

ഇന്നത്തെ കോര്‍പറേറ്റ് ലോകത്ത് ഒരു മികച്ച ബിസിനസ് ആശയം കണ്ടെത്തുക എന്നതിനേക്കാള്‍ പ്രധാനം അതിനെ എങ്ങനെ പ്രായോഗികമാക്കുന്നു, എത്രത്തോളം കാര്യക്ഷമമായി വിപണിയില്‍ നിലനിര്‍ത്തുന്നു എന്നതിലാണ്. പലപ്പോഴും മികച്ച ആശയങ്ങളും അഭിരുചിയുമുള്ള സംരംഭകര്‍ക്ക് ശരിയായ മാര്‍ഗനിര്‍ദേശവും പ്രവര്‍ത്തന പിന്തുണയും ലഭിക്കാത്തതുകൊണ്ട് മാത്രം തുടക്കത്തില്‍ തന്നെ കാലിടറാറുണ്ട്. സംരംഭകര്‍ക്കുണ്ടാകുന്ന ഇത്തരം വെല്ലുവിളികള്‍ പരിഹരിക്കുക എന്ന ദൗത്യവുമായി പ്രവര്‍ത്തിക്കുകയാണ് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന RAC (Royal Assets & Companies).
ഒരു സാധാരണ സംരംഭകനായി തുടങ്ങി, ഇന്ന് ഒന്നിലധികം സംരംഭങ്ങളുടെ ഉടമയും നിക്ഷേപകനുമായി വളര്‍ന്ന കെ.പി ഷിബിലി റഹിമാന്‍ സ്ഥാപകനും ചെയര്‍മാനുമായ ഞഅഇ, സംരംഭങ്ങള്‍ക്ക് വളര്‍ച്ചയിലുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിച്ച്, അവര്‍ക്കാവശ്യമായപിന്തുണ നല്‍കുകയാണ് ചെയ്യുന്നത്. എട്ട് വര്‍ഷമായി ബിസിനസ് രംഗത്തുള്ള ഷിബിലി, ആറ് വര്‍ഷത്തോളമായി സോഷ്യല്‍ മീഡിയ അടക്കമുള്ള പൊതുമാധ്യമങ്ങളിലൂടെ തന്റെ ബിസിനസ് വളര്‍ച്ചാഘട്ടങ്ങള്‍ പങ്കുവെച്ചുവരുന്നുണ്ട്.
വെറുമൊരു ധനകാര്യ നിക്ഷേപകനായി ഒതുങ്ങാതെ, സംരംഭങ്ങളുടെ വളര്‍ച്ചായാത്രയില്‍ നേരിട്ട് പങ്കാളികളാകുകയും നേതൃത്വം നല്‍കുകയും ചെയ്യുന്ന തനത് ശൈലിയാണ് ഞഅഇയെ വേറിട്ടുനിര്‍ത്തുന്നതെന്നും ഒരു ആശയത്തിന്റെ ഉദയം മുതല്‍ ബിസിനസിന്റെ ആഗോള വിപുലീകരണം വരെയുള്ള എല്ലാ ഘട്ടങ്ങളിലും കൃത്യമായി മേല്‍നോട്ടവും പിന്തുണയും ഉറപ്പാക്കുമെന്നും കെ.പി ഷിബിലി റഹിമാന്‍ പറയുന്നു.
ഒരു ബിസിനസ് എങ്ങനെ രൂപപ്പെടണം, എങ്ങനെ കാര്യക്ഷമമായി പ്രവര്‍ത്തിക്കണം, എങ്ങനെ വലിയൊരു ബ്രാന്‍ഡായി വളരണം എന്നതിന് RAC മാനേജ്‌മെന്റിന് കൃത്യമായൊരു ഫോര്‍മുലയുണ്ട്. അതാണ് കമ്പനി അധികൃതരുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന 'Build, Operate, Scale' എന്ന ഫിലോസഫി.
വിജയിച്ച ഏതൊരു സ്ഥാപനത്തിന്റെയും അടിത്തറ ശക്തമായ ഒരു ആശയമാണ്. എന്നാല്‍ അതിനെ വിപണിക്ക് അനുയോജ്യമായ ഉല്‍പന്നമോ,സേവനമോ ആക്കി മാറ്റാന്‍ പ്രൊഫഷണല്‍ സമീപനം ആവശ്യമാണ്. ഇവിടെയാണ് RAC അധികൃതരുടെ 'ബില്‍ഡ്' അപ്രോച്ച് പ്രസക്തമാകുന്നത്. ഒരു സ്ഥാപനത്തിന്റെ ഫൗണ്ടര്‍ ഓണ്‍ബോര്‍ഡിങ്, പ്രൊഡക്റ്റ് ഡെവലപ്‌മെന്റ്, ബ്രാന്‍ഡിങ്, പൊസിഷനിങ്, സെയില്‍സ് സിസ്റ്റംസ് എന്നിവയിലെല്ലാം കമ്പനി നേരിട്ട് പങ്കാളിയാകുന്നു.
