റിച്ച്മാക്‌സ് കമ്പനി പ്രതിനിധികള്‍ ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നു
റിച്ച്മാക്‌സ് കമ്പനി പ്രതിനിധികള്‍ ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നു

റിച്ച്മാക്‌സ് അന്താരാഷ്ട്ര വിപണിയിലേക്ക്, ആദ്യ രാജ്യാന്തര ഓഫീസ് ദുബൈയില്‍ തുറക്കുന്നു

ജൂലൈ 26ന് ദുബൈ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലാണ് അന്താരാഷ്ട്ര ഓഫീസ് ഉദ്ഘാടന ചടങ്ങ്
Published on

ഇന്ത്യയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പുകളിലൊന്നായ റിച്ച്മാക്‌സ്ഗ്രൂപ്പ് ആഗോള തലത്തിലേക്ക്‌ പ്രവര്‍ത്തനങ്ങള്‍ വ്യാപിക്കുന്നതിന്റെ ഭാഗമായി ആദ്യ രാജ്യാന്തര ഓഫീസ് ദുബൈയില്‍ ആരംഭിക്കുന്നു. ജൂലൈ 26ന് ദുബൈ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ പുതിയ ഓഫീസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.

കരാമയില്‍ ആരംഭിക്കുന്ന പുതിയ ഓഫീസ് കേന്ദ്രീകരിച്ച് റിച്ച്മാക്‌സ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്റെ യു.എ.ഇയിലെ പ്രവര്‍ത്തനങ്ങള്‍ നടക്കുമെന്നും മിഡില്‍ ഈസ്റ്റിലും പുറത്തും പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള ലക്ഷ്യത്തോടെയാണ് ചുവടുവെപ്പെന്നും മാനേജിംഗ് ഡയറക്ടര്‍ അഡ്വ. ജോര്‍ജ് ജോണ്‍ വാലത്ത് പറഞ്ഞു.

ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ട്രാവല്‍ ആന്‍ഡ് ടൂറിസം, ട്രേഡിംഗ്, കമ്മ്യൂണിറ്റി ഇനിഷ്യേറ്റിവ്‌സ് എന്നിവയടക്കമുള്ള മേഖലകളില്‍ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുണ്ട്.

വിപുലമായ ലക്ഷ്യങ്ങള്‍

റിച്ച്മാക്‌സിന്റെ വളര്‍ച്ചയില്‍ പുതു യുഗത്തിനാണ് തുടക്കം കുറിക്കുന്നതെന്നും കമ്പനിയുടെ കാഴ്ചപ്പാടിനും ലക്ഷ്യത്തിനും യോജിച്ച സ്ഥലമെന്ന നിലയിലാണ് ദുബൈയെ പ്രവര്‍ത്തനകേന്ദ്രമായി തിരഞ്ഞെടുത്തതെന്നും അഡ്വ.ജോര്‍ജ് ജോണ്‍ വാലത്ത് പറഞ്ഞു.

2027 ഓടെ യു.എ.ഇയിലെ എല്ലാ എമിറേറ്റുകളിലും 2030 ഓടെ ഗള്‍ഫ് മേഖലയില്‍ ഒന്നടങ്കവും പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി.

റിച്ച്മാക്‌സ് ഗ്രൂപ്പ് ഡയറക്ടര്‍മാരായ ജോളി സി.എം, പ്രവീണ്‍ ബാബു, റീജിയണല്‍ ഹെഡ് സജീഷ് ഗോപാലന്‍, ഡയറക്ട് ചാനല്‍ വൈസ് പ്രസിഡന്റ് ജോഫ്രിന്‍ സേവ്യര്‍, വൈസ് പ്രസിഡന്റ് സ്ട്രാറ്റജി പ്രമോദ് പി.വി, ടൂര്‍സ് സീനിയര്‍ മാനേജര്‍ മുജീബ് റഹ്‌മാന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com