പ്ലാസ്റ്റിക് മോൾഡിങ്ങിലെ 'സൂപ്പർ' ബ്രാൻഡ്: മൂന്ന് പതിറ്റാണ്ടിന്റെ നിറവില്‍ സൂപ്പര്‍ടെക് ഇന്‍ഡസ്ട്രീസ്

വ്യവസായ ആവശ്യങ്ങള്‍ക്കുള്ള പ്ലാസ്റ്റിക് ഇന്‍ജക്ഷന്‍ മോള്‍ഡിങ് ഉല്‍പന്നങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന വിശ്വസ്ത പങ്കാളി
Supertech Industries Management
സൂപ്പർടെക് ഇൻഡസ്ട്രീസിന്റെ സാരഥികളായ സുബിന്‍ മാത്യു, വി. സുനില്‍ കുമാര്‍, എബിന്‍ മാത്യു.
Published on

പ്ലാസ്റ്റിക് ഇന്‍ജക്ഷന്‍ മോള്‍ഡിങ് രംഗത്ത് മികവ് തെളിയിച്ച് മുന്നേറുകയാണ് സൂപ്പര്‍ടെക് ഇന്‍ഡസ്ട്രീസ്. മൂന്ന് പതിറ്റാണ്ടിലേറെ പാരമ്പര്യമുള്ള സൂപ്പര്‍ടെക് വിവിധ മേഖലകളിലുള്ള വ്യവസായ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ പ്ലാസ്റ്റിക് ഇന്‍ജക്ഷന്‍ മോള്‍ഡഡ് ഉല്‍പന്നങ്ങളാണ് നിര്‍മിച്ചു നല്‍കുന്നത്. മെഡിക്കല്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, അഗ്രിക്കള്‍ചര്‍, ഹൗസ്ഹോള്‍ഡ് തുടങ്ങിയ മേഖലകളിലെ വ്യവസായങ്ങള്‍ക്ക് ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതിന് ആവശ്യമായ പ്ലാസ്റ്റിക് ഭാഗങ്ങളാണ് കമ്പനി നിര്‍മിച്ചു നല്‍കുന്നത്.

ബി-ടു-ബി സേവനങ്ങള്‍

ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍ മേഖലക്ക് ആവശ്യമായ സൂക്ഷ്മമായ പ്ലാസ്റ്റിക് ഭാഗങ്ങള്‍ തൊട്ട് ഒരു കിലോഗ്രാം വരെ ഭാരമുള്ള ഉല്‍പന്നങ്ങള്‍ വരെ ഇവര്‍ നിര്‍മിച്ച് നല്‍കുന്നു. ഇന്‍ജക്ഷന്‍ മോള്‍ഡിങ്ങിന് പുറമെ സി.എന്‍.സി മില്ലിങ്, ഇലക്ട്രിക്കല്‍ ഡിസ്ചാര്‍ജ് മെഷീനിങ് (ഇ.ഡി.എം), ടൂളിങ് ആന്‍ഡ് മോള്‍ഡ് മാനുഫാക്ചറിങ് വരെയുള്ള സേവനങ്ങള്‍ സൂപ്പര്‍ടെക് നല്‍കുന്നുണ്ട്. പൂര്‍ണമായും ബി-ടു-ബി സേവനങ്ങളാണ് സൂപ്പര്‍ടെക് ലഭ്യമാക്കുന്നത്.

എന്‍ജിനീയറായ വി. സുനില്‍ കുമാര്‍ 1991-ലാണ് സ്ഥാപനത്തിന് തുടക്കം കുറിച്ചത്. സമാനമായ കമ്പനിയില്‍ അസിസ്റ്റന്റ് എന്‍ജിനീയറായി തുടങ്ങി, ഡെപ്യൂട്ടി മാനേജര്‍ വരെയായ അദ്ദേഹം അതേ കമ്പനിക്ക് വേണ്ടി ഉല്‍പന്നം നിര്‍മിച്ചു കൊണ്ടാണ് സംരംഭകരംഗത്ത് എത്തുന്നത്. 1996-ല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കി വിപുലീകരിച്ച് വൈവിധ്യമാര്‍ന്ന മേഖലകളിലേക്ക് കടക്കുകയായിരുന്നു.

സൂപ്പര്‍ടെക് ഇന്‍ഡസ്ട്രീസിന്റെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസറാണ് നിലവില്‍ അദ്ദേഹം. മക്കളായ സുബിന്‍ മാത്യു (ചീഫ് ഓപറേറ്റിങ് ഓഫീസര്‍), എബിന്‍ മാത്യു (ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍) എന്നിവരും കമ്പനിയുടെ സാരഥ്യത്തിലുണ്ട്. വിപുലമായ സൗകര്യങ്ങളാണ് മൂവാറ്റുപുഴ ആസ്ഥാനമായുള്ള സ്ഥാപനത്തില്‍ ഒരുക്കിയിട്ടുള്ളത്. 16 അത്യാധുനിക മെഷീനുകളും പ്രത്യേകം ടൂള്‍ റൂമും ഇവിടെ ഒരുക്കിയിട്ടുണ്ട്.

റോബോട്ടിക് ആം മെഷിനറികളും ഇവിടെ ഉപയോഗിക്കുന്നു. കേരളത്തില്‍ അപൂര്‍വം കമ്പനികളില്‍ മാത്രമാണ് ഇത്തരത്തിലുള്ള സൗകര്യങ്ങളുള്ളത്. അതുകൊണ്ടു തന്നെ എത്ര വലിയ ഓര്‍ഡറുകളും ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ കൃത്യസമയത്തിനകം പൂര്‍ത്തിയാക്കി നല്‍കാനാകുന്നുണ്ടെന്ന് സുനില്‍കുമാര്‍ പറയുന്നു.

വിവരങ്ങള്‍ക്ക്: +91 9495793024, 9447214955, 9074740694; ഇ-മെയ്ല്‍: supertechtoolsdpa@gmail.com; വെബ്സൈറ്റ്: www.supertechindustries.in

(ധനം — വ്യവസായ വാണിജ്യ ദ്വൈവാരികയുടെ ജൂൺ 30 ലക്കത്തിൽ പ്രസിദ്ധീകരിച്ചത്.)

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com