
ബിസിനസില്‍ നിന്ന് കൂടുതല്‍ ലാഭം നേടുന്നതിനേക്കാള്‍ ഉപരി സമൂഹത്തിന് എന്തു നല്‍കാമെന്ന് ചിന്തിച്ച് ബിസിനസ് തുടങ്ങുന്ന സംരംഭകരെ കണ്ടിട്ടുണ്ടോ? ശതകോടീശ്വര സംരംഭകനും കൈഫ് ഹോള്‍ഡിംഗ്സിന്റെ സ്ഥാപകനും ചെയര്‍മാനും തുലാ വെല്‍നെസ് ക്ലിനിക്കിന്റെ സ്ഥാപകനുമായ ഫൈസല്‍ കൊട്ടിക്കോളന്റെ ബിസിനസ് ആശയങ്ങളെല്ലാം അത്തരമൊരു ചിന്തയില്‍ നിന്ന് ഉണര്‍ന്നതാണ്. ധനം ബിസിനസ് സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റില്‍ ദി ന്യൂ ഏജ് ഓഫ് എന്റര്‍പ്രണര്‍ഷിപ്പ്: ക്രിയേറ്റിംഗ് ഇംപാക്ട് ബിയോണ്ട് പ്രോഫിറ്റ് (സംരംഭകത്വത്തിന്റെ പുതുകാലം: ലാഭത്തിനപ്പുറം സ്വാധീന നിര്‍മിതി) എന്ന വിഷയത്തില്‍ അദ്ദേഹം സംസാരിച്ചു തുടങ്ങിയത് തന്റെ വേറിട്ട ചിന്തകളെ കുറിച്ചാണ്.
സംരംഭകരെന്ന നിലയില്‍, വിജയം, സ്കെയിലിംഗ് അപ്, വലിയ മൂല്യനിര്‍ണ്ണയങ്ങള്‍ എന്നിവയൊക്കെ നേടണമെന്ന് നമ്മളോട് പലപ്പോഴും പറയാറുണ്ട്. എന്നാല്‍ ഞാന്‍ ഉള്ളിലേക്ക് നോക്കാന്‍ തുടങ്ങി. പ്രവൃത്തി നമ്മുടെ ഉത്തരവാദിത്തമാണെങ്കിലും, ഫലം എല്ലായ്‌പ്പോഴും നമ്മുടെ കൈകളിലല്ലെന്ന് ഞാന്‍ മനസ്സിലാക്കി. സ്വാര്‍ത്ഥ ലക്ഷ്യങ്ങളില്ലാതെ പ്രവര്‍ത്തിക്കാന്‍ ഇതെന്നെ സഹായിച്ചു. ബിസിനസുകള്‍ കെട്ടിപ്പടുക്കുന്നതില്‍ നിന്ന് സ്‌കൂളുകള്‍, ആശുപത്രികള്‍, ഇപ്പോള്‍ ഒരു ലോകോത്തര വെല്‍നെസ് സെന്റര്‍ എന്നിവ സൃഷ്ടിക്കുന്നതുവരെ എല്ലാത്തിലും ലാഭത്തിനപ്പുറം സമൂഹത്തിനെന്ത് തിരികെ നല്‍കാം എന്നതാണ് എന്നെ നയിച്ചത്. ലാഭത്തിനപ്പുറം സ്വാധീന നിര്‍മിതി വെറും ഒരു ആശയമല്ലെന്ന് ഇവയിലൂടെ എനിക്ക് തെളിയിക്കാനായി എന്നും അദ്ദേഹം പറയുന്നു.
2012 ല്‍ ഞാനും ഭാര്യ ഷബാനയും ചേര്‍ന്ന് ഇന്ത്യയില്‍ ഫൗണ്ടേഷന്‍ ആരംഭിച്ചതും സമൂഹത്തിന് തിരിച്ചു നല്‍കുക എന്ന ഒരേ ലക്ഷ്യത്തോടെയാണ്, സ്‌കൂളുകളില്‍ നിന്നാണ് ഞങ്ങള്‍ തുടങ്ങിയത്. പൊതുവിദ്യാഭ്യാസത്തെ പരിവര്‍ത്തനം ചെയ്യുന്നതിനായി ഞങ്ങള്‍ കേരള സര്‍ക്കാരുമായി കൈകോര്‍ത്തു. കേരളത്തിലുടനീളമുള്ള 1,000 സര്‍ക്കാര്‍ സ്‌കൂളുകള്‍ പരിവര്‍ത്തനം ചെയ്യാനും ഇന്ത്യയില്‍പ്രീഫാബ് സാങ്കേതികവിദ്യ അവതരിപ്പിച്ചുകൊണ്ട് തൊണ്ണൂറ് ദിവസത്തിനുള്ളില്‍ സ്‌കൂള്‍ നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനുമായി ഒരു മാതൃകയായി നടക്കാവ് സ്‌കൂളില്‍ നടപ്പാക്കുകയും ചെയ്തു.
ബിസിനസ്സിനെ ലക്ഷ്യം നേടാനുള്ള ഒരു മാര്‍ഗമായി മാത്രം ചിന്തിക്കാതെ, ലക്ഷ്യത്തിലേക്കുള്ള ഒരു മാര്‍ഗമായി ചിന്തിക്കാന്‍ തുടങ്ങുക. ലോകത്തിന്റെ ഫലം മാറ്റാന്‍ കഴിയുന്നത് മാനസികാവസ്ഥയിലെ ഒരു മാറ്റത്തിലൂടെയാണെന്ന് അദ്ദേഹം പറയുന്നു.
Entrepreneur Faizal Kottikollon shares his vision of building businesses with a social impact that goes beyond profit.
Read DhanamOnline in English
Subscribe to Dhanam Magazine