റോയല്‍ ഡ്രൈവിന്റെ 5-ാം ഷോറൂം തിരുവനന്തപുരത്ത്; ഒപ്പം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ചാര്‍ജിംഗ് സ്റ്റേഷനും

പ്രീമിയം പ്രീ-ഓണ്‍ഡ് കാറുകളുടെ ദക്ഷിണേന്ത്യയിലെ മുന്‍നിര ഡീലര്‍മാരായ റോയല്‍ ഡ്രൈവിന്റെ 5-ാം ഷോറൂം തിരുവനന്തപുരത്ത് ചാക്ക ബൈപ്പാസില്‍ ലോഡ്‌സ് ഹോസ്പിറ്റല്‍ ജംഗ്ഷന് സമീപം തുറന്നു. അവിട്ടം തിരുനാള്‍ ആദിത്യ വര്‍മ്മ ഉദ്ഘാടനം ചെയ്തു. ഭീമ ജുവലറി ചെയര്‍മാന്‍ ഡോ.ബി. ഗോവിന്ദന്‍, റോയല്‍ ഡ്രൈവ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുജീബ് റഹ്‌മാന്‍, ഡയറക്ടര്‍മാരായ സനാഹുള്ള, മുജീബ് റഹിമാന്‍, അബ്ദുല്‍ സലാം, സി. ഉസ്മാന്‍, റഹ്‌മത്തുള്ള തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
റോയല്‍ ഡ്രൈവിന്റെ ആഡംബര കാര്‍ വിഭാഗമായ റോയല്‍ ഡ്രൈവ് പ്രീ-ഓണ്‍ഡ് ലക്ഷ്വറി കാര്‍ ഡിവിഷന്‍, ബജറ്റ് കാര്‍ വിഭാഗമായ റോയല്‍ ഡ്രൈവ് സ്മാര്‍ട്ട്, ലക്ഷ്വറി ബൈക്കുകളുടെ വിഭാഗം, റോയല്‍ ഡ്രൈവ് ബിസിനസ് കഫേ എന്നിവ ഒന്നിക്കുന്നതാണ് തിരുവനന്തപുരം ഷോറൂം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ചാര്‍ജിംഗ് സ്റ്റേഷനും ഷോറൂമിന്റെ ആകര്‍ഷണമാണ്.
100 ബില്യണ്‍ ഡോളര്‍ ക്ലബ്ബിലേക്ക്
2016ല്‍ മലപ്പുറത്ത് പ്രവര്‍ത്തനം ആരംഭിച്ച റോയല്‍ ഡ്രൈവിന് കോഴിക്കോട്, കൊച്ചി (കുണ്ടന്നൂര്‍ ബൈപ്പാസ്) എന്നിവിടങ്ങളിലും ഷോറൂമുകളുണ്ട്. വൈകാതെ കണ്ണൂര്‍, ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലും മിഡില്‍ ഈസ്റ്റില്‍ ദുബൈ, സൗദി അറേബ്യ എന്നിവിടങ്ങളിലും റോയല്‍ ഡ്രൈവ് ഷോറൂമുകള്‍ തുറക്കും.
2031ഓടെ റോയല്‍ ഡ്രൈവിനെ 100 ബില്യണ്‍ ഡോളര്‍ മൂലധനമുള്ള പബ്ലിക് ലിമിറ്റഡ് കമ്പനിയാക്കി മാറ്റുകയാണ് മുജീബ് റഹ്‌മാന്റെയും സംഘത്തിന്റെയും ലക്ഷ്യം.
റോയല്‍ ഡ്രൈവ്
പ്രീ-ഓണ്‍ഡ് ലക്ഷ്വറി കാറുകളുടെ വിപുലമായ നിരയാണ് ഉപഭോക്താക്കള്‍ക്കായി റോയല്‍ ഡ്രൈവ് അണിനിരത്തുന്നത്. എം.എ. യൂസഫലി,
പ്രിഥ്വീ
രാജ്, ഉണ്ണി മുകുന്ദന്‍ തുടങ്ങി നിരവധി പ്രമുഖര്‍ അടക്കം 5,000ലേറെ ഉപഭോക്താക്കളെ ഇതിനകം റോയല്‍ ഡ്രൈവ് സ്വന്തമാക്കി കഴിഞ്ഞു.
150ലേറെ വിദഗ്ദ്ധ പരിശോധനകള്‍ക്ക് ശേഷമാണ് ഓരോ കാറും റോയല്‍ ഡ്രൈവ് ഉപഭോക്താവിലേക്ക് എത്തിക്കുന്നത്. ലംബോര്‍ഗിനി, ബെന്‍സ്, ബെന്റ്‌ലി, പോര്‍ഷ, ബി.എം.ഡബ്ല്യു തുടങ്ങിയ ശ്രദ്ധേയ ബ്രാന്‍ഡുകളുടെ നിര തന്നെ റോയല്‍ ഡ്രൈവിലുണ്ട്.
ഡോ. കോട്‌ലറുടെ പുസ്തകത്തില്‍
ആധുനിക മാര്‍ക്കറ്റിംഗിന്റെ പിതാവ് എന്നറിയപ്പെടുന്ന ഡോ. ഫിലിപ്പ് കോട്‌ലറുടെ 'എസ്സെന്‍ഷ്യല്‍സ് ഓഫ് മോഡേണ്‍ മാര്‍ക്കറ്റിംഗ്' എന്ന പുസ്തകത്തില്‍ ഇടംപിടിച്ചതിന്റെ സന്തോഷത്തോടെയുമാണ് റോയല്‍ ഡ്രൈവ് അനന്തപുരിയിലേക്ക് ചുവടുവച്ചത്. പുസ്തകത്തിലെ ആദ്യ ഇന്ത്യ എഡിഷനിലാണ് റോയല്‍ ഡ്രൈവിനെ കുറിച്ചുള്ള കേസ് സ്റ്റഡിയുള്ളത്.

Related Articles

Next Story

Videos

Share it