സോഫ്‌റ്റ്‌വെയർ സൊല്യൂഷന്‍സ് രംഗത്ത് മികവുമായി വ്യാഴവട്ടം പൂര്‍ത്തിയാക്കി പ്രോംപ്റ്റ് ടെക്‌നോളജീസ്

1500 ലേറെ സംരംഭങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സ്ഥാപനം ടാലിയുമായി ബന്ധപ്പെട്ട എല്ലാസേവനങ്ങളും ലഭ്യമാക്കുന്നു
Prompt Technologies
Image courtesy: Canva
Published on

ബിസിനസ് സോഫ്‌റ്റ്‌വെയർ സൊല്യൂഷന്‍സ് രംഗത്ത് മികവുമായി വ്യാഴവട്ടം പൂര്‍ത്തിയാക്കുകയാണ് കൊച്ചി ആസ്ഥാനമായുള്ള പ്രോംപ്റ്റ് ടെക്നോളജീസ്. ത്രീ സ്റ്റാര്‍ സര്‍ട്ടിഫൈഡ് ടാലി പാര്‍ട്ണര്‍ എന്ന നിലയില്‍ കേരളത്തിലെ 1500 ലേറെ സംരംഭങ്ങളുമായി ചേര്‍ന്ന് ഇവര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബംഗളൂരു ആസ്ഥാനമായി 38 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന, ലോകമെമ്പാടുമായി 2.2 ദശലക്ഷത്തിലേറെ ഉപയോക്താക്കളുള്ള ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ കമ്പനിയാണ് ടാലി സൊല്യൂഷന്‍സ്.

ഇന്‍വെന്ററി & ബില്ലിംഗ്, സര്‍വീസ് ബില്ലിംഗ്, പേറോള്‍ മാനേജ്മെന്റ്, ജോബ് കോസ്റ്റിംഗ് & ജോബ് വര്‍ക്ക്, ഓര്‍ഡര്‍ പ്രോസസിംഗ്, എക്സ്പോര്‍ട്ട് ഇന്‍വോയ്സ് തുടങ്ങിയ സേവനങ്ങള്‍ക്കൊപ്പം ജിഎസ്ടി സംബന്ധമായ സേവനങ്ങളും ടാലി സോഫ്റ്റ്‌വെയറിലൂടെ നല്‍കാനാവുന്നുണ്ട്.

അരുണ്‍കുമാര്‍ എന്ന യുവ സംരംഭകന്‍ 2012ല്‍ തുടക്കമിട്ടതാണ് പ്രോംപ്റ്റ് ടെക്നോളജീസ്. ടാലിയുമായി ബന്ധപ്പെട്ട എല്ലാസേവനങ്ങളും പ്രോംപ്റ്റ് ടെക്നോളജീസ് ലഭ്യമാക്കുന്നുണ്ട്. ടാലി സെയ്ല്‍സ് & സര്‍വീസ്, ട്രെയ്നിംഗ്, ടാലി കസ്റ്റമൈസേഷന്‍ തുടങ്ങിയവ അതില്‍ പെടുന്നു. കൂടാതെ ക്ലൗഡ് സംവിധാനത്തിലും മൊബൈലിലും ബ്രൗസറിലും ടാലി ലഭ്യമാക്കുന്നു. വാര്‍ഷിക മെയ്ന്റനന്‍സ് കോണ്‍ട്രാക്ടിലൂടെ സംരംഭകര്‍ക്ക് താങ്ങാകാനും പ്രോംപ്റ്റ് ടെക്നോളജീസിന് കഴിയുന്നുണ്ട്.

(Originally published in Dhanam Magazine 30 June 2025 issue.)

Prompt Technologies excels in business software solutions with Tally services for over 1500 enterprises in Kerala.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com