ട്രേഡെക്‌സില്‍ ആദ്യദിനത്തില്‍ ₹53 കോടിയുടെ വ്യാപാര കരാര്‍; ₹2,000 കോടി നിക്ഷേപിക്കാന്‍ നെസ്റ്റ് ഗ്രൂപ്പ്

2021ല്‍ സംസ്ഥാനത്തെ ഉദ്യം രജിസ്‌ട്രേഷനുകള്‍ 85,000 ആയിരുന്നു. ഇന്ന് അത് 17 ലക്ഷം കവിഞ്ഞു
നെസ്റ്റ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എന്‍. ജഹാംഗീര്‍, വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് എന്നിവര്‍ കേരളത്തില്‍ 2,000 കോടി നിക്ഷേപവുമായി ബന്ധപ്പെട്ട ധാരണാപത്രം കൈമാറുന്നു.
നെസ്റ്റ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എന്‍. ജഹാംഗീര്‍, വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് എന്നിവര്‍ കേരളത്തില്‍ 2,000 കോടി നിക്ഷേപവുമായി ബന്ധപ്പെട്ട ധാരണാപത്രം കൈമാറുന്നു.
Published on

സംസ്ഥാന വ്യവസായ വകുപ്പ് ആദ്യമായി സംഘടിപ്പിച്ച ട്രെഡെക്‌സിന്റെ ആദ്യ ദിനത്തില്‍ 53 കോടി രൂപയുടെ കരാര്‍ ലഭിച്ചു. സംസ്ഥാനത്തെ സൂക്ഷ്മ, ചെറുകിട സംരംഭക മേഖലയിലെ (എംഎസ്എംഇ) ഉത്പന്നങ്ങള്‍ക്ക് ആഗോള വിപണിപ്രവേശം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ട്രേഡെക്‌സ് സംഘടിപ്പിക്കുന്നത്.

മേളയുടെ ആദ്യദിവസം തന്നെ സംരംഭകരും ബയേഴ്‌സും തമ്മില്‍ നൂറിലധികം ധാരണാപത്രങ്ങള്‍ ഒപ്പുവെച്ചു. ഇതുവഴി സംരംഭങ്ങള്‍ക്ക് 53 കോടിയുടെ വ്യാപാരക്കരാര്‍ ലഭിച്ചു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി 32 ബയേഴ്‌സും 400ല്‍ കൂടുതല്‍ എംഎസ്എംഇകളും പങ്കെടുക്കുന്നു. മീറ്റിന്റെ രണ്ടാം ദിനമായ ഇന്ന് കൂടുതല്‍ കരാറുകള്‍ ഒപ്പുവെയ്ക്കും.

കേരളത്തില്‍ 2,000 കോടി രൂപയുടെ നിക്ഷേപം കൂടി നടത്തുമെന്ന് നെസ്റ്റ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എന്‍. ജഹാംഗീര്‍ അറിയിച്ചു. ഈ നിക്ഷേപം വഴി കേരളത്തിലെ യുവാക്കള്‍ക്ക് ഗണ്യമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പി. രാജീവ് പറഞ്ഞു.

ഉദ്യം രജിസ്‌ട്രേഷന്‍ 17 ലക്ഷം

കഴിഞ്ഞ നാല് വര്‍ഷത്തിനിടെ കേരളത്തില്‍ നാല് ലക്ഷത്തിലധികം ചെറുകിട സംരംഭങ്ങള്‍ സ്ഥാപിതമായെന്ന് മന്ത്രി പി. രാജീവ് അവകാശപ്പെട്ടു. 2021ല്‍ സംസ്ഥാനത്തെ ഉദ്യം രജിസ്‌ട്രേഷനുകള്‍ 85,000 ആയിരുന്നു. ഇന്ന് അത് 17 ലക്ഷം കവിഞ്ഞു. ധാര്‍മ്മികവും ഗുണനിലവാരപരവുമായ മാനദണ്ഡങ്ങളില്‍ ഉറച്ചുനില്‍ക്കുന്ന 'കേരള ബ്രാന്‍ഡ് നന്മ'യും വികസിപ്പിച്ചെടുത്തതായി മന്ത്രി വ്യക്തമാക്കി.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com