

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബാങ്കിംഗ്, നിക്ഷേപ സമ്മിറ്റ് നവംബര്‍ അഞ്ചിന് കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. ധനം ബിസിനസ് മീഡിയയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന എട്ടാമത് ബിഎഫ്എസ്‌ഐ സമ്മിറ്റില്‍ ബിഎസ്ഇ എംഡിയും സിഇഒയുമായ സുന്ദരരാമന്‍ രാമമൂര്‍ത്തി ഉദ്ഘാടന പ്രസംഗം നടത്തും. റിസര്‍വ് ബാങ്ക് മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ രാജേശ്വര്‍ റാവു അവാര്‍ഡ് നിശയില്‍ മുഖ്യാതിഥിയായി സംബന്ധിക്കും.
ബാങ്കിംഗ്, എന്‍ബിഎഫ്‌സി, ഇന്‍ഷുറന്‍സ് രംഗത്ത് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മികവുറ്റ പ്രകടനങ്ങള്‍ കാഴ്ചവെച്ച പ്രസ്ഥാനങ്ങള്‍ക്കുള്ള ധനം ബിഎഫ്എസ്‌ഐ അവാര്‍ഡുകള്‍ അദ്ദേഹം വിതരണം ചെയ്യും.
ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, ഇന്‍വെസ്റ്റ്മെന്റ് രംഗത്തെ പ്രമുഖര്‍ നേരിട്ടെത്തുന്ന സമ്മിറ്റില്‍ ഈ മേഖലയിലെ പ്രവണതകളും വരാനിടയുള്ള കാര്യങ്ങളുമാണ് ചര്‍ച്ച ചെയ്യുക
മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്റ്റര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റുമായുള്ള ഫയര്‍ സൈഡ് ചാറ്റാണ് അവാര്‍ഡ് നിശയുടെ മറ്റൊരു ആകര്‍ഷണം. ടെക്‌നോളജി ബിഎഫ്എസ്‌ഐ മേഖലയില്‍ വരുത്താനിടയുള്ള മാറ്റങ്ങള്‍ തുടങ്ങിയ വിഷയങ്ങളെ അധികരിച്ചുള്ള പാനല്‍ ചര്‍ച്ചകളും സമ്മിറ്റിനോട് അനുബന്ധിച്ച് നടക്കും.
ബാങ്കിംഗ്, നിക്ഷേപ മേഖലയിലെ പ്രമുഖരെ പരിചയപ്പെടാനും അടുത്ത ബന്ധങ്ങള്‍ സ്ഥാപിക്കാനും സമ്മിറ്റ് വേദിയൊരുക്കും. രാവിലെ 9.30 മുതല്‍ രാത്രി 9.30 വരെ നീളുന്ന സമ്മിറ്റിലും അവാര്‍ഡ് നിശയിലുമായി നെറ്റ്‌വര്‍ക്കിംഗിന് പ്രത്യേക സെഷനുകളുമുണ്ട്.
സമ്മിറ്റിനോടനുബന്ധിച്ച് നടക്കുന്ന എക്സിബിഷനില്‍ ബാങ്കിംഗ്, നിക്ഷേപ, ഇന്‍ഷുറന്‍സ് രംഗത്തെ കമ്പനികളും ഈ മേഖലയിലേക്ക് വേണ്ട സേവനങ്ങള്‍ നല്‍കുന്നവരും തങ്ങളുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കും.
സാധാരണക്കാര്‍ക്ക് മുതല്‍ ഈ രംഗത്തെ പ്രൊഫഷണലുകള്‍ക്ക് വരെ പ്രയോജനപ്പെടും വിധമാണ് സമ്മിറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഭൗമ-രാഷ്ട്രീയ രംഗത്ത് കോളിളക്കങ്ങള്‍ നടക്കുന്ന ഇക്കാലത്ത് നിക്ഷേപ തീരുമാനങ്ങള്‍ എങ്ങനെ എടുക്കണം? പുതിയ പ്രവണതകളും പുതിയ നയങ്ങളും എന്തൊക്കെ?... തുടങ്ങി ബാങ്കിംഗ് രംഗത്തെ ടെക്‌നോളജി പ്രവണതകളും ഫിന്‍ടെക് രംഗത്ത് നടക്കുന്ന കാര്യങ്ങളും സമ്മിറ്റില്‍ ചര്‍ച്ചാ വിഷയമാകും.
