

കേരളത്തിന്റെ സാമ്പത്തിക ഭൂപടത്തില്‍ തനതായ ബിസിനസ് ശൈലിയിലൂടെ ശ്രദ്ധേയമായ മുന്നേറ്റം കാഴ്ചവെക്കുകയാണ് റിച്ച്മാക്സ് ഗ്രൂപ്പ്. പ്രവര്‍ത്തനമാരംഭിച്ച് ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ 125 ശാഖകളെന്ന നിര്‍ണായക നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ഗ്രൂപ്പിന് കീഴിലെ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമായ റിച്ച്മാക്സ് ഫിന്‍വെസ്റ്റ്. 2040-ഓടെ ആലുവ ആസ്ഥാനമായി ഒരു ഷെഡ്യൂള്‍ഡ് ബാങ്കായി മാറുകയെന്ന ലക്ഷ്യത്തോടെയാണ് റിച്ച്മാക്സ് ഫിന്‍വെസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍.
ലോകം കോവിഡ് ലോക്ക്ഡൗണില്‍ സ്തംഭിച്ചു നില്‍ക്കുമ്പോള്‍ ഒരു പുതിയ സംരംഭം തുടങ്ങുകയെന്നത് സാഹസമായി തോന്നിയേക്കാം. എന്നാല്‍ കോവിഡ് സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യത്തിനിടെ ജനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ആവശ്യമുള്ളത് 'ലിക്വിഡ് ക്യാഷ്' ആണെന്ന വിപണി സത്യം മനസിലാക്കി പ്രവര്‍ത്തിച്ചതാണ് റിച്ച്മാക്സ് ഗ്രൂപ്പിന്റെ ഇന്നത്തെ വിജയത്തിന് കാരണം. 16 വര്‍ഷത്തെ ബാങ്കിങ് അനുഭവസമ്പത്തുള്ള ജോര്‍ജ് ജോണ്‍ വാലത്ത്, അമ്മ ബിബിയാന ജോണ്‍ വാലത്തിനെ ബിസിനസ് പങ്കാളിയാക്കി 2020ലാണ് സ്ഥാപനത്തിന് തുടക്കം കുറിച്ചത്. ഒരു പുതിയ ലൈസന്‍സിനായി കാത്തുനില്‍ക്കാതെ നിയമപരമായിക്ലീന്‍ ട്രാക്ക് റെക്കോഡുള്ള ഒരു എന്‍ബിഎഫ്‌സി ഏറ്റെടുത്തുകൊണ്ടുള്ള അദ്ദേഹത്തിന്റെ നീക്കം വിപണിയില്‍ വലിയ ചലനമുണ്ടാക്കി.
'സ്മോള്‍ ടിക്കറ്റ്' ലോണുകളാണ് റിച്ച്മാക്സ് ഫിന്‍വെസ്റ്റിന്റെ വളര്‍ച്ചക്ക് ആധാരമായത്. ശരാശരി 35,000 രൂപ വരുന്ന ചെറുകിട വായ്പകളിലാണ് സ്ഥാപനം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വലിയ തുകകള്‍ കുറച്ചുപേര്‍ക്ക് നല്‍കുന്നതിനേക്കാള്‍, ചെറിയ തുകകള്‍ കൂടുതല്‍ സാധാരണക്കാരിലേക്ക് എത്തിക്കുന്നത് വഴി 'പോര്‍ട്ട്‌ഫോളിയോ റിസ്‌ക്' കുറക്കാന്‍ ഗ്രൂപ്പിന് സാധിക്കുന്നു. ഇത് സ്ഥാപനത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാക്കാനും സാധാരണക്കാരന്റെ അടിയന്തര ആവശ്യങ്ങള്‍ക്ക് താങ്ങായി നില്‍ക്കുന്ന ഒരു ജനകീയ ബ്രാന്‍ഡായി മാറാനും സഹായിച്ചുവെന്ന് റിച്ച്മാക്സ് ഫിന്‍വെസ്റ്റ് ചെയര്‍മാനും മാനേജിങ് ഡയറക്റ്ററുമായ ജോര്‍ജ് ജോണ്‍ വാലത്ത് പറയുന്നു.
