
ബിസിനസുകള്‍ പതുക്കെ ചലിക്കാന്‍ തുടങ്ങുകയാണ്. അവശ്യവസ്തുക്കളുടെ നിരയില്‍ പെടാത്ത റീറ്റെയ്ല്‍ സ്റ്റോറുകളും തുറന്നുപ്രവര്‍ത്തിക്കാന്‍ തയ്യാറെടുക്കുന്നു. മാര്‍ച്ച് അവസാനവാരം റീറ്റെയ്ല്‍ സ്റ്റോറുകളുടെ ഷട്ടറുകള്‍ അടഞ്ഞപ്പോഴുള്ള ബിസിനസ് സാഹചര്യമല്ല ഇപ്പോഴുള്ളത്. വെറും ആഴ്ചകള്‍ കൊണ്ട് ജനങ്ങളുടെ ചെലവിടല്‍ രീതി മാറി. മുന്‍ഗണനാക്രമങ്ങള്‍ മാറി. കാഴ്ചപ്പാടുകള്‍ മാറി. തെരഞ്ഞെടുപ്പ് രീതികള്‍ മാറി. ആ സാഹചര്യത്തില്‍ നിങ്ങളുടെ ബിസിനസ് ശൈലി എത്രമാത്രം മാറി?
ലോക്ക്ഡൗണ്‍ കഴിഞ്ഞ് പ്രവര്‍ത്തിച്ചു തുടങ്ങുന്ന, അവശ്യവസ്തുക്കളുടെ ഗണത്തിലല്ലാത്ത റീറ്റെയ്ല്‍ സ്റ്റോറുകള്‍ അഭിമുഖീകരിക്കുന്നത് മുന്‍പെങ്ങുമില്ലാത്ത സാഹചര്യങ്ങളാണ്. കോവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധികള്‍ക്ക് ചരിത്രത്തില്‍ സമാനതകളില്ല. അതുകൊണ്ട് തന്നെ ഇതിന് എഴുതി വെക്കപ്പെട്ട പരിഹാരമാര്‍ഗ്ഗങ്ങളില്ല. മാനേജ്‌മെന്റ് പുസ്തകങ്ങളിലെ തിയറികള്‍ കൊണ്ട് ഇപ്പോഴത്തെ പ്രതിസന്ധികളെ മറികടക്കാന്‍ സാധിച്ചെന്നുമിരിക്കില്ല.
ബിസിനസിനെ നിലനിര്‍ത്താനും പ്രതിസന്ധികളെ അതിജീവിച്ച് വളരാനുമുള്ള ആക്ഷന്‍ പ്ലാനാണ് ഇപ്പോള്‍ വേണ്ടത്. ഗോള്‍ഡ്, ടെക്‌സ്‌റ്റൈല്‍, ഇലക്ട്രോണിക്‌സ് ഗുഡ്‌സ് തുടങ്ങിയ നോണ്‍ എസെന്‍ഷ്യല്‍ മേഖലയില്‍ റീറ്റെയ്ല്‍ സ്‌റ്റോറുകള്‍ നടത്തുന്ന ആയിരക്കണക്കിന് സംരംഭകളുള്ള നാടാണ് കേരളം. പതിനായിരക്കണക്കാനാളുകള്‍ക്ക് തൊഴില്‍ നല്‍കുന്ന മേഖലയും കൂടിയാണിത്.
ബിസിനസിന്റെ മുന്നോട്ടുള്ള നടത്തിപ്പിന് പ്രായോഗികമായ വഴികളില്ലെങ്കില്‍ ഒട്ടനവധി സംരംഭകര്‍ റീറ്റെയ്ല്‍ സ്‌റ്റോറുകള്‍ അടച്ചുപൂട്ടേണ്ടി വരും. ആയിരക്കണക്കിനാളുകള്‍ക്ക് തൊഴിലും നഷ്ടമാകും.
സങ്കീര്‍ണമായ ഈ സാഹചര്യത്തില്‍ കേരളത്തിലെ റീറ്റെയ്ല്‍ മേഖലയിലെ സംരംഭകര്‍ക്ക് അതിജീവിക്കാനും മുന്നേറാനും സഹായിക്കുന്ന പവര്‍ പാക്ക്ഡ് വെബിനാര്‍ അവതരിപ്പിക്കുകയാണ് ധനം ഓണ്‍ലൈന്‍.
പ്രമുഖ ബിസിനസ് കണ്‍സള്‍ട്ടന്റ് ടിനി ഫിലിപ്പാണ് വെബിനാര്‍ നയിക്കുന്നത്. ''തികച്ചും പ്രായോഗികമായ സ്ട്രാറ്റജികളാണ് വെബിനാറിന്റെ സവിശേഷത. ഇതൊരു സമാനതകളില്ലാത്ത പ്രതിസന്ധിയാണ്. അതുകൊണ്ട് അസാധാരണമായ ചിന്താധാരകളിലൂടെ മാത്രമേ ഇതിനെ മറികടക്കാന്‍ സാധിക്കൂ. ഓരോ സംരംഭകനെയും തനിക്ക് അനുയോജ്യമായ സ്ട്രാറ്റജി വികസിപ്പിച്ചെടുക്കാനും കണ്ടെത്താനും പ്രാപ്തനാക്കുക എന്നതാണ് വെബിനാറിന്റെ ലക്ഷ്യം. സംരംഭകരുടെ ചിന്തകളെ ഉദ്ദീപ്പിപ്പിക്കാന്‍ പറ്റും വിധമുള്ള സ്ട്രാറ്റജികളാണ് വെബിനാറില്‍ വിവരിക്കുക,'' ടിനി ഫിലിപ്പ് വ്യക്തമാക്കുന്നു.
മെയ് 14, വ്യാഴാഴ്ച രാവിലെ 10.30 മുതല്‍ രണ്ടുമണിക്കൂര്‍ നീളുന്ന വെബിനാറില്‍ സംബന്ധിക്കാന്‍ 1000 രൂപയാണ് ഫീസ്. സംബന്ധിക്കാന്‍ ആഗ്രഹിക്കുന്നവര്‍ രജിസ്റ്റര്‍ ചെയ്യുക: https://imjo.in/6KzTW9
Read DhanamOnline in English
Subscribe to Dhanam Magazine