'സോഴ്‌സ് പ്രോ ബി2ബി' ചെറുകിട വ്യാപാരികള്‍ക്ക് ഇനി ഡിജിറ്റല്‍ കരുത്ത്

ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ക്ക് മുന്നില്‍ അടിപതറി നില്‍ക്കുന്ന ചെറുകിട വ്യാപാരികള്‍ക്ക് പുതുവെളിച്ചമേകുന്ന 'സോഴ്സ് പ്രോ ബി2ബി' ആപ്ലിക്കേഷനുമായി സ്റ്റാര്‍ട്ടപ്പ് സംരംഭകനായ ജയദീപ് ഉമ്മന്‍
'സോഴ്‌സ് പ്രോ ബി2ബി'
ചെറുകിട വ്യാപാരികള്‍ക്ക് ഇനി ഡിജിറ്റല്‍ കരുത്ത്
Published on

രാവിലെ ബ്രേക്ക്ഫാസ്റ്റിനുള്ള മുട്ടയും ബ്രഡും വരെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ ഓര്‍ഡര്‍ ചെയ്ത് വീട്ടില്‍ വരുത്തുന്നവരാണ് ഇപ്പോഴത്തെ ചെറുപ്പക്കാര്‍ അടക്കമുള്ളവര്‍.

ഇതോടെ കഷ്ടത അനുഭവിക്കുന്ന വലിയൊരു വിഭാഗമുണ്ട്; നമ്മുടെ നാട്ടിലെ ചെറുകിട വ്യാപാരികള്‍. നമ്മുടെയൊക്കെ വീടുകളുടെ അടുത്ത് കച്ചവടം നടത്തുന്നവരുടെ വിളിപ്പേര് 'അയല്‍പക്കത്തെ കടക്കാരന്‍' എന്നാണ്. അവരുടെ കച്ചവടം കുറഞ്ഞതോടെ നാടിന്റെ സമ്പദ്‌വ്യവസ്ഥ തന്നെയാണ് തകര്‍ച്ചയെ അഭിമുഖീകരിക്കുന്നത്. വന്‍കിട ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളുമായി എതിരിടാന്‍ സാധിക്കാതെ നില്‍ക്കുന്ന ചെറുകിട കച്ചവടക്കാര്‍ക്ക് ഒരു കൈത്താങ്ങ് ആകാനൊരുങ്ങുകയാണ് 'ആപ്പ് സ്ഫിയര്‍ ബി2ബി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്' (App Sphere B2B India Private Limited) എന്ന കേരളം ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പ് സംരംഭം. ചെറുകിട കച്ചവടക്കാര്‍ക്ക് ഡിജിറ്റല്‍ രംഗത്തേക്ക് ചെല്ലാന്‍ സഹായിക്കുന്ന 'സോഴ്സ് പ്രോ ബി2ബി' (Source Pro B2B) എന്ന നൂതന പ്ലാറ്റ്ഫോമാണ് ഇവര്‍ അവതരിപ്പിക്കുന്നത്. 'വോക്കല്‍ ഫോര്‍ ലോക്കല്‍' എന്ന ആശയത്തെ മുന്‍നിര്‍ത്തി ഉപഭോക്താക്കളെ തിരികെ കൊണ്ടുവരാന്‍ വ്യാപാരികളെ പ്രാപ്തരാക്കുകയാണ് ഈ ആപ്പിന്റെ ലക്ഷ്യം.