API(Application Programming Interfaces) അധിഷ്ഠിത BBPS((Bharat Bill Payment System) സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ച് ബാങ്കുകളുമായി നേരിട്ട് ബന്ധിപ്പിച്ചാണ് റിച്ച്മാക്സ് പ്രവര്‍ത്തിക്കുന്നത്. അഞ്ച് മുതല്‍ എട്ട് മിനിറ്റിനുള്ളില്‍ സ്വര്‍ണ വായ്പകള്‍ ലഭ്യമാക്കുന്ന രീതിയും ആര്‍ബിഐ നിര്‍ദേശങ്ങള്‍ പാലിച്ച് പണമിടപാടുകള്‍ ഡിജിറ്റലായി ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് നല്‍കുന്നതും സുതാര്യത ഉറപ്പാക്കുന്നു. വലിയ പരസ്യങ്ങളേക്കാള്‍ 'മൗത്ത് പബ്ലിസിറ്റി' വഴി ഉപഭോക്താക്കള്‍ ഈ ബ്രാന്‍ഡിലേക്ക് ആകര്‍ഷിക്കപ്പെടാന്‍ ഈ സാങ്കേതിക മികവ് കാരണമായിട്ടുണ്ട്.
കേരളത്തിന് പുറമെ തമിഴ്നാട്, കര്‍ണാടക, തെലങ്കാന, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലേക്ക് റിച്ച്മാക്സ് പ്രവര്‍ത്തനം വ്യാപിപ്പിച്ചു കഴിഞ്ഞു. ഒരു സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ ആദ്യം സാന്നിധ്യമറിയിച്ച ശേഷം ഗ്രാമീണ മേഖലകളിലേക്ക് വളരുന്ന 'സ്പ്രെഡ് ആന്‍ഡ് ഫീല്‍' രീതിയാണ് വിപണി വികസനത്തിനായി ഉപയോഗിക്കുന്നത്.2022ല്‍ കേരളത്തില്‍ 60 ശാഖകളായിരുന്നത് 2025-ഓടെ 100 ആയി വര്‍ധിച്ചു. നിലവില്‍ 125ലധികം ശാഖകളുണ്ട്. 2026 ഫെബ്രുവരിയില്‍ ബംഗളൂരുവില്‍ പുതിയ ശാഖ ആരംഭിച്ചതോടെ അന്തര്‍സംസ്ഥാന വളര്‍ച്ച കൂടുതല്‍ ശക്തമായി. ഭൂമിശാസ്ത്രപരമായ ഈ വിഭജനം ബിസിനസ് റിസ്‌ക് കുറക്കാന്‍ ഗ്രൂപ്പിനെ സഹായിക്കുന്നുവെന്ന് ജോര്‍ജ് ജോണ്‍ വാലത്ത് പറയുന്നു.
ഒരു ബിസിനസ് ഇക്കോസിസ്റ്റം കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായി റിച്ച്മാക്സ് ഗ്രൂപ്പ് മറ്റ് മേഖലകളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചു. അതിന്റെ ഭാഗമായാണ് 2021ല്‍ വാലത്ത് ജ്വല്ലേഴ്‌സ് ആരംഭിച്ചത്. ആലുവയിലും കാഞ്ഞൂരിലും തുറന്ന ഷോറൂമുകള്‍ക്ക് മികച്ച പ്രതികരണം ലഭിച്ചതിന് പിന്നാലെ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ തമിഴ്‌നാട്ടിലെ കൊളച്ചലിലും ശാഖ തുറന്നു. ജുവല്‍റിയുടെ നിര്‍മാണ യൂണിറ്റും ഉടന്‍ പ്രവര്‍ത്തനക്ഷമമാകുമെന്ന് ജോര്‍ജ് ജോണ്‍ വാലത്ത് പറഞ്ഞു.
