തൃശൂര്‍ മാനേജ്‌മെന്റ് അസോസിയേഷന്റെ വാര്‍ഷിക കണ്‍വെന്‍ഷന് സമാപനം

തൃശൂര്‍ മാനേജ്‌മെന്റ് അസോസിയേഷന്റെ (ടി.എം.എ.) 32-ാമത് വാര്‍ഷിക കണ്‍വെന്‍ഷന്‍ ഫെഡറല്‍ ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ ശ്യാം ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിലേര്‍പ്പെടുത്തിയ പുരസ്‌കാരങ്ങളും വിതരണം ചെയ്തു. ടി.എം.എ-മണപ്പുറം ഗ്രൂപ്പ് ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ജൂബിലി മിഷന്‍ ആശുപത്രി മുന്‍ ഡയറക്ടര്‍ ഫാ.ഫ്രാന്‍സിസ് ആലപ്പാട്ടിനും ടി.എം.എ-ലിയോഗ്രൂപ്പ് മാനേജ്‌മെന്റ് എക്‌സലന്‍സ് അവാര്‍ഡ് സണ്‍ മെഡിക്കല്‍ സെന്റര്‍ എം.ഡി പ്രതാപ് വര്‍ക്കിയ്ക്കും സമ്മാനിച്ചു.

കസാറോ ക്രീമെറി സ്ഥാപക അനു ജോസഫ് ടി.എം.എ-പി.എന്‍.കെ ഉണ്ണി മെമ്മോറിയല്‍ വിമന്‍ എന്‍ട്രപ്രണര്‍ അവാര്‍ഡും ശ്രീലക്ഷ്മി ജഗദീഷ് ടി.എം.എ ടി.ആര്‍ രാഘവന്‍ മെമ്മോറിയല്‍ ബെസ്റ്റ് മാനേജ്‌മെന്റ് സ്റ്റുഡന്റ് അവാര്‍ഡും ഏറ്റുവാങ്ങി. ടി.എം.എ-മണപ്പുറം ഗ്രൂപ്പ് ബെസ്റ്റ് എന്‍ട്രപ്രണര്‍ അവാര്‍ഡ് സുമിഷയ്ക്കും ചെയ്ഞ്ച് മേക്കര്‍ അവാര്‍ഡ് ജിലു മേരിറ്റ് തോമസിനും സമ്മാനിച്ചു.

ടി.എം.എയും ധനലക്ഷ്മി ബാങ്കും സംയുക്തമായി സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പുകളും ചടങ്ങില്‍ വിതരണം ചെയ്തു. മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് എം.ഡിയും സി.ഇ.ഒയുമായ വി.പി നന്ദകുമാര്‍, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ കെ. പോള്‍ തോമസ്, സൗത്ത് ഇന്ത്യന്‍ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ. തോമസ് ജേക്കബ്, ടി.എം.എ പ്രസിഡന്റ് ജിയോ ജോബ്, സീനിയര്‍ വൈസ് പ്രസിഡന്റ് ടി.ആര്‍. അനന്തരാമന്‍, സെക്രട്ടറി എ.പി മധു, ധനലക്ഷ്മി ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ ജെ.കെ. ശിവന്‍, കെ.എസ്.എഫ്.ഇ മാനേജിംഗ് ഡയറക്ടര്‍ ഡോ.എസ്.കെ. സനില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it