ട്രേഡ് എക്‌സ്‌പോ നാളെ മുതല്‍ തൃശൂരിൽ; ഉല്‍പ്പന്നങ്ങളെയും സേവനങ്ങളെയും പരിചയപ്പെടാം, നെറ്റ്‌വര്‍ക്ക് സാധ്യതകള്‍ വര്‍ധിപ്പിക്കാം

ബി.എന്‍.ഐ റോയല്‍സിന്റെ നേതൃത്വത്തിലുള്ള ട്രേഡ് എക്‌സ്‌പോ 2023 സെപ് റ്റംബര്‍ 29,30, ഒക്ടോബര്‍ 1 തിയതികളിലായി തൃശൂര്‍ പുഴക്കലിലെ വെഡിംഗ് വില്ലേജില്‍ നടക്കും. 20,000 ചതുരശ്ര അടിയിലേറെ വരുന്ന പ്രദര്‍ശന നഗരിയില്‍ 100ലേറെ കമ്പനികള്‍ ഉല്‍പ്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കും. മൂന്നു ദിവസവും രാവിലെ 11മണി മുതല്‍ രാത്രി വരെ 10 മണി വരെയാണ് പ്രദര്‍ശന സമയം.

ടൈല്‍സ് & സാനിറ്ററീസ്, ഫര്‍ണിച്ചര്‍, ഗോള്‍ഡ് & ഡയമണ്ട്‌സ്, ഹോം അപ്ലയന്‍സസ്, ഇലക്ട്രിക്കല്‍സ് ആന്‍ഡ് ഇലക്ട്രോണിക്‌സ്, ഇവന്റ് മാനേജ്‌മെന്റ്, വാട്ടര്‍ പമ്പുകള്‍, ബില്‍ഡിംഗ് മെറ്റീരിയല്‍, വാട്ടര്‍ പ്രൂഫിംഗ്, കാര്‍ ആന്‍ഡ് ആക്‌സസറീസ്, തെര്‍മല്‍ ആന്‍ഡ് അക്കൗസ്റ്റിക്‌സ്, ഹെല്‍ത്ത്, വെല്‍ത്ത്, ലാന്‍ഡ് സ്‌കേപിംഗ്, പേവിംഗ്, പെയന്റ്‌സ്, ഹാര്‍ഡ് വെയര്‍, സ്റ്റീല്‍ ഡോര്‍സ്, ലൈറ്റിംഗ്, റൂഫ് ടൈല്‍സ്, ഗ്ലാസ് വര്‍ക്ക്, സോളാര്‍ തുടങ്ങി എല്ലാ മേഖലകളില്‍ നിന്നുമുള്ള കമ്പനികളും സ്ഥാപനങ്ങളും പ്രദര്‍ശനത്തിന്റെ ഭാഗമാകും.

പുതിയ ഉല്‍പ്പന്നങ്ങളെയും സേവനങ്ങളെയും കുറിച്ച് അറിയാനും നെറ്റ്‌വര്‍ക്ക് സാധ്യതകള്‍ വര്‍ധിപ്പിക്കാനും ട്രേഡ് എക്‌സ്‌പോ അവസരമൊരുക്കുമെന്ന് സംഘാടകര്‍ പറയുന്നു. ഓരോ മേഖലകളിലെയും ഏറ്റവും പുതിയ ട്രെന്‍ഡ്, നൂതന സാങ്കേതിക വിദ്യ, ഉല്‍പ്പന്ന വൈവിധ്യത എന്നിവയെ കുറിച്ച് മനസ്സിലാക്കാന്‍ സന്ദര്‍ശകര്‍ക്കും സംരംഭകര്‍ക്കും ഇതിലൂടെ അവസരമൊരുങ്ങും. ബിസിനസ് നെറ്റ്‌വര്‍ക്ക് നടത്തുന്നതിനും പരസ്പരം അറിവ് പങ്കുവെക്കുന്നതിനും ഉല്‍പ്പന്നങ്ങളെയും ബ്രാന്‍ഡുകളെയും വിലയിരുത്തുന്നതിനും പുതിയ ബിസിനസ് ബന്ധങ്ങള്‍ സൃഷ്ടിക്കുന്നതിനും ട്രേഡ് എക്‌സ്‌പോയിലൂടെ സാധ്യമാകും.

29ന് രാവിലെ 11 ഓടെ പ്രദര്‍ശനത്തിന് കൊടിയുയരുന്നതോടെ പ്രദര്‍ശനം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും. വൈകീട്ട് എഴു മണിക്ക് നടക്കുന്ന ചടങ്ങ് ബി.എന്‍.ഐ റോയല്‍സ് പ്രസിഡന്റ് ലതീഷ് മേനോന്റെ അധ്യക്ഷതയില്‍ തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ എം.കെ വര്‍ഗീസ് ഉദ്ഘാടനം ചെയ്യും. ടി.എന്‍ പ്രതാപന്‍ എം.പി സംബന്ധിക്കും. വൈകിട്ട് 7.30ന് അവാര്‍ഡ് ഷോയും 8.10 ന് ഫാഷന്‍ ഷോയും നടക്കും.

30ന് മൂന്നിന് നടക്കുന്ന ചടങ്ങില്‍ സംസ്ഥാന റവന്യു മന്ത്രി കെ. രാജന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ മികച്ച സ്റ്റാള്‍ ഡിസൈന്‍, മികച്ച നൂതന ഉല്‍പ്പന്നം എന്നിവയ്ക്കുള്ള അവാര്‍ഡ് വിതരണം ചെയ്യും.

പ്രദര്‍ശനത്തിന്റെ ഭാഗമായി വിനോദ പരിപാടികള്‍, ഫുഡ് ഫെസ്റ്റ് എന്നിവയും നടക്കും. ഇതോടനുബന്ധിച്ച് കിഡ്‌സ് സോണും ഒരുക്കുന്നുണ്ട്.

വിവരങ്ങള്‍ക്ക് : +91 79072 36194

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it