2024ലാണ് റിച്ച്മാക്സ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന് തുടക്കം കുറിക്കുന്നത്. അതോടെ ദുബായ് അടക്കമുള്ള അന്താരാഷ്ട്ര കേന്ദ്രങ്ങളിലേക്ക് ഗ്രൂപ്പിന്റെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു. ഇന്ന് വിയറ്റ്‌നാം, കസാക്കിസ്ഥാന്‍, ബാലി തുടങ്ങിയ 70-ഓളം ടൂര്‍ പാക്കേജുകള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു.
മൈക്രോ മാനേജ്‌മെന്റ് ഒഴിവാക്കി ടീം അംഗങ്ങള്‍ക്ക് 'ഓണര്‍ഷിപ്പ്' നല്‍കുന്ന ശൈലിയാണ് ജോര്‍ജ് ജോണ്‍ വാലത്ത് പിന്തുടരുന്നത്. തന്നേക്കാള്‍ മികവുള്ളവരെ കണ്ടെത്തി ടീമില്‍ ഉള്‍പ്പെടുത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. ഡയറക്റ്റര്‍മാരായ ജോളി സി.എം, പ്രവീണ്‍ ബാബു ആര്‍ എന്നിവരടങ്ങിയ ബോര്‍ഡ് ഓഫ് ഡയറക്‌റ്റേഴ്‌സും 14ലധികം ഡിപ്പാര്‍ട്ട്‌മെന്റ് തലവന്മാരുമാണ് ഇന്ന് സ്ഥാപനത്തെ മുന്നോട്ട് നയിക്കുന്നത്.
2030-ഓടെ ഇന്ത്യയിലുടനീളം 1000 ശാഖകള്‍ തുറക്കുകയെന്ന ലക്ഷ്യത്തിലാണ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനം. ഒപ്പം 2040-ഓടെ ഒരു ഷെഡ്യൂള്‍ഡ് ബാങ്കായി മാറാനുമുള്ള ദീര്‍ഘകാല ലക്ഷ്യവും റിച്ച്മാക്സ് ഗ്രൂപ്പിനുണ്ട്. ബിസിനസ് വളര്‍ച്ചക്കൊപ്പം സാമൂഹിക പ്രതിബദ്ധതക്കും വലിയ പ്രാധാന്യം നല്‍കുന്ന ഗ്രൂപ്പ്, ഇതിനോടകം 3000ലധികം മരങ്ങള്‍ നട്ടുപിടിപ്പിക്കുകയും നിരവധി സ്‌കൂളുകളില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണം സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഐസിഐസിഐ ബാങ്കില്‍ സെയില്‍സ് പ്രതിനിധിയായി കരിയര്‍ ആരംഭിച്ച അഡ്വ. ജോര്‍ജ് ജോണ്‍ വാലത്തിന്റെ 16 വര്‍ഷത്തെ ബാങ്കിങ് അനുഭവസമ്പത്താണ് റിച്ച്മാക്സിന്റെ അടിത്തറ. മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദവും നിയമബിരുദവുമുള്ള അദ്ദേഹം, 17 വര്‍ഷത്തോളം ഉത്തര്‍പ്രദേശിലും ഡല്‍ഹിയിലുമായി പ്രവര്‍ത്തിച്ച പരിചയവുമായാണ് സ്വന്തം സംരംഭത്തിലേക്ക് കടന്നത്. നിയമപരമായ അറിവും ബാങ്കിങ് പശ്ചാത്തലവും ഒത്തുചേര്‍ന്നപ്പോള്‍ റിച്ച്മാക്സിന് കൂടുതല്‍ കരുത്തായി. ''എന്റെ വിഷന്റെ ഒരു ശതമാനം മാത്രമെ എത്തിയിട്ടുള്ളൂ'' എന്ന് വിശ്വസിക്കുന്ന ജോര്‍ജ് ജോണ്‍ വാലത്തിന്റെ വാക്കുകള്‍ ഏതൊരു സംരംഭകനും പ്രചോദനമാണ്. പ്രതിസന്ധികള്‍ക്ക് മുന്നില്‍ പതറാതെ മുന്നേറിയാല്‍ ഏതൊരു സംരംഭത്തിനും അതിവേഗത്തില്‍ വളരാനാകുമെന്ന് റിച്ച്മാക്സ് തെളിയിക്കുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine