ടൈ വുമണ്‍ കേരളയുടെ പുതിയ സീസണ്‍ ഉദ്ഘാടനം മേയ് 15ന് കൊച്ചിയില്‍

വനിതാ സംരംഭകര്‍ക്ക് കാലത്തിനൊത്ത് സജ്ജമാകാന്‍ സഹായകമായ വിവിധ സെഷനുകളാകും ടൈ വുമണ്‍ കേരള-സീണണ്‍ 2025 ന്റെ മുഖ്യ ആകര്‍ഷണം
tie women kerala
Published on

ടൈ കേരളയുടെ വനിതാ കൂട്ടായ്മയായ ടൈ വുമണ്‍ കേരളയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉദാഘാടനം മേയ് 15ന്. എസ്.സി.എം.എസ് കൊച്ചിന്റെ മുട്ടം ക്യാംപസിലാണ് പ്രചോദനവും ഉള്‍ക്കാഴ്ചയും പുതുമയും വാഗ്ദാനം ചെയ്യുന്ന ടൈ വുമണ്‍ കേരള-സീണണ്‍ 2025 നടക്കുക.

വനിതാ സംരംഭകര്‍ അതിര്‍വരമ്പുകള്‍ ഭേദിച്ച് ശക്തമായ പ്രസ്ഥാനങ്ങള്‍ കെട്ടിപ്പെടുക്കുന്ന ഈ കാലഘട്ടത്തില്‍ വളര്‍ച്ചയ്ക്കും കൂട്ടുകെട്ടിനും അവസരമൊരുക്കുന്ന ഒരു പ്ലാറ്റ്‌ഫോം ഒരുക്കാനാണ് ഈ സീസണ്‍ ലക്ഷ്യമിടുന്നത്.

നേതൃത്വ വര്‍ക്ക്‌ഷോപ്പുകള്‍, വിദഗ്ധര്‍ നേതൃത്വം നല്‍കുന്ന ലേണിംഗ് സെഷനുകള്‍, നെറ്റ്‌വര്‍ക്കിംഗ് അവസരങ്ങള്‍ തുടങ്ങി പുതിയ ബിസിനസ് സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് പൂര്‍ണ സജ്ജരാകാന്‍ വനിതാ സംരംഭകരെ പ്രാപ്തരാക്കുന്ന തരത്തിലാണ് ഇവന്റ് വിഭാവനം ചെയ്തിരിക്കുന്നത്.

വിവിധ മേഖലകളിലെ പ്രഭാഷകര്‍

തൊഴില്‍ നൈപുണ്യ വകുപ്പ് സെക്രട്ടറി ഡോ.കെ വാസുകി എറണാകുളം സബ്കളക്ടര്‍ കെ. മീര, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സി.ഇ.ഒ അനൂപ് അംബിക, കെ.എം മാണി സെന്റര്‍ ഫോര്‍ ബഡ്ജറ്റ് റിസര്‍ച്ചിന്റെ ചെയര്‍പേഴ്‌സണും ടൈ വുമണ്‍ കേരള ചാപ്റ്റര്‍ ലീഡുമായ നിഷ ജോസ്, ടൈ കേരള പ്രസിഡന്റും ജക്കോബി ചോക്ലേറ്റിയറിന്റെ സ്ഥാപകനുമായ ജേക്കബ് ജോയ്, ടൈ കേരള വൈസ് പ്രസിഡന്റും വര്‍മ ആന്‍ഡ് വര്‍മ ചാര്‍ട്ടേഡ് അക്കൗണ്ട്‌സ് സീനിയര്‍ പാര്‍ട്ണറുമായ വിവേക് കൃഷ്ണ ഗോവിന്ദ്, ടൈ കേരള നിയുക്ത വൈസ് പ്രസിഡന്റും മാന്‍കാന്‍കോര്‍ സി.ഇ.ഒയുമായ ഡോ. ജീമോന്‍ കോരോത്ത്, സണ്‍റൈസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സ് മാനേജിംഗ് ഡയറക്ടര്‍ പര്‍വീണ്‍ ഹാഫിസ്, എസ്.സി.എം.എസ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ഡയറക്ടര്‍ ഡോ.ഇന്ദു നായര്‍, ഓഡ്‌സ് ആന്‍ഡ് എന്‍ഡ് മാനേജിംഗ് പാര്‍ട്ണര്‍ തങ്കം ജോസഫ്, ശേഷാദ്രി നാഥന്‍ സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് ശേഷാദ്രി നാഥന്‍, സ്പിനാച്ച് ഇന്ത്യ ഡയറക്ടര്‍ ഷിബി പി.കെ തുടങ്ങി വിവിധ രംഗങ്ങളില്‍ നിന്നുള്ള പ്രഭാഷകര്‍ ചടങ്ങില്‍ സംസാരിക്കും.

പരിമിതമായ സീറ്റുകളാണുള്ളത്. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് https://events.tie.org/TiEWomenSeasonLaunch2025 എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com