

കോ-വര്‍ക്കിംഗ് സ്‌പേസ് രംഗത്തെ ദക്ഷിണേന്ത്യയിലെ മുന്‍നിരക്കാരായ സ്‌പേസ്‌വണ്‍ 2026ല്‍ കൂടുതല്‍ സെന്ററുകള്‍ തുറക്കുന്നു. ഈ വര്‍ഷം കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് അടക്കം അഞ്ച് നഗരങ്ങളില്‍ പുതിയ സെന്ററുകള്‍ തുറക്കാനാണ് ഉദ്ദേശിക്കുന്നത്. കേരളത്തിന് പുറത്ത് ബെംഗളൂരു, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലും സ്‌പേസ്‌വണ്ണിന്റെ പ്രോജക്ട് വരുന്നുണ്ട്.
സ്റ്റാര്‍ട്ടപ്പ്‌സ്, എസ്എംഇ, വന്‍കിട കമ്പനികള്‍ എന്നീ മേഖലകളില്‍ നിന്നുള്ള ഡിമാന്‍ഡ് വര്‍ധിച്ചതും വിപുലീകരണത്തിന്റെ വേഗത കൂട്ടാന്‍ പ്രേരിപ്പിച്ചു.
രണ്ട് ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ രണ്ട് കോടി രൂപ നിക്ഷേപത്തിലാണ് ബെംഗളൂരു പ്രോജക്ട് വരുന്നത്. സീതാരാമപാലയ മെട്രോ സ്‌റ്റേഷനടുത്താണ് ഈ കോ-വര്‍ക്കിംഗ് സ്‌പേസ് വരുന്നത്.
അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ബെംഗളൂരുവില്‍ 5-6 സെന്ററുകള്‍ തുറക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇതിനായി 50 കോടി രൂപ നിക്ഷേപിക്കും. ബെംഗളൂരുവിലെ പ്രധാന വാണിജ്യ മേഖലകളോട് ചേര്‍ന്നാകും ഈ സെന്ററുകള്‍ വരിക.
ഈ വര്‍ഷം തുടക്കത്തില്‍ തന്നെ കൊച്ചി എംജി റോഡ്, ഇന്‍ഫോപാര്‍ക്ക് ഫേസ് 2, കുണ്ടന്നൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ പ്രൊജക്ടുകള്‍ ആരംഭിക്കും.
നാലു വര്‍ഷം മുമ്പ് സംരംഭകരായ സിജോ ജോസും ജെയിംസ് തോമസും ചേര്‍ന്ന് കൊച്ചിയില്‍ തുടക്കമിട്ട സ്‌പേസ്‌വണ്‍ ഇന്ന് ദക്ഷിണേന്ത്യയിലെ മുന്‍നിര കമ്പനിയാണ്. റിലയന്‍സ് അടക്കം പ്രമുഖ കമ്പനികള്‍ സ്‌പേസ്‌വണ്ണിന്റെ ഉപയോക്താക്കളാണ്.
കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന കോ-വര്‍ക്കിംഗ് സ്പേസ് ആശയത്തിന് വലിയ സ്വീകാര്യത ലഭിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ നഗരങ്ങളിലേക്ക് വരും വര്‍ഷങ്ങളില്‍ പ്രവേശിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
സ്ത്രീകള്‍ക്കായി സാനിറ്ററി നാപ്കിന്‍ വെന്‍ഡിങ് മെഷീനുകള്‍, അതിവേഗ ഇന്റര്‍നെറ്റ്, ചൂടും തണുപ്പുമുള്ള പാനീയങ്ങള്‍, 24/7 സുരക്ഷിതമായ പ്രവേശനം, ആധുനികവും സൗകര്യപ്രദവുമായ ഓഫീസ് ഇടങ്ങള്‍, ദിവസേനയുള്ള പരിപാലന സേവനങ്ങള്‍ എന്നിവയാണ് സ്‌പേസ്‌വണ്ണിന്റെ പ്രധാന പ്രത്യേകതകള്‍.
Read DhanamOnline in English
Subscribe to Dhanam Magazine