പ്രതിസന്ധിയിലാകുന്ന റീറ്റെയ്ല്‍ മേഖല

കോവിഡ് കാലത്തിന് ശേഷം ഇന്ത്യന്‍ ഉപഭോക്താക്കളുടെ ശീലങ്ങളില്‍ വലിയ മാറ്റം വന്നു. ഏകദേശം 60 ശതമാനം വര്‍ധനയാണ് ഓണ്‍ലൈന്‍ ഷോപ്പിങ്ങില്‍ ഉണ്ടായത്. ഇത് ബാധിച്ചത് ചെറുകിട കച്ചവടക്കാരെയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കേരളത്തില്‍ മാത്രം ഒരു ലക്ഷത്തോളം റീറ്റെയ്ല്‍ സ്റ്റോറുകള്‍ അടച്ചുപൂട്ടി. 2027-ഓടെ നിലവിലുള്ള കടകളില്‍ 65 ശതമാനവും അടച്ചുപൂട്ടല്‍ ഭീഷണി നേരിടാന്‍ സാധ്യതയുണ്ടെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ടെക്‌നോളജിയുടെ അഭാവവും വിതരണ ശൃംഖലയിലെ പോരായ്മകളുമാണ് ഇവരെ തളര്‍ത്തുന്നത്. ഇതിനൊരു അന്ത്യം കുറിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചേര്‍ത്തല സ്വദേശിയായ ജയദീപ് ഉമ്മന്‍ തന്റെ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ആപ്പ് സ്ഫിയര്‍ ബി2ബി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് രൂപം നല്‍കിയത്. വരുന്ന ചിങ്ങം ഒന്നിന് (ഓഗസ്റ്റ് 17) കമ്പനി ഔദ്യോഗികമായി കേരളത്തിലും മഹാരാഷ്ട്രയിലും പ്രവര്‍ത്തനം ആരംഭിക്കും. കേരള-തമിഴ്‌നാട് അതിര്‍ത്തിയിലും, ഭിവണ്ടിയിലും സജ്ജമാകുന്ന സെന്‍ട്രല്‍ വെയര്‍ഹൗസ് വഴി ചെറുകിടക്കാര്‍ക്ക് വേഗത്തിലുള്ള വിതരണം ഉറപ്പാക്കിക്കൊണ്ടാണ് കമ്പനിയുടെ ചുവടുവെയ്പ്.

മൂന്ന് മാസത്തിനുള്ളില്‍ സൗത്ത് ഇന്ത്യയിലും ആറ് മാസങ്ങള്‍ക്കുള്ളില്‍ രാജ്യമൊട്ടാകെയും പ്രവര്‍ത്തനം വ്യാപിപ്പിക്കാനും ഉദ്ദേശിക്കുന്നു. ആദ്യഘട്ടത്തില്‍ ഒരു ലക്ഷത്തോളം വ്യാപാരികളെയാണ് ആപ്പിന്റെ ഭാഗമാക്കാന്‍ ലക്ഷ്യമിടുന്നത്.

എന്താണ് 'സോഴ്‌സ് പ്രോ ബി2ബി'?

പരമ്പരാഗതമായി തുടരുന്ന ഡിസ്ട്രിബ്യൂഷന്‍ രീതികളെ ഡിജിറ്റലൈസ് ചെയ്യുകയും റീറ്റെയ്ലേഴ്സിനെ പൂര്‍ണമായും സ്വന്തം നിലയില്‍ അനായാസം ഓണ്‍ലൈന്‍ വ്യാപാരം നടത്താന്‍ സഹായിക്കുകയും, അതുവഴി ഓണ്‍ലൈന്‍ ഭീമന്മാര്‍ കയ്യടക്കിയ കച്ചവടത്തെ വീണ്ടെടുക്കാന്‍ വ്യാപാരികളെ പ്രാപ്തമാക്കുകയും ചെയ്യുകയെന്നതാണ് സോഴ്സ് പ്രോ ലക്ഷ്യമിടുന്നത്.

ഓണ്‍ലൈന്‍ ഭീമന്മാര്‍ ഉപഭോക്താക്കളിലേക്ക് നേരിട്ട് സാധനങ്ങള്‍ എത്തിക്കുമ്പോള്‍ (Direct to Consumer), ഈ പ്ലാറ്റ്‌ഫോം സാധനങ്ങള്‍ വ്യാപാരികള്‍ വഴി ഉപഭോക്താക്കളിലേക്ക് എത്തുന്ന (B2C via Retailer) രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. അതായത് വ്യാപാരികളെയും വിതരണക്കാരെയും ഉപഭോക്താക്കളെയും ഒരൊറ്റ മൊബൈല്‍ ആപ്ലിക്കേഷനില്‍ ബന്ധിപ്പിക്കുന്നു. ഉപഭോക്താക്കള്‍ വഴി റീറ്റെയ്ലേഴ്സിന് ലഭിക്കുന്ന ഓര്‍ഡറുകള്‍ ഡിസ്ട്രിബ്യൂട്ടര്‍ മുഖേന സമയബന്ധിതമായി എത്തിച്ചുനല്‍കും. ചുരുക്കത്തില്‍, ചെറുകിട സ്ഥാപനം എന്ന പരിമിതിമറികടന്നുകൊണ്ട് ഒരു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ നിലവാരത്തിലേക്ക് ചെറുകിട കച്ചവടക്കാരെ ഉയര്‍ത്താന്‍ ഇത് സഹായിക്കും. കടയുടമകള്‍ക്ക് അവരുടെ നിലവിലുള്ള ഉപയോക്താക്കളെ ഈ ആപ്പ് വഴി ഓണ്‍ബോര്‍ഡ് ചെയ്യാനും അവര്‍ക്ക് ഓണ്‍ലൈനായി സാധനങ്ങള്‍ വില്‍ക്കാനും ഇതിലൂടെ സാധിക്കും.

