

കേരളത്തിലെ സൂപ്പര്‍മാര്‍ക്കറ്റ്, ഹൈപ്പര്‍മാര്‍ക്കറ്റുകളുടെ കൂട്ടായ്മയായ സൂപ്പര്‍മാര്‍ക്കറ്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരള (SWAK)യുടെ നേതൃത്വത്തില്‍ കേരള റീട്ടെയ്ല്‍ എക്സ്പോ കോഴിക്കോട്ട് നടക്കുന്നു. ജൂണ്‍ 6, 7 തീയതികളില്‍ കാലിക്കറ്റ് ട്രേഡ് സെന്ററിലാണ് എക്സ്പോ.
ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള കമ്പനികളുടെ വൈവിധ്യമാര്‍ന്ന സ്റ്റാളുകള്‍ എക്സ്പോയിലുണ്ടാവും. ടെക്നോളജി ബോധവല്‍ക്കരണം, മോട്ടിവേഷന്‍, ജോബ്‌ഫെയര്‍, ബി2ബി മീറ്റ്, പാനല്‍ ചര്‍ച്ച, മാനേജേഴ്സ് മീറ്റ്, അവാര്‍ഡ് നൈറ്റ്, ആദരിക്കല്‍ ചടങ്ങ്, സ്റ്റാര്‍ട്ടപ്പ് ബിസിനസുകാര്‍ക്കായി പ്രത്യേക ബോധവല്‍ക്കരണ വേദികള്‍, പ്രമുഖര്‍ നയിക്കുന്ന ക്ലാസുകള്‍ തുടങ്ങിയ എക്സ്പോയിലുണ്ടാവും.
കേരളത്തിലുടനീളമുള്ള ചെറുതും വലുതുമായ സൂപ്പര്‍മാര്‍ക്കറ്റുകളുടെ പ്രധിനിധികള്‍ എക്സ്പോയില്‍ പങ്കെടുക്കും. സൂപ്പര്‍മാര്‍ക്കറ്റ് മേഖലയിലെ ഏറ്റവും പുതിയ ട്രെന്‍ഡുകള്‍ മനസിലാക്കാന്‍ എക്‌സ്‌പോ സഹായിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. പാസ് മൂലമായിരിക്കും പ്രവേശനം. വിവരങ്ങള്‍ക്ക്: 99959 21777, www.swakretailexpo.com
Read DhanamOnline in English
Subscribe to Dhanam Magazine