

ഓഹരി വിപണിയില്‍ വലിയ അനിശ്ചിതാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ ശ്രദ്ധാപൂര്‍വം നിക്ഷേപരീതികള്‍ പിന്തുടരേണ്ടത് അനിവാര്യമാണ്. നിക്ഷേപകരില്‍ ഓഹരി വിപണി നിക്ഷേപങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നല്‍കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഓഹരി വിപണി നിയന്ത്രകരായ സെക്യൂരിറ്റിസ് & എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയും (SEBI) നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും(NSE) ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും സംയുക്തമായി മലയാളത്തില്‍ സൗജന്യ ഓണ്‍ലൈന്‍ നിക്ഷേപ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 5, 12, 19, 26 തീയതികളില്‍ രാത്രി 9നാണ് ക്ലാസുകള്‍.
ഓഹരി വിപണിയിലെ വിവിധ നിക്ഷേപ തന്ത്രങ്ങള്‍, മ്യൂച്ചല്‍ ഫണ്ട് നിക്ഷേപം - കണ്ടെത്താം മികച്ച മ്യൂച്ചല്‍ ഫണ്ടുകളെ, മികച്ച ഓഹരികളെ എങ്ങനെ കണ്ടെത്താം? സ്വര്‍ണം, വെള്ളി തുടങ്ങിയവയില്‍ ലാഭാകരമായി എങ്ങനെ നിക്ഷേപിക്കാം എന്നിവയെ കുറിച്ചുള്ള ക്ലാസുകളാണ് ഈ മാസത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സെബി സ്മാര്‍ട്ട്‌സ് ട്രെയിനര്‍ ഡോ. സനേഷ് ചോലക്കാട് ആണ് ക്ലാസ്സുകള്‍ നയിക്കുന്നത്.
പങ്കെടുക്കാന്‍ താല്പര്യം ഉള്ളവര്‍ 9847436385 എന്ന നമ്പറില്‍ വാട്‌സ്ആപ് സന്ദേശം അയക്കുക.
SEBI, NSE, and BSE jointly organize free Malayalam online classes on smart investing and stock market strategies this October.
Read DhanamOnline in English
Subscribe to Dhanam Magazine