‌‌‌‌‌‌റോയല്‍ ഗോള്‍ഡ് ലോണ്‍: വിശ്വാസത്തിലൂന്നിയ വിജയഗാഥ

ഗ്രാമീണ മേഖലയിലേക്ക് കൂടുതല്‍ സേവനം എത്തിക്കുകയെന്നതാണ് പാലക്കാട് ആസ്ഥാനമായുള്ള റോയല്‍ ഗോള്‍ഡ് ലോണ്‍ ശ്രമിക്കുന്നത്
Royal Gold Loan Company Palakkad
‌‌‌‌‌‌റോയല്‍ ഗോള്‍ഡ് ലോണ്‍ കമ്പനി സ്ഥാപകൻ കെ. ശിവദാസൻ
Published on

നമ്മുടെ നിത്യജീവിതത്തില്‍ അപ്രതീക്ഷിതമായുണ്ടാകുന്ന അത്യാവശ്യങ്ങള്‍ക്ക് പണം ഒരു വില്ലനായി മാറുന്ന സാഹചര്യം സാധാരണമാണ്. പണം എളുപ്പത്തില്‍ ലഭിക്കാവുന്ന ചെലവ് കുറഞ്ഞ മാര്‍ഗം ഏതെന്നാകും അപ്പോള്‍ ഓരോരുത്തരും അന്വേഷിക്കുക. പാലക്കാട്ടുകാരെ സംബന്ധിച്ച് കഴിഞ്ഞ ഒരു വര്‍ഷമായി അങ്ങനെയൊരു ചിന്താക്കുഴപ്പത്തിന്റെ കാര്യമില്ലെന്നാണ് റോയല്‍ ഗോള്‍ഡ് ലോണിന്റെ സാരഥികള്‍ പറയുന്നത്. ഏതൊരു വിഷമഘട്ടത്തിലും പാലക്കാട്ടുകാരുടെ കൂടെനിന്നതിന്റെ ഫലമാണ് ഒരു വര്‍ഷത്തിനിടെ പതിന്നൊന്ന് ശാഖകളും നൂറോളം ജീവനക്കാരുമായി വളരാന്‍ റോയല്‍ ഗോള്‍ഡ് ലോണിനെ സഹായിച്ചതെന്ന് അവര്‍ പറയുന്നു.

അനുഭവസമ്പത്തിന്റെ കരുത്തില്‍

മൈക്രോഫിനാന്‍സ് രംഗത്ത് 10 വര്‍ഷത്തിലേറെ പ്രവൃത്തിപരിചയമുള്ള അനുഭവസമ്പത്തുമായാണ് കുനിശ്ശേരി സ്വദേശി കെ. ശിവദാസന്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ റോയല്‍ ഗോള്‍ഡ് ലോണിന് തുടക്കമിട്ടത്. വിപണിയെ നന്നായി മനസിലാക്കിയാണ് ശിവദാസന്‍ ഗോള്‍ഡ് ലോണ്‍ രംഗത്ത് ഒരു സംരംഭത്തിന് തുടക്കമിട്ടത്. കോര്‍പറേറ്റ് സംസ്‌കാരത്തില്‍ നിന്ന് മാറി, സാധാരണ ജനങ്ങള്‍ക്ക് എളുപ്പം സമീപിക്കാവുന്ന, എപ്പോഴും പണത്തിന്റെ എന്ത് ആവശ്യത്തിനും കയറിച്ചെല്ലാവുന്ന ഒരിടം സൃഷ്ടിക്കുക എന്നതായിരുന്നു അദ്ദേഹം മനസില്‍ കണ്ടത്.

ഏറ്റവും കുറഞ്ഞ ചെലവില്‍ വളരെ എളുപ്പത്തില്‍ വായ്പ ലഭിക്കുന്ന ഒരു മികച്ച സ്ഥാപനമെന്ന നിലയിലാണ് റോയല്‍ ഗോള്‍ഡ് ലോണ്‍ അവതരിപ്പിക്കപ്പെടുന്നത്. യാതൊരുവിധ ആശങ്കയും ഭയവുമില്ലാതെ പരിചിതമായ വീട്ടിലേക്കെന്നപോലെ കയറിച്ചെല്ലാന്‍ സ്വാതന്ത്ര്യവും അവകാശവുമുള്ള ഒരു സൗഹൃദസ്ഥാപനമായി ഇതിനെ വളര്‍ത്തിയെടുക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. പെട്ടെന്നുള്ള വായ്പാവിതരണവും ആകര്‍ഷകമായ പലിശ നിരക്കുകളും കൊണ്ട് ഈ സ്ഥാപനം വേഗത്തില്‍ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തു.

