
നേട്ടങ്ങളുടെ വെള്ളിവെളിച്ചത്തില്‍ നില്‍ക്കുന്നവരുടെ കഴിഞ്ഞ കാല അനുഭവങ്ങള്‍ കേട്ടിട്ടുണ്ടോ? കഷ്ടപ്പാടുകളുണ്ടാവും. ആരോടും പങ്കുവെയ്ക്കാത്ത, അവര്‍ തന്നെ മറക്കാനാഗ്രഹിക്കുന്ന ദുഃഖകരമായ അനുഭവങ്ങളുണ്ടാകും, എല്ലാം എതിരായിട്ടുപോലും പ്രതീക്ഷ മുറുകെ പിടിച്ച് അവരുടെ സ്വപ്നങ്ങളില്‍ അവര്‍ മാത്രം വിശ്വസിച്ച് നടന്ന ദിവസങ്ങളുണ്ടാകും. എല്ലാം കടന്ന് അവര്‍ വിജയം കൈപിടിയിലൊതുക്കി.
ഈ കാലവും കടന്നുപോകുമെന്ന് ഉറപ്പിച്ച് പറയാന്‍ മനസ്സുകള്‍ക്ക് പ്രചോദനം നല്‍കുന്നത് ഈ വിജയികളുടെ അനുഭവ പാഠങ്ങളാകും. ദുര്‍ഘടാവസ്ഥകളെ അവരെങ്ങനെ മറികടന്നുവെന്ന കാര്യങ്ങളാകാം. അനുഭവങ്ങളുടെ ചൂടുള്ള, പ്രചോദനം പകരുന്ന പത്ത് അസാധാരണ സംരംഭക യാത്രകളുടെ സമാഹാരം ധനം ബുക്സ് പുറത്തിറക്കുകയാണ്. '10 ഇന്‍സ്പയറിംഗ് അച്ചീവേഴ്‌സ്' എന്ന ഈ പുതിയ പുസ്തകം ജൂണ്‍ 25ന് കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ധനം സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റിലെ പ്രൗഢഗംഭീരമായ സദസില്‍ പ്രകാശനം ചെയ്യും.
വെല്ലുവിളികള്‍ നാഴികക്കല്ലാക്കി മാറ്റുകയും സ്വന്തമായൊരു മുദ്ര പതിപ്പിക്കുകയും ചെയ്ത പ്രൊഫഷണലുകള്‍, ക്രാന്തദര്‍ശികള്‍ , സംരംഭകര്‍, അസാധാരണമായ കാര്യങ്ങള്‍ ചെയ്യുന്നവര്‍...അങ്ങനെ പല തലത്തിലുള്ളവരെ ഈ സമാഹാരത്തില്‍ നിങ്ങള്‍ക്ക് കണ്ടു മുട്ടാം.
ചിലര്‍ സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുത്തപ്പോള്‍ മറ്റു ചിലര്‍ ജീവന്‍ രക്ഷിച്ചു, വേറിട്ട ആശയങ്ങള്‍ ഉയര്‍ത്തി, അല്ലെങ്കില്‍ മനസുകളെ രൂപപ്പെടുത്തി. സ്വന്തം മനസ്സിനെ ഊര്‍ജ്ജസ്വലമാക്കാനുള്ള പ്രചോദനം, അല്ലെങ്കില്‍ പുതിയൊരു ഉള്‍ക്കാഴ്ച, അതുമല്ലെങ്കില്‍ നല്ലൊരു വായന തേടുന്നവരെ തീര്‍ച്ചയായും ഈ സമാഹാരം നിരാശപ്പെടുത്തില്ല.
Register Now: www.dhanambusinesssummit.com
കൂടുതല്‍ വിവരങ്ങള്‍ക്ക്: +91 9072570055
Read DhanamOnline in English
Subscribe to Dhanam Magazine