ബാങ്കിംഗ്, സ്റ്റോക്ക് ബ്രോക്കിംഗ്, എന്‍ബിഎഫ്സികള്‍, നിക്ഷേപകര്‍, ഇന്‍ഷുറന്‍സ് രംഗത്തുള്ളവര്‍, ഫിന്‍ടെക് സംരംഭകര്‍, സ്വര്‍ണപ്പണയ വായ്പ രംഗത്തുള്ളവര്‍, ഫണ്ട് മാനേജര്‍മാര്‍, മ്യൂച്വല്‍ ഫണ്ട് വിപണന രംഗത്തുള്ളവര്‍, ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റുമാര്‍ എന്നിവര്‍ക്കൊക്കെ നെറ്റ്വര്‍ക്കിംഗിനും വൈദഗ്ധ്യം നേടാനുമുള്ള അവസരം കൂടിയാണിത്.
ബില്‍ഡെസ്‌ക് സഹസ്ഥാപകന്‍ എം എന്‍ ശ്രീനിവാസു, മണപ്പുറം ഫിനാന്‍സ് എംഡി വി പി നന്ദകുമാര്‍, തമിഴ്‌നാട് മെര്‍ക്കന്റയില്‍ ബാങ്ക് എംഡി & സിഇഒ സാലി എസ് നായര്‍, കേരള ഗ്രാമീണ ബാങ്ക് ചെയര്‍പേഴ്‌സണ്‍ വിമല വിജയഭാസ്‌കര്‍, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എംഡി & സിഇഒ ഡോ. കെ പോള്‍ തോമസ്, മിറെ അസറ്റ് ഇന്‍വെസ്റ്റ്‌മെന്റ് മാനേജേഴ്‌സ് സീനിയര്‍ ഫണ്ട് മാനേജര്‍ വരുണ്‍ ഗോയല്‍, ഡിഎസ്പി മ്യൂച്വല്‍ ഫണ്ട് സീനിയര്‍ വൈസ് പ്രസിഡന്റ് ഉഷ നായര്‍, ഡിബിഎഫ്എസ് സെക്യൂരിറ്റീസ് എംഡി പ്രിന്‍സ് ജോര്‍ജ്, സൗത്ത് ഇന്ത്യന്‍ ബാങ്ക് സീനിയര്‍ ജിഎമ്മും ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറുമായ എ. സോണി, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ എ ബാലകൃഷ്ണന്‍, മുത്തൂറ്റ് ഫിനാന്‍സ് എക്‌സിക്യുട്ടീവ് ഡയറക്റ്ററും സിഒഒയുമായ കെ ആര്‍ ബിജിമോന്‍, മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് സിഇഒ പി ഇ മത്തായി, കെഎല്‍എം ആക്‌സിവ സിഇഒ മനോജ് രവി, ആഡ്ഫാക്‌റ്റേഴ്‌സ് പിആര്‍ സീനിയര്‍ വൈസ് പ്രസിഡന്റ് അജയ ശര്‍മ, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് അസോസിയേറ്റ് ഡയറക്റ്റര്‍ ഡോ. ആര്‍ ജി രഞ്ജിത്, മുത്തൂറ്റ് മൈക്രോഫിന്‍ സിടിഒ ലിന്‍സണ്‍ പോള്‍, സ്ട്രാറ്റജിസ്റ്റും ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റുമായ ഡോ. അനില്‍ ആര്‍ മേനോന്‍, ടൈ കേരള പ്രസിഡന്റും വര്‍മ & വര്‍മ സീനിയര്‍ പാര്‍ട്ണറുമായ വിവേക് കൃഷ്ണ ഗോവിന്ദ്, യൂണിമണി ഇന്ത്യ ഡയറക്റ്ററും സിഇയുമായ ആര്‍ കൃഷ്ണന്‍, കൊളിഗോ സഹസ്ഥാപകന്‍ മാധവ് ദബ്‌കെ, ബിറ്റ്‌സേവ് സിഇഒയും സ്ഥാപകനുമായ സഖില്‍ സുരേഷ് തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ സംസാരിക്കും.
എല്‍ ഐ സി മുന്‍ എംഡി ടി സി സുശീല്‍ കുമാര്‍, കെ വെങ്കിടാചലം അയ്യര്‍ ആന്‍ഡ് കമ്പനി സീനിയര്‍ പാര്‍ട്ണര്‍ എ. ഗോപാലകൃഷ്ണന്‍, വര്‍മ ആന്‍ഡ് വര്‍മ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് സീനിയര്‍ പാര്‍ട്ണര്‍ വിവേക് കൃഷ്ണ ഗോവിന്ദ്, സൗത്ത് ഇന്ത്യന്‍ ബാങ്ക് മുന്‍ എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ എബ്രഹാം തര്യന്‍ എന്നിവരടങ്ങിയ ജൂറിയാണ് ധനം ബിഎഫ്എസ്‌ഐ എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.
Read DhanamOnline in English
Subscribe to Dhanam Magazine