ഗ്രാമീണ മേഖലയിലേക്ക്

റോയല്‍ ഗോള്‍ഡ് ലോണിന്റെ കോര്‍പറേറ്റ് ഓഫീസ് പാലക്കാട് നഗരമധ്യത്തിലാണെങ്കിലും ശാഖകളെല്ലാം ഗ്രാമങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. പാലക്കാട്, മേഴ്സി കോളെജ്, ചിറ്റൂര്‍, കുനിശ്ശേരി, വെമ്പല്ലൂര്‍, പുതുശ്ശേരി, അത്തിക്കോട്, കോട്ടായ്, പത്തിരിപ്പാല, കരിങ്കുളം, കണ്ണന്നൂര്‍ തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് ഈ സ്ഥാപനം വളര്‍ന്നു. ഈവര്‍ഷം 100 കോടിയാണ് സ്ഥാപനത്തിന്റെ വിറ്റുവരവ് പ്രതീക്ഷിക്കുന്നതെന്ന് മാനേജിങ് ഡയറക്റ്റര്‍ കെ. ശിവദാസന്‍ പറയുന്നു.

വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങള്‍

കര്‍ഷകര്‍ക്ക് ഏഴ് ശതമാനം പലിശയില്‍ സ്വര്‍ണപ്പണയ വായ്പ നല്‍കുന്നുവെന്നതാണ് സ്ഥാപനത്തിന്റെ ഒരു പ്രത്യേകത. സ്വര്‍ണ വിലയുടെ 90 ശതമാനം വരെ വായ്പയായി നല്‍കിവരുന്നുണ്ട്. 100 രൂപക്ക് പ്രതിമാസം 58 പൈസ നിരക്കില്‍ പലിശ ഈടാക്കിക്കൊണ്ടാണിത്. ബാങ്ക് ടേക്ക് ഓവര്‍ വായ്പ സൗകര്യവും സ്ഥാപനം നല്‍കുന്നു. ഇ.എം.ഐ വഴി സ്വര്‍ണം സ്വന്തമാക്കാന്‍ അവസരം നല്‍കുന്ന ഗോള്‍ഡ് പര്‍ച്ചേസ് സ്‌കീം കൂടി റോയല്‍ ഗോള്‍ഡ് ലോണ്‍ അവതരിപ്പിച്ചിട്ടുണ്ട്. ഗോള്‍ഡ് ട്രേഡിങ് എന്ന സഹോദര സ്ഥാപനം വഴിയാണിത്. ഒരു ഗ്രാം സ്വര്‍ണം മുതല്‍ ഇതിലൂടെ വാങ്ങാം എന്നതാണ് പദ്ധതിയുടെ പ്രത്യേകത.

Royal Gold Loan Sivadasan Family
കെ. ശിവദാസന്‍, ഭാര്യ സീതാലക്ഷ്മി, മകള്‍ ശിവാനി.

ജൂവല്‍റിയിലേക്ക്

സ്ഥാപനത്തിന് കീഴില്‍ ജൂവല്‍റിയെന്ന ലക്ഷ്യം കൂടി ശിവദാസനുണ്ട്. ലക്ഷ്യത്തിലേക്കുള്ള വഴികളില്‍ ഒട്ടേറെ പ്രതിസന്ധികള്‍ മറികടന്നാണ് ശിവദാസന്‍ ഈ രംഗത്ത് വിജയം വരിച്ചത്. കഠിനാധ്വാനം ചെയ്യാനുള്ള മനസും ആത്മവിശ്വാസവുമുണ്ടെങ്കില്‍ ഏത് വെല്ലുവിളിയേയും മറികടക്കാമെന്ന് അദ്ദേഹം പറയുന്നു. തന്നോടൊപ്പം സഹപ്രവര്‍ത്തകരും ഒരുമിച്ച് വളരണമെന്ന് ശിവദാസന്‍ ആഗ്രഹിക്കുന്നു. അവരുടെ നിസ്വാര്‍ത്ഥ സേവന മനോഭാവം സ്ഥാപനത്തിന്റെ വളര്‍ച്ചക്ക് മുതല്‍ക്കൂട്ടായി വര്‍ത്തിക്കുന്നുവെന്ന് അദ്ദേഹം പറയുന്നു. യാക്കര സ്വദേശിയും കമ്പനി ഡയറക്റ്ററുമായ ബാബുവും കമ്പനിക്കൊപ്പമുണ്ട്.

റോയല്‍ ഗോള്‍ഡ് ലോണിന്റെ വളര്‍ച്ചക്കൊപ്പം സാഹിത്യകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ ഭാര്യ സീതാലക്ഷ്മി കുനിശ്ശേരിയുമുണ്ട്. ആലത്തൂര്‍ ഗുരുകുലം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ശിവാനി കുനിശ്ശേരിയാണ് മകള്‍.

(ധനം - വ്യവസായ വാണിജ്യ ദ്വൈവാരികയുടെ ജൂൺ 30 ലക്കത്തിൽ പ്രസിദ്ധീകരിച്ചത്.)

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com