നമ്മുടെ കെല്‍ട്രോണ്‍! ഇക്കുറി വരുമാനത്തില്‍ സര്‍വകാല റെക്കോഡ്, പുതിയ ഓര്‍ഡറുകള്‍ അതിനേക്കാള്‍ ഏറെ

കമ്പനിയുടെ അനുബന്ധ സ്ഥാപനങ്ങളും മൊത്തത്തിലുള്ള പ്രകടനം ഗണ്യമായി മെച്ചപ്പെടുത്തി.
Keltron
Image courtesy: www.keltron.org
Published on

ചരിത്രത്തിലെ ഏറ്റവും ഉയർന്ന വരുമാനം സ്വന്തമാക്കി കെൽട്രോൺ. 2024-25 സാമ്പത്തിക വർഷത്തിൽ കമ്പനി 1,056.94 കോടി രൂപയുടെ വരുമാനമാണ് നേടിയത്. സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള ഇലക്ട്രോണിക്സ് സ്ഥാപനമാണ് കെൽട്രോൺ.

പ്രതിരോധ മേഖലയ്ക്ക് വേണ്ടിയുളള ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങള്‍, ഐടി-അധിഷ്ഠിത ബിസിനസ് സേവനങ്ങൾ, സ്മാർട്ട് ക്ലാസ്റൂം സൊല്യൂഷനുകൾ, ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് സിസ്റ്റങ്ങൾ, ആണവ നിലയങ്ങൾക്കുള്ള പവർ ഇലക്ട്രോണിക്‌സ്, സ്മാർട്ട് സിറ്റി സംരംഭങ്ങൾ, സുരക്ഷാ നിരീക്ഷണം, മെഡിക്കൽ ഇലക്ട്രോണിക്‌സ്, ഹൈമാസ്റ്റ് ലൈറ്റിംഗ് സൊല്യൂഷനുകൾ, ഐഎസ്ആർഒയ്ക്കുള്ള ഇലക്ട്രോണിക് സംവിധാനങ്ങൾ തുടങ്ങിയ നിരവധി പ്രധാന മേഖലകളിലേക്കുള്ള വ്യാപനമാണ് കെൽട്രോണിന്റെ വരുമാന വളർച്ചയ്ക്ക് കാരണം.

കമ്പനിയുടെ അനുബന്ധ സ്ഥാപനങ്ങളും മൊത്തത്തിലുള്ള പ്രകടനം ഗണ്യമായി മെച്ചപ്പെടുത്തി. കണ്ണൂർ ആസ്ഥാനമായുള്ള കെസിസിഎൽ 104.85 കോടി രൂപയുടെ വരുമാനവും മലപ്പുറം ആസ്ഥാനമായുള്ള കെഇസിഎൽ 38.07 കോടി രൂപയുടെ വരുമാനവും നേടി. മുൻ സാമ്പത്തിക വർഷത്തേക്കാൾ 50 ശതമാനം വർധനവാണ് കെൽട്രോൺ ഈ സാമ്പത്തിക വര്‍ഷം നേടിയത്.

2025-26 സാമ്പത്തിക വർഷത്തിലും കമ്പനിയുടെ വരുമാനം 1,000 കോടി രൂപ കവിയുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. കെൽട്രോണിന് ഇപ്പോള്‍ തന്നെ 1,400 കോടി രൂപയുടെ ഓർഡറുകളുണ്ട്. കമ്പനിക്ക് ശക്തമായ വളര്‍ച്ചാ അടിത്തറയാണ് ഇത് നല്‍കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com