

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വയനാട്ടില്‍ നിന്ന് കൊച്ചിയിലെത്തി വെഡ്ഡിംഗ് ഫോട്ടോഗ്രഫിയിലൂടെ കരിയറിന് തുടക്കം കുറിച്ച ഒരു യുവ സംരംഭകന്‍ ഇന്ന് കോര്‍പ്പറേറ്റ് ലോകത്ത് സ്വന്തം കയ്യൊപ്പ് ചാര്‍ത്തി വളരുകയാണ്. അതും കേരളത്തിന് അത്ര പരിചിതമല്ലാതിരുന്ന കോര്‍പ്പറേറ്റ് ഫോട്ടോഗ്രഫിയില്‍. സംസ്ഥാനത്തെ തന്നെ എണ്ണം പറഞ്ഞ കോര്‍പ്പറേറ്റ് ഫോട്ടോഗ്രാഫര്‍മാരില്‍ ഒരാളാണ് ഇന്ന് ശരത് റെ യ്ഗണ്‍!
വെഡ്ഡിംഗ് ഫോട്ടോഗ്രാഫര്‍മാര്‍ തന്നെ ഇവന്റ് ഫോട്ടോകളും പ്രൊഫൈല്‍ ഫോട്ടോകളും എടുത്തിരുന്ന കാലത്തില്‍ നിന്ന് പുതുട്രെന്‍ഡിന് കൊടിപിടിച്ച് മുന്നേ നടന്നതാണ് ശരത്തിനെ ഈ മേഖലയില്‍ വ്യത്യസ്തനാക്കുന്നത്. കോര്‍പ്പറേറ്റ് ഫോട്ടോഗ്രഫി വളരെ വലിയൊരു മേഖലയാണെന്നും വരും നാളുകളില്‍ മികച്ചസാധ്യതകളുണ്ടെന്നും കണ്ടറിഞ്ഞാണ് 2021ല്‍ ശരത് റെയ്ഗണ്‍ എന്ന ബ്രാന്‍ഡ് നെയിമില്‍ ഈ രംഗത്തേക്ക് കാല്‍വെച്ചത്. ബ്രാന്‍ഡിന്റെ ഇമേജ് ഉയര്‍ത്തുന്നതില്‍ പ്രൊഫഷണല്‍ ഫോട്ടോഗ്രഫിക്ക് ഗണ്യമായ പങ്കുണ്ടെന്ന് കമ്പനികളും മനസിലാക്കി തുടങ്ങിയതോടെ ഈ മേഖല കൂടുതല്‍ വളര്‍ച്ച നേടുന്നുമുണ്ട്.
വെഡ്ഡിംഗ്, ഫാഷന്‍, ഫിലിം, വൈല്‍ഡ്‌ലൈഫ് എന്നീ നാല് വിഭാഗങ്ങളിലാണ് കേരളത്തില്‍ പൊതുവെ ഫോട്ടോഗ്രാഫര്‍മാര്‍ സ്‌പെഷ്യലൈസ് ചെയ്യുന്നത്. അതില്‍ നിന്ന് വ്യത്യസ്തമായി ബിസിനസുകളുടെ ഡിജിറ്റല്‍ ബ്രാന്‍ഡിംഗ്, മാര്‍ക്കറ്റിംഗ് തുടങ്ങിയ മേഖലകളിലാണ് ശരത് റെയ്ഗണ്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫോട്ടോകളിലൂടെ കമ്പനികളെയും സംരംഭകരെയും മികച്ച രീതിയില്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ശരത് പറയുന്നു. വിവിധ വിദേശ കോര്‍പ്പറേറ്റ് ഫോട്ടോഗ്രാഫര്‍മാരില്‍ നിന്ന് പഠിച്ചും സ്വന്തമായൊരു സ്‌റ്റൈല്‍രൂപപ്പെടുത്തിയുമാണ് ശരത് ഈ മേഖലയില്‍ സാന്നിധ്യം ശക്തമാക്കിയത്. ബ്രാന്‍ഡ് ഫോട്ടോഗ്രഫി, ബിസിനസ് ഹെഡ്ഷോട്സ്, മാര്‍ക്കറ്റിംഗ് ഫോട്ടോഗ്രഫി,സംരംഭകരുടെ പേഴ്സണല്‍ ബ്രാന്‍ഡിംഗ്, ഡിജിറ്റല്‍ബ്രാന്‍ഡിംഗ്, സോഷ്യല്‍ മീഡിയ മാനേജ്മെന്റ്, സോഷ്യല്‍ മീഡിയ വീഡിയോ പ്രൊഡക്ഷന്‍ തുടങ്ങി കോര്‍പ്പറേറ്റ് ലോകത്തിന്റെ ബ്രാന്‍ഡിംഗ് ആവശ്യങ്ങളെല്ലാം ശരത് റെയ്ഗണ്‍ ഒരുക്കുന്നുണ്ട്. കേരളത്തില്‍ കോര്‍പ്പറേറ്റ് ഫോട്ടോഗ്രഫിക്ക് മാത്രമായുള്ള ഏക സ്ഥാപനമാണ് റെയ്ഗണ്‍ എന്ന് ശരത് പറയുന്നു.
സോഷ്യല്‍ പ്രൊഫൈലിംഗിന്റെ ഭാഗമായി വരുന്ന പ്രൊഫഷണല്‍ ഫോട്ടോകള്‍, ബിസിനസ് അവാര്‍ഡ് ഫോട്ടോകള്‍, വെബ്‌സൈറ്റ് ഫോട്ടോകള്‍, മാഗസീനുകളിലും മറ്റും ഫീച്ചര്‍ ചെയ്യുന്നതിനായുള്ള ഫോട്ടോകള്‍ എന്നിവയിലൊക്കെ വ്യത്യസ്തതയും പുതുമകളും അവതരിപ്പിക്കാന്‍ ശരത് റെയ്ഗണ്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. അതുപോലെ ബിസിനസ് ഇവന്റുകളുടെ കവറേജിലും ഈ പ്രത്യേകത കാണാം. കേരളത്തിലും പുറത്തുമായി കഴിഞ്ഞ നാല് വര്‍ഷത്തിനിടെ നിരവധി ഇവന്റുകളില്‍ ശരത്് റെയ്ഗണ്‍ ബ്രാന്‍ഡുകള്‍ക്കൊപ്പം പങ്കാളിയായി. സൗത്ത് ഇന്ത്യക്ക് പുറമേ ദുബായ്, ഒമാന്‍, ഖത്തര്‍ എന്നിവിടങ്ങളിലും ശരത്തിന് ഉപയോക്താക്കളുണ്ട്. നിലവില്‍ ചെയ്ത വര്‍ക്കുകള്‍ കണ്ടും, ഉപയോക്താക്കള്‍ നിര്‍ദേശിച്ചുമാണ് കൂടുതല്‍ ക്ലയ്ന്റുകളും ശരത്തിനെ തേടിയെത്തുന്നത്.
കേരളത്തിലെ സംരംഭകര്‍ ഇനിയും സ്വന്തം പ്രൊഫൈലിംഗിലും ബ്രാന്‍ഡ് ഇമേജ് വര്‍ധിപ്പിക്കുന്നതിലും കുറച്ചുകൂടി ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ടെന്നാണ് ശരത്തിന്റെ അഭിപ്രായം. പലപ്പോഴും അവാര്‍ഡുകള്‍ ലഭിക്കുമ്പോഴോ, അല്ലെങ്കില്‍ ഇവന്റില്‍ പങ്കെടുക്കുമ്പോഴോ ഉള്ള ഫോട്ടോകളൊക്കെ സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും പങ്കുവെയ്ക്കാറുണ്ട്. ഒട്ടും പ്രൊഫഷണല്‍ അല്ലാത്ത ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുന്നത് ബ്രാന്‍ഡ് ഇമേജിനെ ബാധിക്കുമെന്ന് പലരും ചിന്തിക്കാറില്ല. സംരംഭകരെ ഇതിനെക്കുറിച്ച് ബോധവാന്മാരാക്കാനും ശ്രമിക്കാറുണ്ടെന്ന് ശരത് പറയുന്നു.