ഒരു സ്റ്റാര്‍ട്ടപ്പിനെ വെറും ആശയമായി വിടാതെ,വിപണിയില്‍ ചലനം സൃഷ്ടിക്കാന്‍ കെല്‍പുള്ള സമ്പൂര്‍ണ ബിസിനസ് ഘടനയായി മാറ്റാന്‍ നേരിട്ടുള്ള ഇടപെടലാണ് RAC നടത്തുന്നത്.
തുടക്കഘട്ടത്തില്‍ സംരംഭകര്‍ നേരിടുന്ന വെല്ലുവിളികള്‍ മറികടക്കാനും വളര്‍ച്ചക്ക് ആവശ്യമായ അടിസ്ഥാന സംവിധാനങ്ങള്‍ ഒരുക്കാനും ഞഅഇ സഹായിക്കുമെന്ന് ഷിബിലി റഹിമാന്‍ പറയുന്നു. ആശയങ്ങള്‍ക്ക് രൂപം നല്‍കുകയും അവയെ പ്രായോഗിക ബിസിനസുകളാക്കി മാറ്റുകയും ചെയ്യുക എന്നതാണ് ബില്‍ഡ് ഫിലോസഫിയുടെ ലക്ഷ്യം.
ബിസിനസ് ആരംഭിക്കാൻ എളുപ്പമാണ്, എന്നാൽ കടുത്ത മത്സരങ്ങള്‍ക്കിടയില്‍ അതിനെ സ്ഥിരതയോടെ മുന്നോട്ട് കൊണ്ടുപോവുകയെന്നത് വലിയ വെല്ലുവിളിയാണ്. മികച്ച ഉല്‍പന്നങ്ങളുണ്ടായിട്ടും പല കമ്പനികളും ഓപറേഷണല്‍ പരാജയങ്ങള്‍ കാരണം തകര്‍ന്നുപോകാറുണ്ട്. ഈ പ്രതിസന്ധി മറികടക്കാന്‍ പ്രോസസ് ഇംപ്ലിമെന്റേഷന്‍, റെവന്യൂ ഒപ്റ്റിമൈസേഷന്‍, ടീം സപ്പോര്‍ട്ട്, പെര്‍ഫോമന്‍സ് ട്രാക്കിങ് എന്നിവയിലൂടെ ബിസിനസിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രൊഫഷണലിസവും കാര്യക്ഷമതയും ഉറപ്പാക്കാന്‍ കമ്പനി ശ്രദ്ധിക്കുന്നു.
ഒരു ബിസിനസ് ലാഭകരമായി മാറിക്കഴിഞ്ഞാല്‍ അടുത്ത ലക്ഷ്യം പുതിയ വിപണികളും പുതിയ ഉപഭോക്താക്കളും പുതിയ വരുമാന മാര്‍ഗങ്ങളും കണ്ടെത്തുക എന്നതാണ്. ഒരു സ്ഥാപനത്തിന്റെ യഥാര്‍ത്ഥ വിപണി സാധ്യതകളെ (Market Potential) തിരിച്ചറിഞ്ഞ്, അതിനെ വലിയ വിജയത്തിലേക്ക് നയിക്കുകയാണ് 'സ്‌കെയില്‍' ഘട്ടത്തില്‍ RAC ചെയ്യുന്നത്.
വളര്‍ച്ചയെ തടസപ്പെടുത്തുന്ന വിടവുകള്‍ കണ്ടെത്തുകയും കൃത്യമായ സ്‌കെയിലിങ് സിസ്റ്റവും വിപുലീകരണ പദ്ധതികളും മാനേജ്‌മെന്റ് തലത്തില്‍ തന്നെ നടപ്പാക്കുകയും ചെയ്തുകൊണ്ട്, സംരംഭങ്ങളെ അടുത്തതലത്തിലേക്ക് ഇതിലൂടെ ഉയര്‍ത്തുന്നു. ശരിയായ ദിശയും പ്രായോഗിക പിന്തുണയും നല്‍കി, സ്ഥാപനങ്ങളെ അടുത്തഘട്ടത്തിലേക്ക് നയിക്കുകയാണ് സ്ഥാപനം ചെയ്യുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.
