തൃശൂര്‍ ട്രേഡ് എക്‌സ്‌പോയ്ക്ക് ആവേശോജ്വല തുടക്കം

ട്രേഡ് എക്സ്പോയുടെ ഭാഗമായി വൈകിട്ട് നടന്ന പരിപാടിയുടെ ഉദ്‌ഘാടനം തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ എം കെ വര്‍ഗീസ് നിർവഹിക്കുന്നു
കോരിച്ചൊരിയുന്ന മഴയിലും ആവേശം ചോരാതെ തൃശൂര്‍ ബി.എന്‍.ഐ റോയല്‍സ് ട്രേഡ് എക്‌സ്‌പോ 2023. പ്രദര്‍ശനം നടക്കുന്ന തൃശൂര്‍ പുഴക്കലിലെ വെഡ്ഡിംഗ് വില്ലേജില്‍ രണ്ടാം ദിവസമായ ഇന്നും പ്രദര്‍ശനം കാണാനെത്തുന്നവരുടെ തിരക്കാണ്. രാവിലെ 11 മണി മുതല്‍ രാത്രി 10 മണി വരെ പ്രദര്‍ശനം.
ഇന്നലെ രാവിലെ 11 മണിയോടെയാണ് പ്രദര്‍ശനത്തിന് തുടക്കമായത്. വൈകീട്ട് നടന്ന ചടങ്ങ് തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ എം കെ വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ബിഎന്‍ഐ റോയല്‍സ് പ്രസിഡന്റ് ലതീഷ് മേനോന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വെച്ച് വിവിധ അവാര്‍ഡുകള്‍ വിതരണം ചെയ്തു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശൂര്‍ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ഹമീദിന് ഹാള്‍ ഓഫ് ദി ഫെയിം അവാര്‍ഡും, വളപ്പില കമ്മ്യൂണിക്കേഷന്‍സ് മാനേജിംഗ് ഡയറക്റ്റര്‍ ജെയിംസ് വളപ്പിലയ്ക്ക് സോഷ്യല്‍ ഐക്കണ്‍ അവാര്‍ഡും മേയര്‍ സമ്മാനിച്ചു.
കെ പി നമ്പൂതിരീസ് ആയുര്‍ വേദിക്‌സ് മാനേജിംഗ് ഡയറക്റ്റര്‍ കെ ഭവദാസന് ബെസ്റ്റ് എന്‍ട്രപ്രണര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരവും പ്രൈം ഡെക്കര്‍ മാനേജിംഗ് ഡയറക്റ്റര്‍ പി പവിത്രന് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരവും ചടങ്ങില്‍ സമ്മാനിച്ചു. കണ്ണുകൾ കെട്ടി കോണ്ട് ട്രേഡ് എക്‌സ്‌പോ ലോഗോ റൂബിക്‌സ് ക്യൂബില്‍ ആവിഷ്‌കരിച്ച ആദിദേവ് എന്ന കുട്ടിയെ ചടങ്ങില്‍ അനുമോദിച്ചു. വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളും സേവനങ്ങളും നൽകുന്ന സ്ഥാപനങ്ങളും
ന്യൂ വെഹിക്ക്ള്‍ ഡിസ്‌പ്ലേ തുടങ്ങിയ പരിപാടികള്‍ പരിപാടിക്ക് കൊഴുപ്പേകി. തുടര്‍ന്ന് ഫാഷന്‍ ഷോയോടെ ഒന്നാം ദിവസത്തെ പരിപാടി അവാസിനിച്ചു. 100 ലേറെ സ്റ്റാളുകളാണ് പ്രദര്‍ശന നഗരിയില്‍ ഉള്ളത്. നാളെ പ്രദര്‍ശനം സമാപിക്കും. പ്രദര്‍ശനത്തിന്റെ ഭാഗമായി വിനോദ പരിപാടികള്‍, ഫുഡ് ഫെസ്റ്റ് എന്നിവയും നടക്കും. ഇതോടനുബന്ധിച്ച് കിഡ്‌സ് സോണും ഒരുക്കുന്നുണ്ട്.
ടൈല്‍സ് & സാനിറ്ററീസ്, ഫര്‍ണിച്ചര്‍, ഗോള്‍ഡ് & ഡയമണ്ട്‌സ്, ഹോം അപ്ലയന്‍സസ്, ഇലക്ട്രിക്കല്‍സ് ആന്‍ഡ് ഇലക്ട്രോണിക്‌സ്, ഈവന്റ് മാനേജ്‌മെന്റ്, വാട്ടര്‍ പമ്പുകള്‍, ബില്‍ഡിംഗ് മെറ്റീരിയല്‍, വാട്ടര്‍ പ്രൂഫിംഗ്, കാര്‍ ആന്‍ഡ് ആക്‌സസറീസ്, തെര്‍മല്‍ ആന്‍ഡ് അക്കൗസ്റ്റിക്‌സ്, ഹെല്‍ത്ത്, വെല്‍ത്ത്, ലാന്‍ഡ് സ്‌കേപിംഗ്, പേവിംഗ്, പെയന്റ്‌സ്, ഹാര്‍ഡ് വെയര്‍, സ്റ്റീല്‍ ഡോര്‍സ്, ലൈറ്റിംഗ്, റൂഫ് ടൈല്‍സ്, ഗ്ലാസ് വര്‍ക്ക്, സോളാര്‍ തുടങ്ങി എല്ലാ മേഖലകളില്‍ നിന്നുമുള്ള 100ൽ പരം ബ്രാന്‍ഡുകളും സ്ഥാപനങ്ങളും പ്രദര്‍ശനത്തിൽ ഉണ്ട്.
പുതിയ ഉല്‍പ്പന്നങ്ങളെയും സേവനങ്ങളെയും കുറിച്ച് അറിയാനും നെറ്റ്‌വര്‍ക്ക് സാധ്യതകള്‍ വര്‍ധിപ്പിക്കാനും ട്രേഡ് എക്‌സ്‌പോ അവസരമൊരുക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. ഓരോ മേഖലകളിലെയും ഏറ്റവും പുതിയ ട്രെന്‍ഡ്, നൂതന സാങ്കേതിക വിദ്യ, ഉല്‍പ്പന്ന വൈവിധ്യത എന്നിവയെ കുറിച്ച് മനസ്സിലാക്കാന്‍ സന്ദര്‍ശകര്‍ക്കും സംരംഭകര്‍ക്കും ഇതിലൂടെ അവസരമൊരുങ്ങും. ബിസിനസ് നെറ്റ്‌വര്‍ക്ക് നടത്തുന്നതിനും പരസ്പരം അറിവ് പങ്കുവെക്കുന്നതിനും ഉല്‍പ്പന്നങ്ങളെയും ബ്രാന്‍ഡുകളെയും വിലയിരുത്തുന്നതിനും പുതിയ ബിസിനസ് ബന്ധങ്ങള്‍ സൃഷ്ടിക്കുന്നതിനും ട്രേഡ് എക്‌സ്‌പോയിലൂടെ സാധ്യമാകും.