സിൽവർ സ്റ്റോം 25-ാം വാർഷികത്തിൽ: കേബിൾ കാർ ഉൾപ്പെടെ 25 പുതിയ റൈഡുകൾ, ഓണസമ്മാനമായി പ്രത്യേക ഓഫറുകൾ

8 ഹൈ ത്രില്ലിങ് വാട്ടർ റൈഡുകളും 7 അഡ്വഞ്ചർ അമ്യൂസ്മെൻ്റ് റൈഡുകൾ കൂടി ഒന്നിച്ചവതരിപ്പിക്കുന്ന സൗത്ത് ഇന്ത്യയിലെ ആദ്യത്തെ പാർക്കാവും സിൽവർ സ്റ്റോം
Silver Storm water park
സിൽവർ സ്റ്റോം വാട്ടര്‍ തീം പാര്‍ക്കിന്റെ സിൽവർ ജൂബിലി ആഘോഷം കൊച്ചിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മാനേജിംഗ് ഡയറക്ടർ എ.ഐ ഷാലിമാർ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു. മാര്‍ക്കറ്റിംഗ് മാനേജര്‍ ഇ.കെ ഷാജിത്, സ്വതന്ത്ര ഡയറക്ടർ സി. അരവിന്ദാക്ഷൻ, ചെയർമാൻ അബ്ദുൾ ജലീൽ, പാർട്ട്‌ണർ സിറാജ് വലിയവീട്ടിൽ തുടങ്ങിയവര്‍ സമീപം.
Published on

സിൽവർ ജൂബിലി നിറവിൽ അതിരപ്പിള്ളി സിൽവർ സ്റ്റോം അമ്യൂസ്മെൻ്റ് പാർക്ക്. 25-ാം വാർഷികം ആഘോഷമാക്കാൻ സഞ്ചാരികളെ ആകാശയാത്ര കൊണ്ട് അതിശയിപ്പിക്കാനായി കേബിൾ കാർ ഉൾപ്പെടെ പുതിയ 25 റൈഡുകൾ കൂടി വാട്ടർ തീം പാർക്കില്‍ അവതരിപ്പിക്കുന്നു.

പാർക്ക് വിപുലീകരണത്തിൻ്റെ ഭാഗമായി സഞ്ചാരികൾക്ക് എപ്പോഴും ആവേശകരമായ കേബിൾ കാർ നവംബറില്‍ തുറന്നു കൊടുക്കും. കേബിൾ കാറിൽ ഒരു ദിവസം 5,000 പേർക്ക് വരെ ആകാശ സാഹസിക യാത്രയുടെ നവ്യാനുഭവം ആസ്വദിക്കാൻ കഴിയും. പശ്ചിമഘട്ട വനമേഖലയുടെ മാസ്‌മരിക ഭംഗിയും സിൽവർ സ്റ്റോം പാർക്കിന്റെയും ചാലക്കുടി പുഴയുടെയും മനം കുളിർപ്പിക്കുന്ന ആകാശ കാഴ്‌ചകളും 360 ഡിഗ്രിയിൽ കാണാൻ കഴിയും വിധം പൂർണമായും ഗ്ലാസിൽ നിർമിച്ച കേബിൾ കാറുകളാണ് ഇതിനായി ഉപയോഗിക്കുന്നത്.

സ്വിറ്റ്സർലാൻഡ്, സിംഗപ്പൂർ എന്നിവിടങ്ങളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ മാത്രം കണ്ടിട്ടുള്ള കേബിൾ കാറിൻ്റെ സാങ്കേതിക വിദ്യയെക്കാളും മേന്മയേറിയതും ഏറ്റവും പുതിയ സാങ്കേതിക വിദ്യയിലും പ്രവർത്തിക്കുന്ന കേബിൾ കാർ കൂടി പ്രവർത്തന സജ്ജമാകുന്നതോടെ ഇന്ത്യയിലെ ആദ്യത്തെ 'സ്റ്റാൻ്റ് എലോൺ' വിനോദ സഞ്ചാരകേന്ദ്രമായി സിൽവർ സ്‌റ്റോം പാർക്ക് മാറുമെന്ന് മാനേജിംഗ് ഡയറക്ടർ എ.ഐ ഷാലിമാർ പറഞ്ഞു. 25 ഓളം പുതിയ റൈഡുകളിൽ 8 ഹൈ ത്രില്ലിങ് വാട്ടർ റൈഡുകളും 7 അഡ്വഞ്ചർ അമ്യൂസ്മെൻ്റ് റൈഡുകൾ കൂടി ഒന്നിച്ചവതരിപ്പിക്കുന്ന സൗത്ത് ഇന്ത്യയിലെ ആദ്യത്തെ പാർക്കാവും സിൽവർ സ്റ്റോം.

വാട്ടർ തീം പാർക്ക്, സ്നോ പാർക്ക്, കേബിൾ കാർ, ഫോറസ്റ്റ് വില്ലേജ്, റിസോർട്ട് തുടങ്ങിയവയെല്ലാം ഒരു കുടക്കീഴിൽ ഒരുക്കിയിട്ടുള്ള ഇന്ത്യയിലെ ഏക ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ എന്ന റെക്കോഡും സിൽവർസ്റ്റോം സ്വന്തമാക്കുമെന്നും മാനേജിംഗ് ഡയറക്ടർ പറഞ്ഞു. 150 കോടി രൂപയിലധികം ചെലവ് പ്രതീക്ഷിക്കുന്ന വികസന പ്രവർത്തനങ്ങളിൽ റൈഡുകൾക്ക് പുറമെ സഞ്ചാരികൾക്ക് കൂടുതൽ സൗകര്യങ്ങൾ നൽകുന്നതിനായി പുതിയ രണ്ട് റസ്റ്റോറൻ്റുകൾ, രണ്ട് ലോക്കറുകൾ, കൂടുതൽ വാഷ് റൂമുകൾ തുടങ്ങിയവ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനോടകം 12 മില്യണിൽ പരം ആളുകൾ സിൽവർ സ്റ്റോം പാർക്ക് സന്ദർശിച്ചു കഴിഞ്ഞു. നവംബർ മാസത്തോടെ കേബിൾ കാറിൻ്റെയടക്കം സിൽവർ ജൂബിലിയോടനുബന്ധിച്ച് പ്രഖ്യാപിച്ച മുഴുവൻ വികസന പ്രവർത്തനങ്ങളും പൂർത്തിയാവും. കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ചെയർമാൻ അബ്ദുൾ ജലീൽ, സ്വതന്ത്ര ഡയറക്ടർ സി. അരവിന്ദാക്ഷൻ, പാർട്ട്‌ണർ സിറാജ് വലിയവീട്ടിൽ എന്നിവരും പങ്കെടുത്തു.

ഈ ഓണത്തിന് ഏറെ ത്രില്ലിങ് നൽകുന്ന 6 പുതിയ ഫാമിലി റൈഡുകളാണ് അവതരിപ്പിക്കുന്നത്. ഇത്തവണത്തെ ഓണസമ്മാനമായി ഓൺലൈൻ ബുക്കിങ്ങ് വഴി സിൽവർ സ്റ്റോം & സ്നോ സ്റ്റോം കോമ്പോ ഓഫർ എടുക്കുന്നവർക്ക് സൗജന്യ ഓണസദ്യയും നൽകും. മറ്റു ഡിസ്‌കൗണ്ട് ഓഫറുകളും ലഭ്യമാണ്.

Silver Storm amusement park celebrates 25 years with new rides, India’s first standalone cable car, and festive Onam offers.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com