Begin typing your search above and press return to search.
കേരളത്തിലെ എല്ലാ വീടുകളിലും സര്‍ക്കാര്‍ സബ്‌സിഡിയോടെ പുരപ്പുറ സോളാര്‍ പദ്ധതിയെത്തിക്കാന്‍ ടാറ്റ പവര്‍
വീടുകളില്‍ ശുദ്ധമായ വൈദ്യുതി എത്തിക്കുന്നതിന് ടാറ്റാ പവര്‍ സോളാര്‍ സിസ്റ്റംസ് ലിമിറ്റഡിന്റെ നൂതന പുരപ്പുറ സോളാര്‍ സംരംഭമായ ഹര്‍ ഘര്‍ സോളാര്‍, ടാറ്റാ പവര്‍ കേ സംഗ് പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കം. രാജ്യത്തെ ഒരു ലക്ഷം വീടുകളില്‍ ടാറ്റ പവര്‍ പുരപ്പുറ സോളാര്‍ പദ്ധതി വഴി വൈദ്യുതിയെത്തിച്ചെന്ന് സിഇഒയും മാനേജിങ് ഡയറക്ടറുമായ ഡോ. പ്രവീര്‍ സിന്‍ഹ പറഞ്ഞു. ഇതില്‍ 33,000 വീടുകളും കേരളത്തിലാണ്. ഈ മാതൃക സ്വീകരിച്ച് ഇന്ത്യയിലെ ഒരു കോടി വീടുകളില്‍ പുരപ്പുറ സോളാര്‍ പദ്ധതി എത്തിക്കാനാണ് ശ്രമം. സംസ്ഥാനത്ത് കെ.എസ്.ഇ.ബിയുടെ ഭാഗത്ത് നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്നും കേരളത്തിലെ എല്ലാ വീടുകളിലും ശുദ്ധമായ വൈദ്യുതി എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുരപ്പുറ സോളാര്‍ സ്ഥാപിക്കുന്നവര്‍ക്ക് സബ്‌സിഡി ലഭിക്കാനുള്ള സൗകര്യവും കമ്പനി ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുരപ്പുറ സോളാര്‍ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ പിഎം സൂര്യ ഘര്‍ യോജന അനുസരിച്ച് രണ്ടുകിലോവാട്ടുള്ള സംവിധാനത്തിന് 60,000 രൂപ സബ്‌സിഡി ലഭിക്കും. മൂന്ന് കിലോവാട്ട് സംവിധാനത്തിന് 78,000 രൂപയാണ് സബ്‌സിഡി. ഉപയോഗ ശേഷം ബാക്കി വരുന്ന വൈദ്യുതി ഗ്രിഡിലേക്ക് നല്‍കാനും കഴിയും. ഇതുവഴി വൈദ്യുത ചെലവുകള്‍ കുറയ്ക്കാന്‍ കഴിയും. പുരപ്പുറ സൗരോര്‍ജ്ജ ഉപയോക്താക്കള്‍ക്ക് മോഡ്യൂളുകളില്‍ 25 വര്‍ഷത്തെ വാറണ്ടി, ഗുണമേന്മ ഉറപ്പ്, ലൈഫ് ടൈം സേവനം, ഇന്ത്യയില്‍ ഉടനീളം വില്‍പനാനന്തര സേവനം, ലളിതമായ വായ്പാ സൗകര്യങ്ങള്‍, ഇന്‍ഷുറന്‍സ് തുടങ്ങിയ സൗകര്യങ്ങളും കമ്പനി ഉറപ്പുനല്‍കുന്നുണ്ട്. കൂടുതല്‍ ഉപയോക്താക്കളിലേക്ക് എത്തുന്നതിനായി കേരളത്തിലെ റീട്ടെയില്‍ ശൃംഖല വ്യാപിപ്പിക്കും.
ചടങ്ങില്‍ ടാറ്റാ പവര്‍ റിന്യൂവബിള്‍ എനര്‍ജി ലിമിറ്റഡ് സിഇഒയും മാനേജിങ് ഡയറക്ടറുമായ ദീപേഷ് നന്ദയും സംബന്ധിച്ചു. പരമാവധി ഉത്പാദന ക്ഷമതയുള്ള അത്യാധുനിക സാങ്കേതിക വിദ്യയിലുള്ള ബൈഫേഷ്യല്‍ സൗരോര്‍ജ്ജ പാനലുകള്‍, ഏറ്റവും കുറവ് സ്ഥലം പ്രയോജനപ്പെടുത്തുന്ന രീതി, പരിശീലനം നേടിയ ടെക്‌നീഷ്യന്‍മാര്‍ തുടങ്ങിയവ എല്ലാത്തരം വീടുകളിലും തടസമില്ലാത്ത സേവനങ്ങളെത്തിക്കാന്‍ കമ്പനിയെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ടാറ്റാ പവര്‍ റിന്യൂവബിള്‍ എനര്‍ജി ലിമിറ്റഡ് ചീഫ്-റൂഫ്ടോപ് സോളാര്‍ ശിവറാം ബിക്കിനയും ചടങ്ങില്‍ പങ്കെടുത്തു.
Next Story
Videos