ശരത്തിനൊപ്പം അഞ്ച് പേരടങ്ങിയ ടീമാണ് ഇന്ന് ശരത് റെയ്ഗണിനെ നയിക്കുന്നത്. കൃത്യമായ ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണ് കമ്പനിയുടെ പ്രയാണം. ഈവര്‍ഷം കേരളത്തില്‍ നൂറ് ബ്രാന്‍ഡുകള്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ലക്ഷ്യമിടുന്നത്. 2028 ആകുമ്പോള്‍ ജിസിസിയിലും ഇന്ത്യയിലുമായി മൊത്തം 500 ബ്രാന്‍ഡുകളുമായുള്ള പങ്കാളിത്തം എന്നതും ലക്ഷ്യമാണ്. അധികം വൈകാതെ സംരംഭകര്‍ക്കായി ഒരു ബ്രാന്‍ഡ് സ്റ്റുഡിയോ തുറക്കാനും ഉദ്ദേശിക്കുന്നു. നിരവധി സംരംഭകരുമായി ഇതിനോടകം നേടിയെടുത്ത ബന്ധവും ഭാവി യാത്രയില്‍ മുതല്‍ക്കൂട്ടാകുമെന്ന് ശരത് പ്രതീക്ഷിക്കുന്നു.
സംരംഭകന്‍ ആകണം, അതും ആഗോളതലത്തില്‍അറിയപ്പെടുന്ന സംരംഭകന്‍. ഈ സ്വപ്‌നത്തെ പിന്തുടര്‍ന്നാണ് ശരത് ഫോട്ടോഗ്രഫി മേഖലയില്‍ ഒരു സംരംഭം ആരംഭിച്ചത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ എപിജെ അബ്ദുല്‍ കലാമിന്റെ അഗ്നിച്ചിറകുകള്‍ എന്ന പുസ്തകം വായിച്ചതാണ് ഇതിന്പ്രചോദനമായതെന്ന് ശരത് പറയുന്നു. ലോകത്തില്‍ വലിയ മാറ്റം കൊണ്ടുവരുന്നതിന് പിന്നില്‍ സംരംഭകരാണെന്ന അറിവും സംരംഭകത്വത്തിലേക്കുള്ള ചവിട്ടുപടിയായി. 2019ല്‍ കോളെജ് പഠനം കഴിഞ്ഞ് ഒരുവര്‍ഷം ജോലി ചെയ്ത ശേഷമാണ് ശരത് ബിസിനസിലേക്ക് കടക്കുന്നത്. ആദ്യം മറ്റ് പല ചെറിയ ബിസിനസുകളും ചെയ്തു. അതിനുശേഷമാണ് ഫോട്ടോഗ്രഫി മേഖലയില്‍ ഒരു സംരംഭം എന്നതിനെ കുറിച്ച് ആലോചിക്കുന്നത്. ആദ്യം വെഡ്ഡിംഗ് ഫോട്ടോഗ്രഫിയില്‍ ആയിരുന്നു. പിന്നീട് 2021ല്‍ കോവിഡിന് ശേഷമാണ് കോര്‍പ്പറേറ്റ് ഫോട്ടോഗ്രഫിയിലേക്ക് കടക്കുന്നത്.
വെബ്സൈറ്റ്: www.raygun.in
ഫോണ്‍: 96334 47744
ഇന്‍സ്റ്റഗ്രാം: sarathraygun
(ധനം മാഗസിന്‍ ജൂലൈ 31 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)
Read DhanamOnline in English
Subscribe to Dhanam Magazine