തൃശൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ തലപ്പത്ത് വീണ്ടും ടി.എസ് പട്ടാഭിരാമന്‍; സെക്രട്ടറിയായി സോളി തോമസ് കവലക്കാട്ട്

ചേംബര്‍ ഹാളില്‍ നടന്ന 77-ാമത് വാര്‍ഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്
തൃശൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ തലപ്പത്ത് വീണ്ടും ടി.എസ് പട്ടാഭിരാമന്‍; സെക്രട്ടറിയായി സോളി തോമസ് കവലക്കാട്ട്
Published on: 

തൃശൂര്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ 2026-27 വര്‍ഷത്തേക്കുള്ള ഭാരവാഹികളായി ടി.എസ് പട്ടാഭിരാമന്‍ (പ്രസിഡന്റ്), സോളി തോമസ് കവലക്കാട്ട് (സെക്രട്ടറി ) എന്നിവരെ വീണ്ടും തെരഞ്ഞെടുത്തു. ടോജോ മാത്യുവാണ് ട്രഷറര്‍.

ചേംബര്‍ ഹാളില്‍ നടന്ന 77-ാമത് വാര്‍ഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

റാഫി ആന്റണി പൊന്തക്കന്‍ വൈസ് പ്രസിഡന്റായും കെ.എഫ് ജോസ്, കെ.എം പരമേശ്വരന്‍, സജീഷ് എ.ജി എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരായും ചുമതലയേല്‍ക്കും. ഷൈന്‍ തറയില്‍, സിജോ ചിറകെക്കാരന്‍, ടി.പി സീതാരാമന്‍, പി.കെ ഹാരിഫ്, ഇ.ബി ബിപിന്‍, ടോഫി നെല്ലിശേരി, റെജി വര്‍ഗീസ്, റിച്ചു എ.ജെ, ജോജു എം.ജെ, ഇ.ഡി ഡയസ്, എന്‍. സുരേഷ് ബാബു, സുജിത് പി, ജോസ് ടോണി, പ്രതാപ് വര്‍ക്കി, അഭിമലേക്ക്, കുര്യന്‍ പോള്‍ എന്നിവരെ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു.

തൃശൂരിന്റെ വ്യാപാരവ്യവസായ മേഖലയുടെ വളര്‍ച്ച, വ്യാപാരികളുടെ പ്രശ്‌നങ്ങള്‍, നഗരത്തിന്റെ അടിസ്ഥാന സൗകര്യ വികസനം, സംരംഭക സൗഹൃദ അന്തരീക്ഷം എന്നിവയില്‍ കൂടുതല്‍ സജീവമായ ഇടപെടലുകള്‍ നടത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുതിയ ഭരണസമിതിയുടെ നേതൃത്വത്തില്‍ തുടരുമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```