകുന്നുണ്ട്; പ്രത്യേകിച്ച് മാനുഫാക്ചറിംഗ്, റീറ്റെയ്ല്‍, ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലകളില്‍.
ബിസിനസുകളില്‍ സംഭരണ പ്രക്രിയയെന്നത് ഒരു ബാക്ക് ഓഫീസ് ജോലി മാത്രമല്ല, ഒരു ബിസിനസിന്റെ കാര്യക്ഷമതയും സുതാര്യതയും വര്‍ധിപ്പിക്കുന്ന നീക്കം കൂടിയാണ്. വെണ്ടര്‍മാരുമായുള്ള ബന്ധം എങ്ങനെ കൈകാര്യം ചെയ്യണം എന്നതില്‍ പ്രൊക്യുര്‍സ്മാര്‍ട്ട് പോലുള്ള പ്ലാറ്റ്‌ഫോമുകള്‍ പുതിയ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുകയാണെന്ന് മാനേജിംഗ് ഡയറക്റ്റര്‍ ശ്രീകേഷ് കൃഷ്ണ പൈ അഭിപ്രായപ്പെടുന്നു.
നിറ്റ ജെലാറ്റിന്‍, കെഎംആര്‍എല്‍, അബാദ് ഗ്രൂപ് തുടങ്ങി കേരളത്തിലെ പ്രമുഖ ബ്രാന്‍ഡുകള്‍ക്കും യുഎസ്, യുകെ, ഓസ്‌ട്രേലിയ ഉള്‍പ്പെടെ 20ലധികം രാജ്യങ്ങളിലുള്ള സ്ഥാപനങ്ങള്‍ക്കും സ്മാകോണ്‍ സേവനങ്ങള്‍ നല്‍കിവരുന്നു. ക്ലൗഡ് സൊല്യൂഷനുകള്‍, കസ്റ്റം സോഫ്റ്റ്വെയര്‍ ഡെവലപ്മെന്റ്, എന്റര്‍പ്രൈസ് ആപ്ലിക്കേഷനുകള്‍, മൊബൈല്‍-വെബ് ആപുകള്‍ തുടങ്ങിയ ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ സേവനങ്ങളും സ്മാകോണ്‍ ടെക്‌നോളജീസ് നല്‍കിവരുന്നുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്കും ഡെമോയ്ക്കായി സന്ദര്‍ശിക്കുക: https://smacontech.com/procure-smart/
(ധനം മാഗസീന്‍ 2026 ജനുവരി 15 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്.)
ProcureSmart by Smacon Technologies transforms vendor management and procurement with AI-powered automation
Read DhanamOnline in English
Subscribe to Dhanam Magazine