റെയില്‍വേയുടെ തത്കാല്‍ ബുക്കിംഗ് ഇനി 'ഒടിപി' വഴി, ഏജന്റുമാരുടെ തട്ടിപ്പിന് പൂട്ട്

ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ യാത്രക്കാരന്റെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഒരു ഒടിപി സന്ദേശം അയക്കും.
Indian Railway
Image : Canva
Published on

ഇന്ത്യന്‍ റെയില്‍വേയുടെ തത്കാല്‍ ബുക്കിംഗിന് ഇനി മുതല്‍ ഒടിപി (One Time Password/ OTP ) വെരിഫിക്കേഷന്‍ നിര്‍ബന്ധം. ഡിസംബര്‍ 1 മുതല്‍ ഇത് പ്രാബല്യത്തിലായി. ട്രെയിന്‍ യാത്രക്കാരുടെ അവസാന നിമിഷത്തെ യാത്രാ ആവശ്യങ്ങള്‍ നിറവേറ്റുന്ന തത്കാല്‍ ടിക്കറ്റ് ബുക്കിംഗ് കൂടുതല്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് നീക്കം. ഇനി മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ യാത്രക്കാരന്റെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഒരു ഒടിപി സന്ദേശം അയക്കും. ഈ ഒടിപി നല്‍കിയാല്‍ മാത്രമേ ബുക്കിംഗ് പ്രക്രിയ പൂര്‍ത്തിയാക്കാന്‍ സാധിക്കുകയുള്ളൂ.

ആദ്യഘട്ടത്തില്‍, മുംബൈ സെന്‍ട്രല്‍-അഹമ്മദാബാദ് ശതാബ്ദി എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 12009/12210) ആണ് ഈ ഒ.ടി.പി സംവിധാനം നടപ്പിലാക്കിയിട്ടുള്ളത്. ഉടന്‍ രാജ്യത്തെ മറ്റ് ട്രെയിനുകളിലേക്കും വ്യാപിപ്പിക്കും.

ഏജന്റുമാര്‍ അനധികൃതമായി നിമിഷങ്ങള്‍ക്കുള്ളില്‍ ടിക്കറ്റുകള്‍ മൊത്തമായി ബുക്ക് ചെയ്യുകയും പിന്നീട് ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുകയും ചെയ്തു വരുന്നതായി റെയില്‍വേയുടെ ശ്രദ്ധയില്‍പെട്ടിരുന്നു. ഒടിപി നിര്‍ബന്ധമാക്കുന്നതോടെ ഈ അനധികൃത വില്‍പ്പന ഇല്ലാതാകും.

കരിഞ്ചന്ത ഒഴിവാക്കുമ്പോള്‍, ടിക്കറ്റിന്റെ യഥാര്‍ത്ഥ മൂല്യം പൂര്‍ണ്ണമായും ഐആര്‍സിടിസിക്ക് ലഭിക്കുകയും ചെയ്യും. ഇത് റെയില്‍വേയുടെ മൊത്തം വരുമാന ലഭ്യത (Revenue Integrity) വര്‍ദ്ധിപ്പിക്കും.

റെയില്‍വേ ബോര്‍ഡ് പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് യാത്രക്കാര്‍ നല്‍കുന്ന മൊബൈല്‍ നമ്പറിലേക്കാകും ഒ.ടി.പി ലഭിക്കുക. ഈ ഒ.ടി.പി വേരിഫൈ ചെയ്താല്‍ മാത്രമേ ടിക്കറ്റ് ഇഷ്യൂ ചെയ്യുകയുള്ളൂ. ഐ.ആര്‍.സി.ടി.സി വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ്, റെയില്‍വേ കൗണ്ടറുകള്‍ ഉള്‍പ്പെടെ എല്ലാ ബുക്കിംഗ് രീതിയിലും ഇത് ബാധകമാകും.

അതേസമയം, ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനുള്ള മറ്റ് നടപടിക്രമങ്ങളില്‍ മാറ്റമില്ല.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com