കമ്പനി സൂപ്പര്‍ സ്റ്റോക്കിസ്റ്റ് എന്ന നിലയിലും അതിന് താഴെ കാലാകാലങ്ങളായി തുടരുന്ന ഡിസ്ട്രിബ്യൂട്ടര്‍-റീറ്റെയ്‌ലര്‍-ഉപഭോക്താവ് എന്ന ഉപഭോക്തൃ ബന്ധത്തെ നിലനിര്‍ത്തിയും പ്രവര്‍ത്തനം ഏകോപിപ്പിച്ചിരിക്കുന്നു. ഇന്ത്യപോലെ തൊഴിലവസരങ്ങള്‍ കുറഞ്ഞ ഒരു രാജ്യത്ത് ഓണ്‍ലൈന്‍ സെയ്ല്‍സ് മുഖേന അപ്രക്തക്ഷ്യമായേക്കാവുന്ന ഒട്ടനവധി ഉപജീവനമാര്‍ഗത്തെയാണ് ഇതുവഴി സംരക്ഷിക്കപ്പെടുന്നത്.

പ്രധാന സവിശേഷതകള്‍

സീറോ ഇന്‍വെന്ററി മോഡല്‍: വ്യാപാരികള്‍ വലിയ തുകമുടക്കി അനിശ്ചിത കാലത്തേക്ക് സ്റ്റോക്ക് സൂക്ഷിക്കുന്നത് ഒഴിവാക്കിക്കൊണ്ട് വെര്‍ച്വലായി 25,000 മുതല്‍ 50,000ലധികം വരുന്ന ഉല്‍പന്നങ്ങള്‍ ഡിജിറ്റല്‍ കാറ്റലോഗ് വഴി മറ്റ് ഓണ്‍ലൈന്‍ ഭീമന്മാരെ പോലെ ഉപഭോക്താക്കള്‍ക്ക് ആവശ്യമായ ഡിസ്‌കൗണ്ടുകള്‍ നല്‍കിക്കൊണ്ട് മുതല്‍മുടക്കാതെ ആദ്യമേ വില്‍പന സ്വന്തം നിലയില്‍ കരസ്ഥമാക്കുന്നു. എന്നാല്‍ സോഴ്സ് പ്രോ ബി2ബി വഴി വ്യാപാരികള്‍ക്കും ഡിസ്ട്രിബ്യൂട്ടര്‍മാര്‍ക്കും നിലവില്‍ ലഭിക്കുന്ന മാര്‍ജിനുകളില്‍ കൂടുതലല്ലാതെ കുറവൊന്നും വരുത്തിയിട്ടില്ല. ഇതുവഴി സ്റ്റോക്ക് വിറ്റുപോകാതിരിക്കുന്ന അവസ്ഥ ഒഴിവാക്കാനും സ്ഥലപരിമിതി ഇല്ലാതെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാനും സാധിക്കും. തന്റെ കടയിലെ പരിമിതമായ ഉല്‍പന്നങ്ങള്‍ക്ക് പകരം അനേകായിരം ഉല്‍പന്നങ്ങളില്‍ നിന്നും ഉപഭോക്താവിന് അവര്‍ക്കാവശ്യമായവ തിരഞ്ഞെടുക്കാനുള്ള അവസരം ഒരുക്കിനല്‍കുന്നു.

ഡിജിറ്റല്‍ ഹൈപ്പര്‍മാര്‍ക്കറ്റ്: ഒരു ചെറിയ പെട്ടിക്കട നടത്തുന്നയാള്‍ക്ക് പോലും ഈ ആപ്പിലൂടെ തന്റെ കടയെ ഒരു 'ഡിജിറ്റല്‍ ഹൈപ്പര്‍ മാര്‍ക്കറ്റാക്കി' മാറ്റാം. കടയിലില്ലാത്ത സാധനങ്ങള്‍ പോലും ഉപഭോക്താക്കള്‍ക്ക് ആപ്പ് വഴി ഓര്‍ഡര്‍ ചെയ്യാനും കടക്കാരന് അത് എത്തിച്ചുനല്‍കാനും സാധിക്കും.

കുറഞ്ഞ നിരക്ക്: വമ്പന്‍ വെയര്‍ഹൗസുകളില്‍ നിന്ന് നേരിട്ട് ഉല്‍പന്നങ്ങള്‍ എത്തുന്നതിനാല്‍ നിലവിലുള്ള വിതരണ രീതികളേക്കാള്‍ കുറഞ്ഞ വിലക്ക് സാധനങ്ങള്‍ ലഭിക്കുന്നു. ഇത് വിപണിയിലെ വമ്പന്മാരോട് മത്സരിക്കാന്‍ വ്യാപാരികളെ സഹായിക്കുന്നു.

ഡാറ്റ അനലറ്റിക്സും കാര്യക്ഷമതയും: ആധുനിക ബിസിനസില്‍ ഡാറ്റയാണ് കരുത്ത്. സാധാരണ കടക്കാര്‍ നേരിടുന്ന വലിയൊരു പ്രശ്‌നം ഏത് സാധനമാണ് കൂടുതല്‍ വിറ്റുപോകുന്നത് എന്നതിനെക്കുറിച്ച് കൃത്യമായ ധാരണ ഇല്ലാത്തതാണ്. എന്നാല്‍ സോഴ്സ് പ്രോ പ്ലാറ്റ്ഫോമിലെ അനലറ്റിക്സ് വഴി ഓരോ ദിവസത്തെയും വില്‍പനയുടെ പാറ്റേണ്‍ വിശകലനം ചെയ്യാം. ഈ ഡാറ്റ അനുസരിച്ച് ആവശ്യമായ സാധനങ്ങള്‍ മാത്രം സ്റ്റോക്ക് ചെയ്യുന്നത് വഴി വ്യാപാരികള്‍ക്ക് മൂലധനം അനാവശ്യമായി പോകുന്നത് ഒഴിവാക്കാനും, ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ ഒരു ക്വിക്ക് കൊമേഴ്സ് സ്ഥാപനമായിട്ടു തന്റെ കൊച്ചു കടയെ രൂപാന്തരപ്പെടുത്താനും സാധിക്കും.

അനുഭവങ്ങളില്‍ നിന്ന് പിറന്ന സംരംഭകന്‍
അനുഭവങ്ങളില്‍ നിന്ന് പിറന്ന സംരംഭകന്‍ പത്ത് വര്‍ഷത്തോളമായി പ്രമുഖ ബ്രാന്‍ഡുകളുടെ സ്‌കൂള്‍ ആന്‍ഡ് ഓഫീസ് സ്റ്റേഷനറീസ് ഡിസ്ട്രിബ്യൂഷന്‍ മേഖലയില്‍ സജീവമാണ് ഈ യുവ സംരംഭകന്‍. കച്ചവടക്കാരുടെയും വിതരണക്കാരുടെയും പ്രശ്‌നങ്ങള്‍ നേരിട്ട് കണ്ടറിഞ്ഞതാണ് 'സോഴ്സ് പ്രോ ബി2ബി' എന്ന ആപ്ലിക്കേഷന്‍ ഒരുക്കാന്‍ അദ്ദേഹത്തെ പ്രചോദിപ്പിച്ചത്. കോവിഡ് കാലത്ത് ആമസോണില്‍ സെല്ലറായികുറച്ചു നാള്‍ പ്രവര്‍ത്തിച്ചത് ഇതിന്റെ സാധ്യത കൂടുതല്‍ മനസിലാക്കാന്‍ അവസരമൊരുക്കുകയും ചെയ്തു. രണ്ട് വര്‍ഷത്തെ കൃത്യമായ പഠനത്തിന് ശേഷം മുംബൈ ആസ്ഥാനമായ ടെക് കമ്പനിയുമായി ചേര്‍ന്നാണ് സാങ്കേതിക പ്ലാറ്റ്ഫോം വികസിപ്പിച്ചത്. തന്റെ ബിസിനസ് പങ്കാളിയായ ഭാര്യ സുനിജയും മറ്റ് മൂന്ന് ഡയറക്റ്റര്‍മാരും അടങ്ങുന്ന ടീമാണ് ജയദീപിന് കരുത്തുപകരുന്നത്. ലാഭത്തിനപ്പുറം തന്റെ നാടിനും വ്യാപാരികള്‍ക്കും പിന്തുണ നല്‍കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. പുതിയ മോഡല്‍ മാനുഫാക്ചറര്‍മാര്‍ക്കും ഡിസ്ട്രിബ്യൂട്ടര്‍മാര്‍ക്കും വ്യാപാരികള്‍ക്കും ഒരുപോലെ ഗുണകരമാകുമെന്ന് ജയദീപ് ചൂണ്ടിക്കാട്ടുന്നു. നിലവില്‍ ബോംബെ ആസ്ഥാനമായ വ്യവസായിയില്‍ നിന്ന് 25 കോടി രൂപയുടെ ഫണ്ടിങ്ങും കമ്പനിക്കു ലഭിക്കുന്നുണ്ട്.
ഡയറക്ടര്‍മാരായ സുനിജ ജയദീപ്,  ശുഭം ഭാരതീയ, ശ്രേയ് സിംഗ്, അജയ് ജോസഫ്
ഡയറക്ടര്‍മാരായ സുനിജ ജയദീപ്, ശുഭം ഭാരതീയ, ശ്രേയ് സിംഗ്, അജയ് ജോസഫ്

