അവകാശ ഓഹരികളിറക്കി ₹50 കോടി സമാഹരിക്കാന്‍ സ്‌കൂബിഡേ ഗാര്‍മെന്റ്‌സ്, ഓഹരി വിലയില്‍ ഇടിവ്

വ്യാപാരത്തിന്റെ തുടക്കത്തില്‍ ഓഹരി വില 102.40 രൂപ വരെ ഉയര്‍ന്നിരുന്നു
scooby day garments logo
Published on

കേരളം ആസ്ഥാനമായ അന്ന ഗ്രൂപ്പിന്റെ ഭാഗമായ വസ്ത്ര-അലൂമിനിയം-റൂഫിംഗ്‌ നിര്‍മാതാക്കളായ സ്‌കൂബിഡേ ഗാര്‍മെന്റ്‌സ് (Scoobee Day Garments (India) Limited ) അവകാശ ഓഹരികള്‍ ഇറക്കി 50 കോടി രൂപ സമാഹരിക്കാന്‍ ഒരുങ്ങുന്നു. അര്‍ഹരായ ഓഹരിയുടമകള്‍ക്ക് 10 രൂപ വീതം മുഖവില വരുന്ന ഓഹരികള്‍ അനുവദിക്കാനാണ് ഉദ്ദേശിക്കുന്നത്. കമ്പനി സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് നല്‍കിയ കത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.

അതേസമയം, മൂലധന സമാഹരണം എന്തിനുവേണ്ടിയാണെന്നത് വ്യക്തമല്ല.

ഓഹരിക്ക് ഇടിവ്

അവകാശ ഓഹരി വില്‍പ്പന വാര്‍ത്തകള്‍ക്കിടെ സ്‌കൂബിഡേ ഓഹരികള്‍ ഇന്ന് വ്യാപാരം ചെയ്യുന്നത് 4.94 ശതമാനം ഇടിവിലാണ്. ഉച്ചയ്ക്ക് ശേഷമുള്ള വ്യാപാരത്തില്‍ ഓഹരി വില 92.75 രൂപയിലാണുള്ളത്. വ്യാപാരത്തിന്റെ തുടക്കത്തില്‍ 102.40 രൂപ വരെ ഉയര്‍ന്ന ശേഷമായിരുന്നു വീഴ്ച.

2024 ഡിസംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ സ്‌കൂബിഡേയുടെ ലാഭം മുന്‍ വര്‍ഷത്തെ സമാനപാദത്തിലെ 1.38 കോടി രൂപയില്‍ നിന്ന് 6.46 ലക്ഷമായി കുറഞ്ഞിരുന്നു. രണ്ടാം പാദത്തില്‍ ലാഭം 13.58 ലക്ഷമായിരുന്നു. കമ്പനിയുടെ വരുമാനം ഡിസംബര്‍ പാദത്തില്‍ മുന്‍വര്‍ഷത്തെ 11.72 കോടിയില്‍ നിന്ന് 11.16 കോടിയായും കുറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com