ആഗോള വിദ്യാഭ്യാസ മാറ്റങ്ങൾ വിലയിരുത്തി പുതിയ കര്‍മ്മപദ്ധതികളുമായി സാല്‍വെ മരിയ ഇന്റര്‍നാഷണല്‍

20 ല്‍ അധികം രാജ്യങ്ങളില്‍ സാല്‍വെ മരിയ ഇന്റര്‍നാഷണലിന്റെ സേവനമുണ്ട്
Salve Maria International
Published on

വിദേശവിദ്യാഭ്യാസ രംഗത്തെ സേവനദാതാക്കളില്‍ മുന്‍ നിരക്കാരായ സാല്‍വെ മരിയ ഇന്റര്‍നാഷണല്‍ 2026 ലേക്ക് അനുയോജ്യമായ വിദേശപഠന അവസരങ്ങള്‍ കണ്ടെത്തുന്നതിനുള്ള പുതിയ കര്‍മ്മപദ്ധതികള്‍ പ്രഖ്യാപിച്ചു. നിര്‍മ്മിത ബുദ്ധി (എഐ), പുതുതലമുറയുടെ മാറുന്ന താല്‍പര്യങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് 2026 ലേക്ക് അനുയോജ്യമായ വിദേശപഠന അവസരങ്ങള്‍ കണ്ടെത്തുന്നതിനുള്ള പുതിയ കര്‍മ്മപദ്ധതികള്‍ സ്ഥാപനം ആവിഷ്കരിച്ചിരിക്കുന്നത്.

വിദേശ വിദ്യാഭ്യാസ സേവനം എന്നത് അഡ്മിഷന്‍ നേടിക്കൊടുക്കുന്ന ഒരു കച്ചവടപ്രക്രിയയല്ല. ഓരോ വിദ്യാര്‍ത്ഥിയുടെയും കഴിവിനും ലക്ഷ്യത്തിനും അനുയോജ്യമായ അക്കാദമിക് വഴികള്‍ കണ്ടെത്തുകയാണ് ഞങ്ങളുടെ സമീപനമെന്ന് സാല്‍വെ മരിയ ഇന്റര്‍നാഷണല്‍ സ്ഥാപകനും സി.ഇ.ഒയുമായ ബോബി സെബാസ്റ്റ്യന്‍ പറഞ്ഞു.

വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി ഫെബ്രുവരി 3ന് കൊച്ചി റാഡിസണ്‍ ബ്ലു, ഫെബ്രുവരി 4ന് കോട്ടയം ഹോട്ടല്‍ ഐഡ എന്നിവിടങ്ങളില്‍ ഓസ്‌ട്രേലിയൻ എഡ്യൂക്കേഷണൽ ഫെയർ സംഘടിപ്പിക്കും.

താഴ്ന്ന സാമ്പത്തിക നിലയിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും അനുയോജ്യമായ വിദേശപഠന അവസരങ്ങള്‍ സ്ഥാപനം ലഭ്യമാക്കുന്നു. ഫീസ് ഇല്ലാത്ത രാജ്യങ്ങളില്‍ നിന്നാരംഭിച്ച് പ്രീമിയം കോഴ്‌സുകളും ഉയര്‍ന്ന നിലവാരമുള്ള സര്‍വകലാശാലകളും വരെയുളള 20 ല്‍ അധികം രാജ്യങ്ങളില്‍ സാല്‍വെ മരിയ ഇന്റര്‍നാഷണലിന്റെ സേവനമുണ്ട്.

ജയറാം, കാളിദാസ് എന്നിവരാണ് സ്ഥാപനത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാര്‍. ജര്‍മനി, ഓസ്‌ട്രേലിയ, ഫ്രാന്‍സ്, യുകെ, അയര്‍ലന്‍ഡ്, യുഎഇ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളിലെ പ്രാതിനിധ്യം കൂടുതല്‍ ശക്തിപ്പെടുത്താന്‍ 2025 ല്‍ സാല്‍വെ മരിയക്ക് സാധിച്ചു.

Salve Maria International unveils new action plans aligned with global education trends and AI-driven study abroad opportunities for 2026.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com