ഡിസ്ട്രിബ്യൂട്ടര്‍മാരിലൂടെ വളരാന്‍

കേരളത്തിലെ 140 നിയമസഭ മണ്ഡലങ്ങളിലും ശക്തമായ സാന്നിധ്യമുറപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഓരോ മണ്ഡലത്തിലും വിതരണക്കാരെ നിയമിച്ചുകൊണ്ട് സംസ്ഥാനത്തുടനീളം 600ലധികം ഡിജിറ്റല്‍ ഡിസ്ട്രിബ്യൂട്ടര്‍മാരുടെ ഒരു വന്‍ ശൃംഖലയാണ് സോഴ്സ് പ്രോ ബി2ബി വിഭാവനം ചെയ്യുന്നത്.

''പ്രാപ്തരായ ഡിസ്ട്രിബ്യൂട്ടേഴ്സിനെ കണ്ടെത്തുന്ന പ്രക്രിയയിലാണ് ഞങ്ങളിപ്പോള്‍. ഡിസ്ട്രിബ്യൂട്ടേഴ്സിന് നിരവധി പരിമിതികളുണ്ട്. ഓര്‍ഡര്‍ ലഭിക്കാനായി ദിവസേന കടകള്‍ കയറിയിറങ്ങുക, ലക്ഷക്കണക്കിന് രൂപയുടെ സ്റ്റോക്ക് മുന്‍കൂറായി ഗോഡൗണുകളില്‍ സൂക്ഷിക്കുക തുടങ്ങിയവ. എന്നാല്‍ സോഴ്സ് പ്രോ ബിടുബിയില്‍ ഡിസ്ട്രിബ്യൂട്ടര്‍ ഒരു രൂപയുടെ പോലും സ്റ്റോക്ക് കൈവശം വെക്കേണ്ട ആവശ്യമില്ല. ഡിസ്ട്രിബ്യൂട്ടര്‍ തന്റെ ഏരിയയില്‍ ഓണ്‍ബോര്‍ഡ് ചെയ്യുന്ന വ്യാപാരികള്‍ അവരുടെ സ്വന്തം നിലയില്‍ ഉപഭോക്താവില്‍ നിന്ന് ഓണ്‍ലൈന്‍ വഴി കരസ്ഥമാക്കുന്ന ഓര്‍ഡറുകള്‍ മാത്രം എത്തിച്ചുനല്‍കുന്നു. ഇത്തരത്തില്‍ സിസ്റ്റമാറ്റിക് സെയ്ല്‍സില്‍ ഏര്‍പ്പെടുന്ന ഓരോ ഡിസ്ട്രിബ്യൂട്ടര്‍ക്കും ചുരുങ്ങിയത് ദിവസേന അഞ്ച് മുതല്‍ 10 ലക്ഷം രൂപയുടെ വരെ സെയ്ല്‍സ് അനായാസം ലഭിക്കും. വ്യാപാരികള്‍ മുന്‍കൂറായി വില്‍പന നടത്തിയ ഉല്‍പന്നങ്ങള്‍ ഡിസ്ട്രിബ്യൂട്ടര്‍ മുഖേന കടകളില്‍ എത്തിച്ചുനല്‍കുന്നതിനാല്‍ വ്യാപാരികള്‍ക്കും ഡിസ്ട്രിബ്യൂട്ടറിനോട് കടം പറയേണ്ട ആവശ്യമില്ല. ഇന്‍വെന്ററി മാനേജ്മെന്റ്, ഡെഡ് സ്റ്റോക്ക് തുടങ്ങിയ ബാധ്യതകള്‍ ഇതിലൂടെ ഒഴിവാകും.'' ജയദീപ് പറയുന്നു.

