

കേരളത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ യൂജിഎസ് (UGS) ഗോൾഡ് ലോണിന്റെ പുതിയ ബ്രാൻഡ് അംബാസിഡറായി പ്രശസ്ത തെന്നിന്ത്യൻ താരം തൃഷ. കമ്പനിയുടെ നവീകരിച്ച ലോഗോയുടെ പ്രകാശനം തൃഷയും യൂജിഎസ് ഗ്രൂപ്പ് സി.എം.ഡി അജിത് പാലാട്ടും ചേർന്ന് നിർവ്വഹിച്ചു. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ ഉൾക്കൊള്ളുന്നതിനൊപ്പം, കൂടുതൽ ജനങ്ങളിലേക്ക് തങ്ങളുടെ സേവനങ്ങൾ വിശ്വസ്തതയോടെ എത്തിക്കുക എന്നതാണ് ഈ പുതിയ നീക്കത്തിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.
കമ്പനിയുടെ വളർച്ചയുടെ പാതയിലെ സുപ്രധാനമായ നാഴികക്കല്ലായാണ് ഈ സഹകരണത്തെ മാനേജ്‌മെന്റ് വിലയിരുത്തുന്നത്. തെന്നിന്ത്യൻ സിനിമാ രംഗത്തെ മുൻനിര താരമായ തൃഷയുടെ സാന്നിധ്യം ബ്രാൻഡിന്റെ മൂല്യം വർദ്ധിപ്പിക്കുമെന്നും, നവീനമായ കാഴ്ചപ്പാടോടെ വിപണിയിൽ മുന്നേറാൻ സഹായിക്കുമെന്നും അജിത് പാലാട്ട് പറഞ്ഞു.
സ്വർണ്ണപ്പണയത്തിന് പുറമെ, കർഷകർക്കായി 'യൂജിഎസ് കിസാൻ', ചെറുകിട വ്യാപാരികൾക്കായി 'യൂജിഎസ് ബിസിനസ് ഗോൾഡ് ലോൺ' എന്നിങ്ങനെ വൈവിധ്യമാർന്ന പദ്ധതികളും കമ്പനി നടപ്പിലാക്കിയിട്ടുണ്ട്. ഫിക്സഡ് ഡെപ്പോസിറ്റുകൾക്ക് 12 ശതമാനം വരെ ഉയർന്ന പലിശയും യൂജിഎസ് വാഗ്ദാനം ചെയ്യുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine