Begin typing your search above and press return to search.
രാജ്യത്തിന്റെ ശുചിത്വമുഖമായി ഈ കേരള കമ്പനി; അയോധ്യയില്‍ ഒരുക്കുന്നത് 1,000 ബയോടോയ്‌ലറ്റുകള്‍
അയോധ്യയില്‍ ശ്രീരാമക്ഷേത്രം ചരിത്രപ്രാധാന്യത്തോടെ ഉയരുമ്പോള്‍ ശുചിത്വത്തിന്റെ പേരില്‍ ദേശീയതലത്തില്‍ തന്നെ ഏവരുടെയും ശ്രദ്ധനേടുകയാണ് കേരളത്തില്‍ നിന്നൊരു കമ്പനി. അയോധ്യയിലെ രാമക്ഷേത്ര നഗരിയില്‍ 1,000 ബയോടോയ്‌ലറ്റുകള്‍ സ്ഥാപിക്കാനുള്ള സ്വച്ഛ് ഭാരത് മിഷന്റെ കരാര്‍ നേടിയത് ശംഭുനാഥ് ശശികുമാര്‍ നയിക്കുന്ന ഐ.സി.എഫ് ഗ്രൂപ്പ് എന്ന മലയാളിക്കമ്പനിയാണ്.
ഒരു പതിറ്റാണ്ട് മുമ്പ് പിതാവിന്റെ അപ്രതീക്ഷിത വിയോഗത്തെ തുടര്‍ന്നാണ് ശംഭുനാഥ് ശശികുമാര്‍ എന്ന മറൈന്‍ എന്‍ജിനീയര്‍ സംരംഭകന്റെ കുപ്പായം അണിയുന്നത്. തികച്ചും അപരിചിതമായ മേഖലയിലേക്ക് കാല്‍വയ്ക്കുമ്പോള്‍ ധൈര്യമേകിയത് ഏത് ആഴക്കടലിലും മുന്നോട്ട് പോകാന്‍ പാകപ്പെട്ട ഒരു മറൈന്‍ എന്‍ജിനിയറുടെ മനസ് തന്നെയായിരുന്നു. രാജ്യത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന സ്വച്ഛ് ഭാരത് പദ്ധതിയുടെ കരാര്‍ കൈയെത്തിപ്പിടിക്കാന്‍ പാകത്തില്‍ വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ വളരാന്‍ സാധിച്ചതും ലക്ഷ്യത്തിനായി മുന്നിലുള്ള വെല്ലുവിളികളെ ലാഘവത്തോടെ മറികടന്നുള്ള അനുഭവപരിചയം തന്നെ.
ശുചിത്വ ഭാരതത്തിലെ കണ്ണി
പോര്‍ട്ടബിള്‍ ബയോടോയ്‌ലറ്റുകള്‍ യന്ത്രാധിഷ്ഠിതമായി നിര്‍മാണം നടത്തുന്ന ഇന്ത്യയിലെ ചുരുക്കം കമ്പനികളിലൊന്നാണ് ശംഭുനാഥിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സെന്‍ട്രിഫ്യൂജ് എന്‍ജിനീയറിംഗ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് (ICF).
1991ല്‍ പിതാവ് സി. ശശികുമാര്‍ സ്ഥാപിച്ച കമ്പനി, തുടക്കത്തില്‍ മെക്കാനിക്കല്‍ മെയിന്റനന്‍സിലായിരുന്നു ശ്രദ്ധ പുലര്‍ത്തിയിരുന്നത്. ബയോടോയ്‌ലറ്റുകള്‍ക്കായി പലരുമായും ചര്‍ച്ചകള്‍ നടക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. അതോടെ ശംഭുനാഥ് കമ്പനിയുടെ ചുമതല ഏറ്റെടുത്തു. അന്ന് സമീപിച്ചവേരാട് ബയോടോയ്‌ലറ്റുകള്‍ നിര്‍മിച്ചു നല്‍കാമെന്ന് ഉറപ്പുനല്‍കി. അതിനായി പഠനം തുടങ്ങി. സ്വന്തമായി ഡിസൈനും മറ്റുമുണ്ടാക്കി ഉപകരാര്‍ നല്‍കി ഉല്‍പ്പാദനവും ആരംഭിച്ചു. അതു വിജയമായതിനെ തുടര്‍ന്നാണ് 2016-17 കാലയളവില്‍ ഏറ്റുമാനൂരില്‍ ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റില്‍ പ്ലാന്റ് ആരംഭിച്ചത്. ഇപ്പോള്‍ കേരളത്തില്‍ കൂടാതെ മഹാരാഷ്ട്രയിലും സ്വന്തമായി പ്ലാന്റുണ്ട്.
പോര്‍ട്ടബിള്‍ ടോയ്‌ലറ്റുകള്‍ കൂടാതെ സ്ഥിരമായ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തയിടങ്ങളില്‍ ട്രീറ്റ്‌മെന്റ് സിസ്റ്റംസ്, കെമിക്കല്‍ ടോയ്‌ലറ്റുകള്‍, ഹാന്‍ഡ് വാഷ് സ്റ്റേഷന്‍സ്, വാട്ടര്‍ ഫ്രീ യൂറിനല്‍സ്, ഷവര്‍ കാബിനുകള്‍ തുടങ്ങിയവയും കമ്പനി സ്ഥാപിച്ചുനല്‍കുന്നു. വലിയ ഇവന്റുകള്‍ നടക്കുന്ന സ്ഥലങ്ങളില്‍ വാടക ഈടാക്കിയും ഇത്തരം സേവനങ്ങള്‍ കമ്പനി ലഭ്യമാക്കുന്നുണ്ട്.
രാമേക്ഷ്രത പദ്ധതിയിലേക്ക്
അയോധ്യയിലെ രാമക്ഷേത്രത്തിനടുത്ത് 1,000 ബയോടോയ്‌ലറ്റുകള്‍ ഒരുക്കുന്നതിനുള്ള കരാര്‍ നേടാനായത് കേരളത്തില്‍ നിന്നുള്ള ഈ കമ്പനിയുടെ കീര്‍ത്തി ദേശീയതലത്തില്‍ എത്തിച്ചു. സ്വച്ഛ് ഭാരത് മിഷന്റെ കീഴിലുള്ള പദ്ധതിയിലേക്ക് ഇന്ത്യന്‍ സെന്‍ട്രിഫ്യൂജിന്റെ ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുത്തു. 10 കോടി രൂപയ്ക്ക് മുകളില്‍ മൂല്യംവരുന്ന കരാറാണിത്. 2013 മുതല്‍ ശബരിമലയില്‍ സാനിറ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കമ്പനിയുടെ ഉല്‍പ്പന്നങ്ങളാണ് ഉപേയാഗിക്കുന്നത്. രാജ്യത്ത് എല്ലായിടങ്ങളിലും കമ്പനിക്ക് ഡീലര്‍ ശൃംഖലയുണ്ട്. കൂടാെത ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ വഴിയും ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നു.
ബയോ സെപ്റ്റിക് ടാങ്കുകള്‍
അടുത്തിടെ സാധാരണ സെപ്റ്റിക് ടാങ്കുകള്‍ക്ക് പകരമായി ഉപേയാഗിക്കാവുന്ന ബയോസെപ്റ്റിക് ടാങ്ക് നിര്‍മാണ മേഖലയിലേക്കും കമ്പനി കടന്നിരുന്നു. പോളി എത്തലീന്‍ മെറ്റീരിയല്‍ ഉപേയാഗിച്ചാണ് നിര്‍മാണം. ടാങ്കിലെത്തുന്ന മാലിന്യം മൂന്ന് ദിവസംകൊണ്ട് നൈട്രജനും വെള്ളവുമായി മാറ്റുമെന്നതാണ് പ്രത്യേകത. ഇതിനകത്ത് ഉപയോഗിക്കുന്ന ബാക്ടീരിയകള്‍ ഓണ്‍ലൈനായി ലഭ്യമാക്കുന്നുമുണ്ട്.
പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ നിന്ന് സുസ്ഥിരമായ സാനിറ്റേഷന്‍ ഉല്‍പ്പന്നങ്ങള്‍ എങ്ങനെ നിര്‍മ്മിക്കാമെന്ന പരീക്ഷണത്തിലാണ് കമ്പനി. ആറുമാസത്തിനുള്ളില്‍ 100 ശതമാനം റീസൈക്കിള്‍ഡ് ആയിട്ടുള്ള ഉല്‍പ്പന്നങ്ങള്‍ കൊണ്ട് ടോയ്‌ലറ്റ് കാബിനുകള്‍ നിര്‍മിക്കാന്‍ കമ്പനിക്ക് സാധിക്കുമെന്ന് ശംഭുനാഥ് പറയുന്നു.
ഉത്തേരന്ത്യയിലും ആഫ്രിക്കയിലും
ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലകളില്‍ പോലും അധികം വൈകാതെ പ്രവര്‍ത്തനം വിപുലീകരിച്ച് പ്ലാന്റ് തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. ഇതു കൂടാതെ ആഫിക്ക ഉള്‍പ്പെടെ ഏതാനും വിദേശ രാജ്യങ്ങളിലേക്കും കടക്കാന്‍ പദ്ധതിയുണ്ട്. നിലവില്‍ 20 ശതമാനം വിപണി മാത്രമാണ് കേരളത്തില്‍ നിന്നുള്ളത്. കര്‍ണാടക, തമിഴ്നാട്, ആന്ധ്ര, തെലങ്കാന, ഗോവ, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളാണ് കമ്പനിയുടെ പ്രധാന വിപണി.
അമ്മ ശ്രീലതയും ഭാര്യ ഭദ്രലക്ഷ്മിയും കമ്പനിയുടെ സഹ ഡയറക്റ്റര്‍മാരാണ്. ശ്രീലത ഫിനാന്‍സ് കൈകാര്യം ചെയ്യുമ്പോള്‍ നാനോടെക്‌നോളജി സ്‌പെഷ്യലിസ്റ്റായ ഭദ്രലക്ഷ്മി ഉല്‍പ്പന്നങ്ങളുടെ ഗവേഷണത്തിനുംമറ്റുകാര്യങ്ങള്‍ക്കുമാണ് നേതൃത്വം നല്‍കുന്നത്. ഓപ്പേറഷന്‍ ഡയറക്റ്റര്‍ രവികുമാറാണ് അയോധ്യയില്‍ നടക്കുന്ന പ്രോജക്റ്റിന്റെ മേല്‍നോട്ടം വഹിക്കുന്നത്. നിലവില്‍ രണ്ട് പ്ലാന്റുകളിലുമായി 125 ഓളം ജീവനക്കാരും ഐ.സി.എഫിനുണ്ട്. വെബ്സൈറ്റ്: www.indiancentrifuges.com
(This article was originally published in Dhanam Magazine January 31st issue)
Next Story