ലോകത്തെവിടെനിന്നും ആവശ്യമുള്ള സ്ഥലത്ത് ഡിസ്ട്രിബ്യൂഷന്‍ നടത്താന്‍ സാധിക്കും. ഇതില്‍ വില്‍പനയുടെ എട്ട് മുതല്‍ 10 ശതമാനം വരെ ലാഭവിഹിതമായി വിതരണക്കാര്‍ക്ക് ലഭിക്കും. ബിസിനസ് പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാകുന്നതോടെ പ്രതിദിനം അഞ്ച് മുതല്‍ 10 ലക്ഷം രൂപയുടെ വരെ വിറ്റുവരവ് ഉണ്ടാകുമെന്നും, അതിലൂടെ 40,000 മുതല്‍ ഒരുലക്ഷം രൂപ വരെ ദിവസേന വരുമാനം നേടാന്‍ സാധിക്കുമെന്നും സ്ഥാപകര്‍ വ്യക്തമാക്കുന്നു.

ഡിസ്ട്രിബ്യൂഷന്റെ പ്രാരംഭ നിക്ഷേപത്തിനായി സാമ്പത്തിക സഹായം ആവശ്യമുള്ളവര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ 'മുദ്ര' വായ്പകള്‍ പ്രയോജനപ്പെടുത്താവുന്നതാണ്. ഇതിനാവശ്യമായ പ്രോജക്റ്റ് റിപ്പോര്‍ട്ട് കമ്പനി തന്നെ തയാറാക്കിയിട്ടുണ്ട്. 25 മുതല്‍ 50 വയസുവരെയുള്ള യുവതീ -യുവാക്കള്‍ക്കും, നിലവില്‍ ജോലി അന്വേ ഷിക്കുന്നവര്‍ക്കും, പ്രവാസികള്‍ക്കും, നിലവിലെ ഡിസ്ട്രിബ്യൂട്ടര്‍മാര്‍ക്കും പുതുതായി ഈ രംഗത്തേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം. നിലവില്‍ 80-ഓളം ഡിസ്ട്രിബ്യൂട്ടര്‍മാര്‍ കമ്പനിയുമായി ധാരണയിലെത്തിയിട്ടുണ്ട്.

Fort rade enquiries :WhstaApp on 97784 52007

ഇത് കാലത്തിന്റെ ആവശ്യം

ചെറുകിട വ്യാപാരികള്‍ നേരിടുന്ന പ്രശ്നങ്ങളും അവയെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങളും ആപ്പ് സ്ഫിയര്‍ ബി2ബി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും സിഇഒയുമായ ജയദീപ് ഉമ്മന്‍ വിശദീകരിക്കുന്നു

  • ഇപ്പോൾ ചെറുകിട വ്യാപാരികൾ നേരിടുന്ന പ്രതിസന്ധി എന്തൊക്കെയാണ്?

ഓണ്‍ലൈന്‍ വ്യാപാരത്തിന്റെയും ക്വിക്ക് കൊമേഴ്സിന്റെയും കടന്നുവരവാണ് ചെറുകിട വ്യാപാരികളുടെ തകര്‍ച്ചക്ക് പ്രധാന കാരണം. പ്രവര്‍ത്തന ചെലവ് കൂടുന്നതും കച്ചവടം കുറയുന്നതും മൂലം പലരും കടക്കെണിയിലാണ്. ടെക്നോളജി മൂലമാണ് ഈ അവസ്ഥ ഉണ്ടായതെങ്കില്‍, അതേ ടെക്നോളജി ഉപയോഗിച്ച് മാത്രമെ രക്ഷപ്പെടാനാകൂ.

