കേരളത്തിനു നികുതി വിഹിതം ബജറ്റിലൂടെ 15236.64 കോടി

പുതിയ കേന്ദ്ര ബജറ്റില്‍ കേരളത്തിലെ നിരവധി പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് തുക വകയിരുത്തി.15236.64 കോടി രൂപയാണ് സംസ്ഥാനത്തിന്റെ നികുതി വിഹിതം.

കൊച്ചി കപ്പല്‍ ശാലയ്ക്ക് ബജറ്റില്‍ 650 കോടി രൂപ അനുവദിച്ചു. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് 26.28 കോടിയും. റബ്ബര്‍ ബോര്‍ഡിന് 221.34 കോടി രൂപയും കോഫി ബോര്‍ഡിന് 225 കോടിയുമുണ്ട്.

ടീ ബോര്‍ഡിന് 200 കോടി, സ്പൈസസ് ബോര്‍ഡിന് 120 കോടി,കശുവണ്ടി കയറ്റുമതി കൗണ്‍സിലിന് 10 കോടി, തോട്ടം മേഖലയ്ക്ക് 681.74 കോടി, സമുദ്രോല്‍പന്ന വികസനബോര്‍ഡിന് 77 കോടി എന്നിങ്ങനെയാണ് വിഹിതം അനുവദിച്ചിട്ടുള്ളത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it