

2024 ഏപ്രില്‍ ഒന്നു മുതല്‍ 2025 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ തിരുവനന്തപുരം വിമാനത്താവളം വഴി 48,90,452 യാത്രാക്കാര്‍ യാത്ര ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി. 2022-23ല്‍ യാത്രക്കാരുടെ എണ്ണം 44,11,235 ആയിരുന്നു.
കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ എത്തിയതും സര്‍വീസ് നടന്നതും ഡിസംബര്‍ 22നായിരുന്നുവെന്നും അധികൃതര്‍ പറയുന്നു. അന്ന് ഒറ്റ ദിവസം 16,578 യാത്രികരും 101 വിമാനങ്ങളുമാണ് ഇവിടെ നിന്ന് പറന്നുയര്‍ന്നത്. 2024 ജനുവരി 29 ലെ റെക്കോഡാണ് അന്ന് മറികടന്നത്. 15,193 യാത്രക്കാരും 95 എയര്‍ക്ഫാറ്റുകളുമാണ് വിമാനത്താവളം വഴി കടന്നു പോയത്. പ്രതിദിനം 14,614 യാത്രക്കാരാണ് തിരുവനന്തപുരം വിമാനത്താവളം വഴി പറക്കുന്നത്. പ്രതിദിനം ശരാശരി 86 സര്‍വീസുകളും നടക്കുന്നു. 14 വിദേശ ഡെസ്റ്റിനേഷനുകളിലേക്കും ഒമ്പത് ആഭ്യന്തര ഡെസ്റ്റിനേഷനിലേക്കുമുള്ള ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഉള്‍പ്പെടെയുള്ള കണക്കാണിത്.
വിമാന സര്‍വീസുകളില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ആറ് ശതമാനം വര്‍ധനയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. 2024-25 കാലയളവില്‍ വിമാനത്താവളത്തിന്റെ അടിസ്ഥാന സൗകര്യങ്ങളിലും സാങ്കേതിക ശേഷികളിലും ഗണ്യമായ മാറ്റം വരുത്തിയിരുന്നു. ഇതാണ് കൂടുതല്‍ യാത്രക്കാരെയും വിമാന സര്‍വീസുകളെയും ഉള്‍ക്കൊള്ളാന്‍ സഹായിച്ചത്.
Read DhanamOnline in English
Subscribe to Dhanam Magazine