ചെറുകിട കച്ചവടക്കാരുടെ ശക്തമായ തിരിച്ചുവരവ് സാധ്യമാണ്. ടെക്നോളജിയെ കൂട്ടുപിടിക്കാതെ ഒന്നും സാധ്യമല്ലെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളണം. എല്ലാ കടകളിലും ഇന്ന് ഡിജിറ്റല്‍ പേയ്‌മെന്റ് സിസ്റ്റം വന്നതുപോലെ തന്നെ ഓരോ ചെറുകിട വ്യാപാരിയും സ്വന്തം നിലയില്‍ ഓണ്‍ലൈന്‍ വ്യാപാരം കൂടെ നടത്താന്‍ പ്രാപ്തരാകുമ്പോള്‍ ഡിജിറ്റല്‍ ഇന്ത്യ 2.0യുടെ തുടക്കമായിരിക്കും കുറിക്കുക. 100% ഡിജിറ്റല്‍ സാക്ഷരത കൈവരിച്ച രാജ്യത്തിലെ ആദ്യ സംസ്ഥാനം എന്ന ഖ്യാതിക്ക് പുറമെ ഡിജിറ്റലായി വ്യാപാരം നടത്തുന്ന ആദ്യ സംസ്ഥാനം എന്ന് കൂടെ ആക്കി കേരളത്തെ രാജ്യത്തിനാകെ മാതൃക ആക്കുകയാണ് ഈ സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ ലക്ഷ്യം.

  • 'SourcePro B2B' വ്യാപാരികള്‍ക്ക് എങ്ങനെ പിന്തുണയായി മാറുന്നു?

സാധാരണ കടകളെ 24ഃ7 പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ ഓണ്‍ലൈന്‍ ഹൈപ്പര്‍മാര്‍ക്കറ്റുകളായി മാറ്റാന്‍ ഈ ആപ്പ് സഹായിക്കും. വലിയ തോതില്‍ സ്റ്റോക്ക് സംഭരിക്കാതെ തന്നെ പതിനായിരക്കണക്കിന് ഉല്‍പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും. ചരക്ക് നീക്കം സുഗമമാക്കാന്‍ കേരളത്തിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും ഗോഡൗണുകള്‍ സജ്ജമാക്കുകയെന്നതാണ് ലക്ഷ്യം.

തന്റെ കടയുടെ ചുറ്റളവിലുള്ള ബന്ധുക്കള്‍, സുഹൃത്തുക്കള്‍, അയല്‍വാസികള്‍ എന്നിവരിലേക്ക് കൂടുതല്‍ ആര്‍ജവത്തോടെ കടന്നുചെല്ലാന്‍ വ്യാപാരികള്‍ക്ക് സാധിക്കണം. ''എനിക്കൊരു ആപ്ലിക്കേഷന്‍ ഉണ്ട്, അതിലൂടെ സാധനങ്ങള്‍ വാങ്ങി എന്നെയും കുടുംബത്തെയും സപ്പോര്‍ട്ട് ചെയ്യണം'' എന്ന് അവരോട് നേരിട്ട് ആവശ്യപ്പെടാനുള്ള ആത്മവിശ്വാസം വ്യാപാരികള്‍ കാണിച്ചാല്‍ അവര്‍ക്ക് വിജയിക്കാനാകും.

  • ഈ പരിഷ്‌കരണം തൊഴിൽ മേഖലയിലേക്ക് എന്തുതരം സ്വാധീനമാണ് കൊണ്ടുവരിക?

അടുത്ത മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ കേരളത്തില്‍ മാത്രം ഏകദേശം രണ്ട് ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അറുനൂറിലധികം ഡിജിറ്റല്‍ ഡിസ്ട്രിബ്യൂട്ടര്‍മാരും ഇതിന്റെ ഭാഗമാകും. യുവാക്കള്‍ കുടുംബ ബിസിനസുകളുടെ ഡിജിറ്റല്‍ മേല്‍നോട്ടം ഏറ്റെടുത്ത്, അവയെ ആധുനികവല്‍ക്കരിക്കാന്‍ ഈ പ്ലാറ്റ്‌ഫോം അവസരമൊരുക്കുന്നു. ഒരു കോടിയിലധികം നികുതിദായകരെ സൃഷ്ടിക്കുക എന്നതാണ് ഈ സ്റ്റാര്‍ട്ടപ്പ് വഴി ലക്ഷ്യം വെക്കുന്നത്.

Kerala-based startup App Sphere B2B launches SourcePro B2B platform to digitally empower small retailers and distributors against growing online commerce competition.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com