ഓണവിപണിയും വരും മാസങ്ങളും കച്ചവടക്കാര്‍ക്ക് ഗുണകരമാകുമോ?
ഓണം മലയാളികള്‍ക്ക് ആഘോഷം മാത്രമല്ല, സംസ്ഥാനത്തെ ബിസിനസ് സമൂഹത്തിന് പ്രതീക്ഷയുടെ കച്ചിത്തുരുമ്പ് കൂടിയാണ്. എത്ര കടുത്ത പ്രതിസന്ധിക്കിടയിലും ഓണവിപണിയെ പ്രതീക്ഷയോടെയാണ് ഏവരും ഉറ്റുനോക്കുക.
2018ല്‍ മഹാപ്രളയവും 2019ല്‍ വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും ഓണവിപണിയുടെ നിറം കെടുത്തിയെങ്കില്‍ ഈ വര്‍ഷം കോവിഡ് 19 ആണ് ഇടിത്തീയായി വന്നിരിക്കുന്നത്. ഇതിനിടെ ഓണവിപണി എങ്ങനെയായിരിക്കും? അതിനുശേഷം കേരളത്തിന്റെ കച്ചവട മേഖലയില്‍ എന്ത് സംഭവിക്കും?
ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏറെ നിര്‍ണായകമായ ചോദ്യങ്ങളാണിത്. കേരളത്തിന്റെ കച്ചവട മേഖല പച്ചപിടിച്ചില്ലെങ്കില്‍ കച്ചവടക്കാര്‍ മാത്രമല്ല കഷ്ടത്തിലാകുക. ആ മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന സാധാരണ തൊഴിലാളികള്‍ മുതല്‍ കെട്ടിടം വാടകയ്ക്ക് നല്‍കുന്നവര്‍ വരെ പ്രതിസന്ധിയില്‍ പെടും. സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറയും തകരും.
വരാനിരിക്കുന്ന കാര്യങ്ങള്‍ മുന്‍കൂട്ടി അറിയാം, മുന്നേറാം
നാളെ സംഭവിക്കാനിരിക്കുന്ന കാര്യങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞാല്‍, ബിസിനസ് രംഗത്ത് അതിന് അനുസരിച്ച് ഇപ്പോള്‍ തന്നെ ചുവടുവെയ്ക്കാം. കേരളത്തിലെ റീറ്റെയ്ല്‍ മേഖലയിലെ പുതിയ ട്രെന്‍ഡുകളും ഓണവിപണിയും വരും മാസങ്ങളിലെ കച്ചവടത്തിന്റെ ഏകദേശ ചിത്രവും കൃത്യമായി അറിയാനുള്ള അവസരം ഒരുക്കുകയാണ് ധനം ഓണ്‍ലൈന്‍ ഡോട്ട് കോം.
നാളെ വൈകീട്ട് ആറുമണിക്ക് നടക്കുന്ന ഓണ്‍ലൈന്‍ പാനല്‍ ചര്‍ച്ച 'റീറ്റെയ്ല്‍ രംഗത്തെ പുതിയ ട്രെന്‍ഡുകളും ഓണവിപണിയും വരും മാസങ്ങളും എങ്ങനെയായിരിക്കും' എന്നതുമാണ് ചര്‍ച്ച ചെയ്യുന്നത്.
വെബിനാറില്‍ സംബന്ധിച്ചാല്‍ എന്തൊക്കെ അറിയാം?
- റീറ്റെയ്ല്‍ രംഗത്തെ പുതിയ പ്രവണതകള്‍
- ഓണക്കാലത്തും അതിനുശേഷവും വിപണിയില്‍ എന്തു സംഭവിക്കും എന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍
- ഇ കോമേഴ്‌സ് മേഖലയില്‍ ഇപ്പോഴുള്ള കുതിപ്പ് നിലനില്‍ക്കുമോ?
- റീറ്റെയ്ല്‍ രംഗത്തെ ഏതെല്ലാം മേഖലകളാണ് ആദ്യമാദ്യം തിരിച്ചുവരവ് നടത്തുക?
- ഈ പ്രതിസന്ധി ഘട്ടത്തെ അതിജീവിക്കാന്‍ സ്വീകരിക്കേണ്ട കാര്യങ്ങള്‍
- കോവിഡ് ഷോപ്പിംഗ് മാളുകളുടെ ഭാവി ഇരുളടഞ്ഞതാക്കുന്നുണ്ടോ?
- നിലവിലുള്ളവര്‍ക്കും പുതുതായി കടന്നുവരുന്നവര്‍ക്കും മുന്നിലുള്ള അവസരങ്ങളെന്തൊക്കെയാണ്?
തുടങ്ങിയ നിരവധി കാര്യങ്ങളെ കുറിച്ച് വ്യക്തമായ രൂപം വെബിനാറില്‍ നിന്ന് ലഭിക്കും.
പാനല്‍ ചര്‍ച്ചയില്‍ ആരൊക്കെയുണ്ട്?
കല്യാണ്‍ സില്‍ക്ക്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ടി എസ് പട്ടാഭിരാമന്‍, റിലയന്‍സ് റീറ്റെയ്‌ലിന്റെ വൈസ് പ്രസിഡന്റും റീജണല്‍ ബിസിനസ് മേധാവിയുമായ (സൗത്ത്) സി എസ് അനില്‍കുമാര്‍, റോക്ക ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ കെ ഇ രംഗനാഥന്‍, പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് മാനേജിംഗ് ഡയറക്റ്റര്‍ പീറ്റര്‍ പോള്‍ പിട്ടാപ്പിള്ളില്‍, എലൈറ്റ് ഫുഡ്‌സ് ആന്‍ഡ് ഇന്നൊവേഷന്‍സ് ഗ്രൂപ്പ് എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ ധനിസ രഘുലാല്‍ എന്നിവരാണ് പാനല്‍ ചര്‍ച്ചയില്‍ സംബന്ധിക്കുന്നത്.
സൂം പ്ലാറ്റ്‌ഫോമില്‍ നടക്കുന്ന ഓണ്‍ലൈന്‍ പാനല്‍ ചര്‍ച്ചയില്‍ സൗജന്യമായി സംബന്ധിക്കാം. എന്നിരുന്നാലും മുന്‍കൂര്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്.
സാനിറ്ററി വെയര്‍, ബാത്ത് റൂം ഫിറ്റിംഗ്‌സ് രംഗത്തെ രാജ്യാന്തര ബ്രാന്‍ഡായ റോക്കയാണ് വെബിനാറിന്റെ മുഖ്യ സ്‌പോണ്‍സര്‍. പാല്‍, പാലുല്‍പ്പന്ന രംഗത്തെ മുന്‍നിര ബ്രാന്‍ഡായ സാപിന്‍സ് ഡയറി അസോസിയേറ്റ് സ്‌പോണ്‍സറാണ്.
രജിസ്റ്റര്‍ ചെയ്യാന്‍: https://bit.ly/3i8dhmq
കൂടുതല്‍ വിവരങ്ങള്‍ക്ക്: 808 658 2510