ശക്തമായ കൂട്ടായ്മകളും അറിവ് പങ്കുവെക്കലുകളുമാണ് ബിസിനസുകളുടെ ദീര്‍ഘകാല നിലനില്‍പിന് ആധാരമെന്ന് ഞഅഇ അധികൃതര്‍ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ കമ്മ്യൂണിറ്റി ബില്‍ഡിങ്ങിന് സ്ഥാപനം പ്രത്യേക പ്രാധാന്യം നല്‍കുന്നു. ഇതിനായി രണ്ട് പ്രധാന സവിശേഷ കൂട്ടായ്മകള്‍ക്ക് ഗ്രൂപ്പ് നേതൃത്വം രൂപം നല്‍കിയിട്ടുണ്ട്:
സംരംഭകര്‍, സ്ഥാപകര്‍, വ്യവസായ വിദഗ്ധര്‍, മെന്റര്‍മാര്‍, ബിസിനസ് ലീഡേഴ്സ് എന്നിവരെ ഒരേകുടക്കീഴില്‍ കൊണ്ടുവരുന്ന കമ്മ്യൂണിറ്റി പ്ലാറ്റ്‌ഫോമാണിത്. അവരുടെ അനുഭവങ്ങള്‍ പങ്കുവെക്കാനും പുതിയ ബിസിനസ് ബന്ധങ്ങള്‍ സൃഷ്ടിക്കാനും ഇതുവഴി സഹായിക്കുന്നു.
മികച്ച ആശയങ്ങളുള്ള സ്റ്റാര്‍ട്ടപ്പുകളെയും നിക്ഷേപ സാധ്യതകള്‍ തേടുന്ന എയ്ഞ്ചല്‍ ഇന്‍വെസ്റ്റര്‍മാരെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമാണ് RAN. ഇത് കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ഇന്‍വെസ്റ്റ്‌മെന്റ് സംസ്‌കാരത്തിന് പുതിയൊരു ദിശാബോധം നല്‍കുന്നു.
RAC ബിസിനസ് ഗ്രൂപ്പ് അധികൃതരുടെ ദീര്‍ഘവീക്ഷണത്തില്‍ നിന്നും ഉയര്‍ന്നുവന്ന ഏറ്റവും പുതിയതും ശ്രദ്ധേയവുമായ മുന്നേറ്റമാണ് കോഴിക്കോട്ട് യാഥാര്‍ത്ഥ്യമാകുന്ന RAC സ്റ്റാര്‍ട്ടപ് ടവര്‍ (RAC Startup Tower). ഗ്രൂപ്പിന്റെ ബില്‍ഡ്, ഓപറേറ്റ്, സ്‌കെയില്‍ എന്ന ഫിലോസഫിയുടെ വിപുലീകരണമാണ് ഈ പദ്ധതി.
ആധുനിക സൗകര്യങ്ങള്‍
300-ലധികം സീറ്റിങ് കപ്പാസിറ്റി, കോ-വര്‍ക്കിങ് സ്പേസുകള്‍, പ്രൊഡക്റ്റ് ലാബുകള്‍, മെന്റര്‍ സപ്പോര്‍ട്ട്, ഇന്നൊവേഷന്‍ സ്പേസുകള്‍, സമഗ്രമായ ബിസിനസ് സപ്പോര്‍ട്ട് സര്‍വീസുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന രീതിയിലാണ് സ്റ്റാര്‍ട്ടപ് ടവര്‍ വിഭാവനം ചെയ്യുന്നത്.
ഇത് വെറുമൊരു വര്‍ക്ക് സ്പേസ് മാത്രമല്ല; ആശയങ്ങള്‍ രൂപംകൊള്ളുകയും സംരംഭങ്ങള്‍ വളരുകയും ചെയ്യുന്ന ഒരു സമ്പൂര്‍ണ വെഞ്ച്വര്‍ ഡെവലപ്‌മെന്റ് പ്ലാറ്റ്‌ഫോം കൂടിയാണെന്ന് അധികൃതര്‍ പറയുന്നു. നിര്‍മാണഘട്ടത്തില്‍ നിന്ന് വളര്‍ച്ചാഘട്ടം വരെ സംരംഭങ്ങള്‍ക്ക് ആവശ്യമായ പിന്തുണ ലഭ്യമാക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കുക എന്നതാണ് സ്റ്റാര്‍ട്ടപ് ടവറിലൂടെ ലക്ഷ്യമിടുന്നത്.
(ധനം - വ്യവസായ വാണിജ്യ ദ്വൈവാരികയുടെ ജൂൺ 30 ലക്കത്തിൽ പ്രസിദ്ധീകരിച്ചത്.)
Read DhanamOnline in English
Subscribe to Dhanam Magazine